കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

കാത്തിരിപ്പ് ഇനി ഏറെയില്ല. പുതിയ 790 ഡ്യൂക്കുമായി കെടിഎം ഉടന്‍ അവതരിക്കും. പുതിയ ബൈക്കിന്റെ ടീസര്‍ ദൃശ്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും കരുത്തുറ്റ ബൈക്കായി 790 ഡ്യൂക്ക് അറിയപ്പെടും. സൂപ്പര്‍ നെയ്ക്കഡ് ഗണത്തിലാണ് കെടിഎം 790 ഡ്യൂക്ക് പെടുന്നത്.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

ബൈക്കില്‍ കമ്പനി പുതുതായി വികസിപ്പിച്ച 799 സിസി LC8 പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കും. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിന്‍ യൂണിറ്റിനുണ്ട്. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

ഗിയര്‍മാറ്റം അതിവേഗം സാധ്യമാക്കാന്‍ ക്വിക്ക് ഷിഫ്റ്ററും മോഡലില്‍ ഒരുങ്ങുന്നു. വിപണിയില്‍ കവാസാക്കി Z900, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ S ബൈക്കുകളുമായി മത്സരിക്കുന്ന കെടിഎം 790 ഡ്യൂക്ക്, കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായാണ് കടന്നുവരിക. അതായത് വിദേശത്ത് നിര്‍മ്മിച്ച ഘടകങ്ങള്‍ ഇന്ത്യയിലെ ശാലയില്‍ വെച്ച് സംയോജിപ്പിച്ച് ബൈക്കിനെ കമ്പനി പുറത്തിറക്കും.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

ഇതേസമയം ബൈക്കിനായുള്ള ഹെഡ്‌ലാമ്പ്, ലെവര്‍ തുടങ്ങിയ ചെറിയ ഘടകങ്ങള്‍ പ്രാദേശികമായാണ് കമ്പനി സമാഹരിക്കുന്നത്. 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റ് പിന്നിലും കെടിഎം 790 ഡ്യൂക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കുകളാണ് മുന്‍ ടയറില്‍ ബ്രേക്കിങ്ങിനായി. പിന്‍ ടയറില്‍ ഒരു പിസ്റ്റണ്‍ മാത്രമുള്ള 240 mm ഡിസ്‌ക്ക് വേഗത്തിന് കടിഞ്ഞാണിടും.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിങ് മോഡുകളുണ്ട് 790 ഡ്യൂക്കില്‍. ഇതിനുപുറമെ ഉയര്‍ന്ന പ്രകടനക്ഷമത കുറിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍മോട്ടോ മോഡും ബൈക്കിന്റെ സവിശേഷതയാണ്. ഇതിന് പുറമെ വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും മോഡലിന്റെ മാറ്റുകൂട്ടും. 169 കിലോയാണ് കെടിഎം 790 ഡ്യൂക്കിന്റെ ഭാരം. ഇന്ധനശേഷി 14 ലിറ്ററും.

Most Read: ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ — വീഡിയോ

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

ഏഴര മുതല്‍ എട്ടുലക്ഷം രൂപ വരെ 790 ഡ്യൂക്കിന് വില പ്രതീക്ഷിക്കാം. 790 ഡ്യൂക്കിന് പിന്നാലെ 390 അഡ്വഞ്ചറിനെയും ഇന്ത്യന്‍ തീരത്ത് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ കെടിഎം നടത്തുന്നുണ്ട്. 390 അഡ്വഞ്ചറിനായുള്ള കാത്തിരിപ്പ് ഇന്ത്യന്‍ ആരാധകര്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. 390 ഡ്യൂക്കിന്റെ അഡ്വഞ്ചര്‍ പതിപ്പാണിത്. ഡ്യൂക്കിലെ 373 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് 390 അഡ്വഞ്ചറിലും. എഞ്ചിന് 43 bhp കരുത്തും 37 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
New KTM 790 Duke Teased Ahead Of Launch. Read in Malayalam.
Story first published: Wednesday, April 24, 2019, 19:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X