ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

125 ഡ്യൂക്ക് നേക്കഡ് സ്ട്രീറ്റ് ബൈക്കിന് ആകർഷകമായ ഫിനാൻസ് ഓഫറുകൾ വാഗ്ദാനം ചെയ്ത് കെടിഎം. ഇപ്പോൾ 12,000 രൂപയുടെ ഡൗണ്‍പെയിമെന്റ് സൗകര്യമാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. പ്രതിമാസം 4,000 രൂപ തവണവ്യവസ്ഥയിൽ വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാവും.

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

ഇന്ത്യയിലെ എല്ലാ കെടിഎം ഡീലർഷിപ്പുകളിലും പുതിയ ഫിനാൻസ് ഓഫർ ലഭ്യമാകും. ഈ ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായാണ് ആകർഷകമായ ഫിനാൻസ് ഓപ്ഷനുകൾ കമ്പനി നടപ്പാക്കുന്നത്. കെടിഎമ്മിന്റെ ശ്രേണിയിൽ നിന്നുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളാണ് ഡ്യൂക്ക് 125.

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

വിപണിയിലെത്തി പത്ത് മാസത്തിനുള്ളിൽ 50,000 യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനിക്ക് നോട്ടമുണ്ടാക്കി കൊടുത്ത മോഡലുകളാണ് കെടിഎം 125 ഡ്യൂക്ക്, RC 125 എന്നിവ. രണ്ട് വാഹനങ്ങൾക്കുംഒരു മാസം മുമ്പ് വിലയിൽ നേരിയ വർധനയുണ്ടായി. കെടിഎം ഡ്യൂക്ക് 125 ന് 1.32 ലക്ഷം രൂപയാണ് നിലവിൽ എക്സ്ഷോറൂം വില.

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

124 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 125-ന് കരുത്തേകുന്നത്. ഇത് 9,250 rpm-ൽ 14.5 bhp കരുത്തും 8,000 rpm-ൽ 12 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

മുൻവശത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കുകളും പിന്നിൽ മോണോ ഷോക്ക് സസ്‌പെൻഷനുമാണ് കെടിഎം ഡ്യൂക്ക് 125-ൽ സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്ത് 300 mm ഡിസ്കും പിൻവശത്ത് 230 mm യൂണിറ്റുമാണ് മോട്ടോർ സൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റം സ്റ്റാൻഡേർഡായി അവതരിപ്പിച്ചുകൊണ്ട് ഡ്യൂക്ക് 125 ലെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു.

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

ഡ്യൂക്ക് 125-ൽ നിന്നുള്ള ചേസിസ്, സ്വിംഗാർം, മറ്റ് ഘടകങ്ങൾ എന്നിവ ഡ്യൂക്കിന്റെ വലിയ മോഡലുകളിൽ നിന്നും കടമെടുത്തവയാണ്. കെടിഎമ്മിന്റെ ഇന്ത്യൻ നിരയിൽ ആർ‌സി 125 എന്ന് വിളിക്കുന്ന ബൈക്കിന്റെ ഫെയർ പതിപ്പും ഡ്യൂക്ക് 125 ൽ ചേരുന്നു. രണ്ട് മോട്ടോർസൈക്കിളുകളും എഞ്ചിൻ, സസ്‌പെൻഷൻ, ബ്രേക്കുകൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പങ്കിടുന്നു.

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

എന്നിരുന്നാലും, ഡ്യൂക്ക് 125 ആയി താരതമ്യപ്പെടുത്തുമ്പോൾ ആർ‌സി 125 ഒരു ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും സ്‌പോർട്ടി റൈഡിംഗ് പൊസിഷനുവേണ്ടി സജ്ജമാക്കിയ ഫുട്പെഗുകളും അവതരിപ്പിക്കുന്നു. ഓറഞ്ച്, ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളും വാഹനം വാഗ്ദാനം ചെയ്യുന്നു.

Most Read: ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് യുണൈറ്റഡ് മോട്ടോർസ്

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഡ്വഞ്ചർ 390 മോട്ടോർ സൈക്കിളിന്റെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം. വംബർ അഞ്ചു മുതൽ പത്ത് വരെ ഇറ്റലിയിൽ നടക്കുന്ന EIMA മോട്ടോർഷോയിൽ പുതിയ 390 അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കും.

Most Read: ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

റോയൽ എൻഫീൽഡ് ഹിമാലയൻ, കവാസാക്കി വെർസിസ്-X 300, ബിഎംഡബ്ല്യു G 310 GS തുടങ്ങിയ അഡ്വഞ്ചർ ടൂറർ മോഡലുകളുടെ വിപണി ലക്ഷ്യമാക്കിയാണ് കെടിഎം പുതിയ 390 അഡ്വഞ്ചർ മോഡലിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്.

Most Read: ലിമിറ്റഡ് എഡിഷൻ വാർഷിക പതിപ്പ് പുറത്തിറക്കാനൊരുങ്ങി ജാവ

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

ഡ്യൂക്ക് 390-ൽ നിന്ന് കടമെടുത്ത എഞ്ചിനായിരിക്കും പുതിയ എൻട്രി ലെവൽ അഡ്വഞ്ചറിൽ കമ്പനി വാഗ്ദാനം ചെയ്യുക. എന്നാൽ 390 അഡ്വഞ്ചർ ഒരു ഓഫ് റോഡർ ആയതിനാൽ സ്വഭാവത്തിൽ തികച്ചും വ്യത്യസ്തമായിരിക്കും ഈ എഞ്ചിൻ.

ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

390 അഡ്വഞ്ചറിനെക്കൂടാതെ 2020-ൽ പുതിയ അഞ്ച് മോഡലുകളെക്കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ കെടിഎം പദ്ധതിയിടുന്നുണ്ട്. ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 401, ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ, പുതു തലമുറ കെടിഎം ആർസി 390, ഫെയ്‌സ്‌ലിഫ്റ്റ് ഡ്യൂക്ക് 390, 200 എന്നിവയാണ് പുതിയ മോഡലുകൾ. കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണ് ഹസ്ഖ്‌വര്‍ണ.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 125 Finance Options On Offer. Read more Malayalam
Story first published: Tuesday, October 15, 2019, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X