Just In
- 4 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 5 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 5 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 5 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies 'വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മലിനേക്കാള്‍ നല്ല സിനിമ', വിശാഖ് ചോദിച്ചത് 15 കോടി; തമിഴ് നിര്‍മാതാവ്
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം
ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ അഡ്വഞ്ചർ 390 അവതരിപ്പിച്ചതിനു പിന്നാലെ ഉയർന്ന ശേഷിയുള്ള 790 അഡ്വഞ്ചർ മോട്ടോർസൈക്കിളിനെയും പ്രദർശിപ്പിച്ച് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം.
790 അഡ്വഞ്ചർ ഒരു സ്റ്റാൻഡേർഡ് വകഭേദത്തിലും ഉയർന്ന മോഡലായ 'R'വകഭേദത്തിലും ലഭ്യമാണ്. 790 ഡ്യൂക്കിന് കരുത്തേകുന്ന അതേ 799 സിസി, സമാന്തര-ഇരട്ട എഞ്ചിൻ തന്നെയാണ് പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും വ്യത്യസ്ത ട്യൂണിലാണ് എഞ്ചിൻ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നത്.
ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 790 അഡ്വഞ്ചറിലെ അതേ എഞ്ചിൻ 94 bhp കരുത്തും 88 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 790 ഡ്യൂക്കിൽ ഇത് 105 bhp 87 Nm torque എന്ന കണക്കിലാണ് വാഗ്ദാനം ചെയ്യുന്നത്.
സ്റ്റാൻഡേർഡ് 790 അഡ്വഞ്ചർ R പതിപ്പിൽ 21 ഇഞ്ച് ഫ്രണ്ട് വീലും സമാനമായ ബ്രേക്കിംഗ് ഹാർഡ്വെയറും അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, 790 അഡ്വഞ്ചർ R-ൽ വിശാലമായ, 48 mm WP XPLOR ഫ്രണ്ട് ഫോർക്കും 240 mm സസ്പെൻഷൻ ട്രാവലും ഉപയോഗിക്കുന്നു. സ്റ്റോക്ക് ബൈക്കിൽ 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കും ലഭ്യമാകും.
മുന്നിൽ റേഡിയൽ മൗണ്ട് ചെയ്ത നാല് പിസ്റ്റൺ കാലിപ്പറുകളുള്ള ഇരട്ട 320 mm ഡിസ്കുകളും പിന്നിൽ 260 mm ഡിസ്കും ബ്രേക്കിംഗ് ഹാർഡ്വെയറിൽ അടങ്ങിയിരിക്കുന്നു. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790-അഡ്വഞ്ചറിന്റെ സവിശേഷതയാണ്.
ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്. ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ടിഎഫ്ടി കളര്‍ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും അഡ്വഞ്ചർ 790-യുടെ പ്രത്യേകതയാണ്.
ഫ്യുവൽ-ടാങ്ക് ശേഷി 20 ലിറ്ററാണ്. 89 കിലോഗ്രാം ഭാരമാണ് 790 അഡ്വഞ്ചറിനുള്ളത്. സീറ്റ് ഉയരം 850 mm ആണ് നൽകിയിരിക്കുന്നത്. ഇത് വളരെ ഉയർന്നതാണ്. ബൈക്കിന് 233 mm ഗ്രൗണ്ട് ക്ലിയറൻസാണ് കെടിഎം നൽകിയിരിക്കുന്നത്.
Most Read: 2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്
790 ഡ്യൂക്ക് വിപണിയിൽ എത്തിച്ചതുപോലെ കെടിഎം 790 അഡ്വഞ്ചറിനെ കുറഞ്ഞ പ്രാദേശികവൽക്കരണമുള്ള CKD യൂണിറ്റായി ഇന്ത്യയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില നിർണ്ണയത്തെക്കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും ഇന്ത്യയിലെ 790 ഡ്യൂക്കിന്റെ എക്സ്ഷോറൂം വിലയേക്കാൾ (8.64 ലക്ഷം) കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
Most Read: 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ
അതായത് ഇന്ത്യൻ വിപണിയിൽ 790 അഡ്വഞ്ചറിന് ഏകദേശം 10.8 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില. ബേസ് മോഡലായ 790 അഡ്വഞ്ചർ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഉറപ്പാണെങ്കിലും ഉയർന്ന വകഭേദമായ 790 അഡ്വഞ്ചർ R രാജ്യത്ത് എത്തുമോ എന്ന കാര്യം സംശയമാണ്.