അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

ഓസ്‌ട്രേലിയന്‍ ഇരു-ചക്രവാഹന നിര്‍മ്മാതാക്കളായ കെടിഎം കൂടുതല്‍ കരുത്തുള്ള മോഡലുമായി വിപണിയിലേക്ക്. കെടിഎം അഡ്വഞ്ചര്‍ 790 മോഡലിനെ കമ്പനി ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലും മോഡലിനെ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

കെടിഎം അഡ്വഞ്ചര്‍ 790 മോഡലിന് 350,000,000 ഇന്തോനേഷ്യന്‍ രുപ്പിയാണ് (ഇന്ത്യയില്‍ ഏകദേശം 17.19 ലക്ഷം രൂപ) വില. കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് അഡ്വഞ്ചര്‍ 790 ഡ്യൂക്ക്. ഇന്ത്യയില്‍ കെടിഎം ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡല്‍ കൂടിയാണിത്.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക അവതാരമായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരയില്‍ 390 ഡ്യൂക്കിന് മുകളില്‍ സ്ഥാനം കണ്ടെത്താന്‍ ഒരുങ്ങുന്ന പുതിയ കെടിഎം അഡ്വഞ്ചര്‍ 790 ഡ്യൂക്കില്‍ 799 സിസി LC8 പാരലല്‍ ട്വിന്‍ എഞ്ചിനാണ് കരുത്ത്.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ കരുത്തും എഞ്ചിന് ഒപ്പം ഉണ്ടാകും. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

കെടിഎമ്മിന്റെ വിശ്വസ്തമായ ക്രോമിയം മോളിബ്ഡെനം നിര്‍മ്മിത ട്രെല്ലിസ് ഫ്രെയിമാണ് അഡ്വഞ്ചര്‍ 790 ഡ്യൂക്കിന് അടത്തിറ പാകുന്നത്. മുന്നില്‍ 43 mm WP അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സസ്പെന്‍ഷന്‍ നിറവേറ്റും. പിറകില്‍ WP മോണോഷോക്ക് യൂണിറ്റിനാണ് ഈ ചുമതല.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റ് സംവിധാനവും മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു. പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്കും നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്ക് അഡ്വഞ്ചറിന്റെ സവിശേഷതയാണ്.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്. ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ടിഎഫ്ടി കളര്‍ ഡിസ്പ്ലേ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളുണ്ട് 790 അഡ്വഞ്ചറില്‍.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

20 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിക്കൊപ്പം ഉയര്‍ന്ന മൈലേജും മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന പ്രകടനക്ഷമത കുറിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍മോട്ടോ മോഡും ബൈക്കിന്റെ സവിശേഷതയാണ്. കെടിഎം 790 അഡ്വഞ്ചര്‍, കെടിഎം 790 അഡ്വഞ്ചര്‍ R എന്നിങ്ങനെ രണ്ട് വേരിയന്റുകളെയാണ് ഇന്ത്യയില്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മറ്റു സവിശേഷതകള്‍. 189 കിലോയാണ് മോഡലിന്റെ ആകെ ഭാരം. 233 mm -ന്റെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; ഇന്ത്യയിലേക്ക് ഉടന്‍

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ ട്രയംഫ് ടൈഗര്‍ 800XC, ബിഎംഡബ്ല്യു F850 GS, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളാണ് 790 ഡ്യൂക്ക് അഡ്വഞ്ചറിന്റെ നിരത്തിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Adventure 790 Launched In Indonesia Ahead Of India Launch. Read more in Malayalam.
Story first published: Saturday, August 3, 2019, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X