കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെടിഎം ഡ്യൂക്ക് 790 ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ബൈക്കിനെ വിപണിയിൽ അവതരിപ്പിക്കാൻ ഓട്ടോമോട്ടീവ് റിസർച്ച് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ (ARAI) നിന്ന് അനുമതി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു കമ്പനി.

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

വാഹനത്തെ അവതരിപ്പിക്കാൻ വളരെയധികം കാലതാമസം എടുത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഇത്. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 790 ഡ്യൂക്കിനെ കമ്പനിയാദ്യം കാഴ്ച്ചവെച്ചത്.

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഒരു മാസത്തിനുള്ളിൽ ARAI-യിൽ നിന്ന് ക്ലിയറൻസ് ലഭിക്കുമെന്നാണ് കെടിഎം പ്രതീക്ഷിക്കുന്നത്. 200 യൂണിറ്റുകളിൽ താഴെ മാത്രമായിരിക്കും ഈ മോഡൽ ഇത്പാദിപ്പിക്കുക. അതായത് ഒരു ലിമിറ്റഡ് എഡിഷൻ ബൈക്കായിരിക്കും ഡ്യൂക്ക് 790.

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

102.5 bhp പവറും 87 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരു പുതിയ LC8 799 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 790 ക്ക് കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച എഞ്ചിൻ ഒരു സ്ലിപ്പർ ക്ലച്ചും വാഗ്ദാനം ചെയ്യുന്നു.

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഡ്യൂക്ക് 790 യുടെ മുൻഭാഗത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കും പിന്നിൽ ക്രമീകരിക്കാവുന്ന WP മോണോ ഷോക്കുമാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മുന്നിൽ ഡ്യുവൽ 300 mm ഡിസ്ക്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക്ക് ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

എന്നാൽ ഡ്യൂക്ക് 790 ന്റെ ഉത്പാദനം നിർത്തി ഡ്യൂക്ക് 890 യുടെ വിൽപ്പന ആരംഭിക്കാനാണ് കെടിഎം ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കെടിഎം ഡ്യൂക്ക് 890-യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 790 മോഡലിനെക്കാളും ഏകദേശം 15 bhp കരുത്തുറ്റതായിരിക്കും ഈ ബൈക്കെന്നാണ് പ്രതീക്ഷ.

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

കൂടാതെ ബ്രേക്കിംഗ് കാലിപ്പറുകളുടെയും ക്രമീകരിക്കാവുന്ന ലിവറുകളുടെയും കാര്യത്തിൽ ഒരു ഹാർഡ്‌വെയർ നവീകരണവും പ്രതീക്ഷിക്കുന്നുണ്ട്. സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്-ഷിഫ്റ്ററുകൾ, കോർണറിംഗ് എബിഎസ്, ലോഞ്ച് കൺട്രോൾ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, വീലി കൺട്രോൾ എന്നിവ രണ്ട് 790 മോഡലിലും 890 മോഡലിലും ഉൾപ്പെടുത്തിയേക്കും.

Most Read: 2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ലിമിറ്റഡ് എഡിഷൻ മോഡലായ ഡ്യൂക്ക് 790 -ക്ക് ഏകദേശം 7.5 ലക്ഷം രൂപയായിരിക്കും എക്സ്-ഷോറൂം വില. കെടിഎം ഡ്യൂക്ക് 890 യുടെ വിലയെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാനാവില്ല.

Most Read: ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

കെടിഎം ഡ്യൂക്ക് 790, 890 മോഡലുകൾക്ക് വിപണിയിൽ നേരിട്ട് എതിരാളികളില്ലെങ്കിലും കവാസാക്കി Z 800 ഉം ആയി താരതമ്യപ്പെടുത്തിയേക്കാം.

Most Read: വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

കെടിഎം ഡ്യൂക്ക് 790 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

അടുത്ത വർഷം അവസാനത്തോടെ മറ്റ് നിരവധി മോട്ടോർസൈക്കിളുകളും പുറത്തിറക്കാൻ കെടിഎം പദ്ധതിയിടുന്നുണ്ട്. 2020 RC 390, കെ‌ടി‌എം 390 അഡ്വഞ്ചർ, കെ‌ടി‌എം 790 അഡ്വഞ്ചർ എന്നിവയായിരിക്കും ആ മോഡലുകൾ.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 790 India Launch Confirmed Ahead Of Duke 890 Launch Next Year. Read more Malayalam
Story first published: Friday, August 23, 2019, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X