കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ബജാജ്. പുതിയ അര്‍ബനൈറ്റ് സ്‌കൂട്ടര്‍ ഒട്ടും വൈകാതെ തന്നെ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിപണിയിലെത്തിയാല്‍ ബജാജ് നിരയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക്ക് ഇരുചക്ര വാഹനമായിരിക്കും അര്‍ബനൈറ്റ് സ്‌കൂട്ടര്‍. നിലവിലെ കമ്പനിയുടെ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും അര്‍ബനൈറ്റ് നിര.

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

നിലവില്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് ബജാജ്-കെടിഎം കൂട്ടുകെട്ട്. പ്രധാനമായും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കാവശ്യമായ അടിത്തറയാണ് ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്നത്.

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

48 വോള്‍ട്ട് സപ്പോര്‍ട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായിരിക്കുമിത്. നിലവില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മാണം ആദ്യഘട്ടത്തിലാണ്. ഏതാണ്ട് 2022 -ല്‍ ആയിരിക്കും ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുക.

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

വിവിധ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളില്‍ 3 മുതല്‍ 10 kW വരെ കുറിക്കാന്‍ പുതിയ 48 വോള്‍ട്ട് പവര്‍ട്രെയിനിനാവും. പുതിയ പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തുന്ന എല്ലാ വാഹനങ്ങളും ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുക.

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

രാജ്യാന്തര വിപണിയില്‍ കെടിഎം ഇലക്ട്രിക്ക് വാഹനങ്ങള്‍ വില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ പുത്തന്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കുന്നതില്‍ കെടിഎമ്മിന്റെ പങ്ക് വളരെ പ്രധാനമാണ്. ഏതൊക്കെ വാഹനങ്ങളായിരിക്കും പുതിയ പ്ലാറ്റ്‌ഫോമില്‍ രൂപാന്തരപ്പെടുകയെന്നതിനെപ്പറ്റി ഇതുവരെ വ്യക്തമല്ല.

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

ഇന്ത്യയില്‍ ഒരുപാട് നേട്ടം കൊയ്ത കൂട്ടുകെട്ടാണ് ബജാജ്-കെടിഎം എന്നത്. അടുത്തിടെ ഇരു കമ്പനികളും വില്‍പ്പനയ്‌ക്കെത്തിച്ച ബജാജ് ഡോമിനാര്‍ 400, കെടിഎം 390 ഡ്യൂക്ക് എന്നീ ബൈക്കുകള്‍ക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്.

Most Read: മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ വൈദ്യുത വാഹനങ്ങള്‍ സജീവമാകുമെന്നിരിക്കെ വരും നാളുകളില്‍ ഇരു ബ്രാന്‍ഡുകളും ചേര്‍ന്ന് കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: ഹ്യുണ്ടായി വെന്യു തരംഗം ശക്തം, ഇക്കോസ്‌പോര്‍ട് മോഡലുകളുടെ വില കുറച്ച് ഫോര്‍ഡ്

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

എന്നാല്‍ ഉപഭോക്താക്കളില്‍ വൈദ്യുത വാഹനങ്ങള്‍ എത്രത്തോളം സ്വീകാര്യതയുണ്ടാകുമെന്നതും പ്രത്യേകം നോക്കിക്കാണേണ്ടതാണ്.

Most Read: ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

കെടിഎം-ബജാജ് കൂട്ടുകെട്ടില്‍ പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു

പുതിയ പ്ലാറ്റ്‌ഫോം ബ്രാന്‍ഡിന് മുതല്‍ക്കൂട്ടാവുമന്നതില്‍ സംശയമില്ല. എന്നാല്‍, സാധാരണ വാഹനങ്ങളെയപേക്ഷിച്ച് വൈദ്യുത വാഹനങ്ങള്‍ വില കൂടുതലാണെന്നതായിരിക്കും മിക്ക ഉപഭോക്താക്കളും നേരിടുന്ന വെല്ലുവിളി. വിപണിയല്‍ വൈദ്യുത വാഹനങ്ങള്‍ സജീവമാകണമെങ്കില്‍ ഇവയ്ക്ക് കൂടുതല്‍ സബ്‌സിഡികള്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് മിക്ക വാഹന നിര്‍മ്മാതാക്കളുടെയും വാദം.

Source: 1, 2

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
KTM-Bajaj Developing New Electric Vehicles. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X