വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

ജൂലായിലെ ഇന്ത്യന്‍ ഇരുചത്ര വാഹന വിപണിയുടെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ യമഹ MT-15 -നെ വള്ളപ്പാട് അകലെയാക്കി കെടിഎം ഡ്യൂക്ക് 125. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഡ്യൂക്ക് 125 ജൂലായില്‍ 2,786 യൂണിറ്റുകളുടെ വില്‍പ്പനയാണ് കാഴ്ച്ച വയ്ച്ചത്. 1,400 യൂണിറ്റുകള്‍ വില്‍പ്പന മാത്രമേ MT-15 -ന് നേടാന്‍ കഴിഞ്ഞത്.

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

തുടര്‍ച്ചയായി മൂന്നാം മാസമാണ് വില്‍പ്പനയില്‍ കെടിഎം യമഹയേ പിന്‍തള്ളുന്നത്. മിതമായ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രധാനം ചെയ്യുന്നതാണ് കെടിഎം ഡ്യൂക്ക് 125 -ന്റെ വില്‍പ്പന മികവിന്റെ പ്രധാന കാരണം.

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

ഡ്യൂക്ക് 125 -ന്റെ മൂത്ത സഹോദരനായ ഡ്യൂക്ക് 200 -ല്‍ നിന്ന് കടം കൊണ്ടതാണ് വാഹനത്തിലെ മിക്ക ഫീച്ചറുകളും. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന പിന്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍, സംഗില്‍ ചാനല്‍ ABS സംവിധാനവുമായി വരുന്ന മുന്‍ പിന്‍ ഡിസ്‌ക് ബ്രേക്കുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍.

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

MT-15 -ല്‍ ഇവയിലെ മിക്ക ഫീച്ചറുകളും വരുന്നുണ്ട് എങ്കിലും ഒന്ന് രണ്ടെണ്ണം വിട്ടു പോവുന്നു. വാഹങ്ങളുടെ വില്‍പ്പനയേ ബാധിക്കുന്ന മറ്റൊരു പ്രധാനം ഘടകം വിലയാണ്.

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

രണ്ട് വില വര്‍ദ്ധനവിന് ശേഷം 1.29 ലക്ഷം രൂപയാണ് ഡ്യൂക്ക് 125 -ന്റെ നിലവിലെ വില. ബൈക്ക് ആദ്യം വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 1.19 ലക്ഷം രൂപയായിരുന്നു വില.

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

എന്നാല്‍ മരുപുറത്ത് MT-15 -ന് 1.37 ലക്ഷം രൂപയാണ് യമഹ നല്‍കുന്നത്. 125 സിസി എതിരാളിയേക്കാള്‍ കുറവ് ഫീച്ചറുകള്‍ പ്രധാനം ചെയ്യുമ്പോള്‍ അതിലും ഉയര്‍ന്ന വിലയാണ് വാഹനം ഈടാക്കുന്നത്.

Most Read: ജൂലായില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച ബൈക്കുകള്‍

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

എന്നാല്‍ ഡ്യൂക്കിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റ എഞ്ചിനും, കരുത്തും, ഉയര്‍ന്ന ടോര്‍ക്കും MT-15 നല്‍കുന്നു. 155 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് യമഹ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 19 bhp കരുത്തും 14.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവുന്ന എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

മറുപുറത്ത് കെടിഎം ഡ്യൂക്ക് 125 -ല്‍ താരതമ്യേന ചെറുതായ 124 സിസി സിംഗിള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ്. 15 bhp കരുത്തും 12 Nm torque ഉം പരമാവധി ഉത്പാദിപ്പുക്കുന്ന എഞ്ചിന്‍ യൂണിറ്റിന് ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. MT-15 വരുന്ന സ്ലിപ്പര്‍ ക്ലെച്ചും ഡ്യൂക്ക് 125 -ന് ലഭിക്കുന്നില്ല.

Most Read: ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

ജൂണ്‍ മാസത്തില്‍ കെടിഎം ഡ്യൂക്ക് 125 2,108 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 1,368 യൂണിറ്റ് MT-15 ബൈക്കുകള്‍ മാത്രമാണ് യമഹയ്ക്ക് വില്‍ക്കാനായത്. ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ 160NS, സുസുക്കി ജിക്‌സര്‍ എന്നിവയാണ് നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലെ മറ്റ് പ്രധാന എതിരാളികള്‍

Most Read Articles

Malayalam
English summary
KTM Duke 125 Sales In July Registers Twice The Numbers As The Yamaha MT-15: Retails 2,786 Units. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X