ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി, കെടിഎം ബൈക്കുകളുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. 2018 നവംബറില്‍ ഡ്യൂക്ക് 125 വിപണിയില്‍ എത്തിയതോടെയാണ് ഈ മാറ്റം സംഭവിച്ച് തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ജൂണില്‍ RC125 വിപണിയില്‍ എത്തിയതോടെ കെടിഎം ബെക്കുകളുടെ ഇന്ത്യയിലെ വില്‍പ്പന ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

കെടിഎം നിരയില്‍, ഡ്യൂക്ക് 125, ആര്‍സി 125 എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്കുകള്‍. 2018 ജൂണില്‍ 4,133 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയതെങ്കില്‍, 2019 ജൂണിലെ കണക്കില്‍ അത് 4,924 യൂണിറ്റായി വര്‍ധിച്ചു. 19.14 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

കെടിഎം 200 (ഡ്യൂക്ക് + RC) ന്റെ വില്‍പന 2019 ജൂണില്‍ 33.18 ശതമാനമാണ് ഇടിഞ്ഞത്. 2018 ജൂണില്‍ 2,830 യൂണിറ്റുകളെ നിരത്തിലെത്തിച്ചപ്പോള്‍ 2019 ജൂണില്‍ അത് 1,891 യൂണിറ്റായി കുറഞ്ഞു. കെടിഎം 250, 390 മോഡലുകളും 2019 ജൂണില്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2018 -ലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ കെടിഎം 250 മോഡലിന് 5.16 ശതമാനവും, കെടിഎം 390 മോഡലിന് 49.43 ശതമാനവുമാണ് വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

2018 ജൂണില്‍ 601 യൂണിറ്റായിരുന്ന കെടിഎം 250 -ന്റെ വില്‍പ്പനയെങ്കില്‍ 2019 ജൂണില്‍ 570 യൂണിറ്റായി കുറഞ്ഞു. 2019 മെയ് മാസത്തില്‍ 681 യൂണിറ്റുകള്‍ നിരത്തിലെത്തി. കെടിഎം 390 -ന്റെ വില്‍പന 2018 ജൂണ്‍ മാസത്തില്‍ 702 യൂണിറ്റുകളായിരുന്നെങ്കില്‍, 2019 ജൂണ്‍ മാസത്തില്‍ വെറും 355 യൂണിറ്റായി താഴേക്കു പോയി.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

കെടിഎം നിലവില്‍ ഇന്ത്യയില്‍ 7 മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പെര്‍ഫോമെന്‍സ് സെഗ്മെന്റിലേക്കാണ് കെടിഎം മോഡലുകളെ അവതരിപ്പിച്ചിരിക്കുന്നത്. കെടിഎം 125 ഡ്യൂക്കിന് 1.25 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. ഇതാണ് ഏറ്റവും വിലകുറഞ്ഞ മോഡലും. ഏറ്റവും വില കൂടിയ മോഡല്‍ കെടിഎം 390 ആണ്, 2.48 ലക്ഷം രൂപയാണ് മോഡലിന് ഇന്ത്യന്‍ വിപണിയിലെ വില.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

ഡ്യൂക്ക് 200 -ന് 1.52 ലക്ഷം രൂപയും ഡ്യൂക്ക് 250 -ന് 1.8 ലക്ഷം രൂപയുമാണ് വില. കെടിഎം RC200 -ന് 1.79 ലക്ഷം രൂപയും RC390 -ന് 2.44 ലക്ഷം രൂപയുമാണ് വില. RC 125 ആണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും പുതിയ മോഡല്‍. 2019 ജൂണ്‍ മാസത്തിലാണ് മോഡല്‍ വില്‍പ്പനയ്ക്കായി എത്തിയത്. 1.47 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. വില അല്‍പ്പം കൂടുതലാണെങ്കിലും ഇതൊരിക്കലും RC125 വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും മോഡല്‍ ലഭ്യമാണ്. 124 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് കരുത്ത്. 9,250 rpm -ല്‍ 14.3 bhp പവറും, 8,000 rpm -ല്‍ 12 Nm torque ഉം വാഹനം സൃഷ്ടിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ്. ബ്ലാക്ക്, ഓറഞ്ച് നിറങ്ങള്‍ കലര്‍ന്ന തനത് കെടിഎം ശൈലിയില്‍ തന്നെയാണ് RC125 -ന്റെ പുറംമോടി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

ഒരുഭാഗത്ത് 125 ഡ്യൂക്ക് വില്‍പ്പന കുതിച്ചുയരുമ്പോള്‍ മറുഭാഗത്ത് 200 ഡ്യൂക്ക് വാങ്ങുന്നവരുടെ എണ്ണം കുറയുകയാണ്. ഒരുപക്ഷെ ഇതുകൊണ്ടാവാം 125 ഡ്യൂക്കിന്റെ വില കെടിഎം പതിയെ ഉയര്‍ത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ 125 ഡ്യൂക്കില്‍ ആദ്യ വിലവര്‍ധനവ് നടപ്പിലായി. 1.18 ലക്ഷം രൂപയുണ്ടായിരുന്ന ബൈക്കിന് ഏഴായിരം രൂപ കമ്പനി അന്ന് കൂട്ടി. പുതുക്കിയ വില 1.25 ലക്ഷം രൂപ.

ഡ്യൂക്ക് 125, RC125; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകള്‍

125 ഡ്യൂക്കിന്റെ ഫെയേര്‍ഡ് പതിപ്പാണ് RC125. രാജ്യത്തെ ഏറ്റവും വില കൂടിയ 125 സിസി ബൈക്കായാകും കെടിഎം RC125 അറിയപ്പെടുക. എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ട്രെല്ലിസ് ഫ്രെയിം, WP അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, WP മോണോഷോക്ക്, 17 ഇഞ്ച് അലോയ് വീലുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നിരവധി സവിശേഷതകള്‍ RC125 -ന് ഉണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 125 and RC 125 best selling KTM in India. Read more in Malayalam.
Story first published: Monday, July 29, 2019, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X