കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23-ന് അവതരിപ്പിക്കും

കെടിഎം ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഡ്യൂക്ക് 790 യെ സെപ്റ്റംബർ 23 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ബൈക്കിനെ ഇന്ത്യയിൽ വിൽപ്പനക്കെത്തിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

2017 മിലാൻ ഓട്ടോഷോയിലാണ് ഡ്യൂക്ക് 790 മോഡലിനെ കെടിഎം ആദ്യമായി പ്രദർശിപ്പിച്ചത്. രാജ്യത്തെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ശക്തമായ ഓഫറായിരിക്കും കെടിഎം ഡ്യൂക്ക് 790. ഇന്ത്യയിൽ ഉടനീളമുള്ള തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഡ്യൂക്ക് 790 ഇതിനകം എത്തിയിട്ടുണ്ട്.

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

കെടിഎമ്മിന്റെ എല്ലാ ഡീലർഷിപ്പുകളിലും മോട്ടോർ സൈക്കിൾ ലഭ്യമാകില്ല. ഓരോ നഗരത്തിലും തെരഞ്ഞെടുത്ത ഷോറൂമുകളിൽ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷൻ മോഡലായ ബൈക്ക് വിൽപ്പനക്കെത്തുക. എന്നാൽ ഡ്യൂക്ക് 790 യുടെ ബുക്കിംഗ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

എന്നിരുന്നാലും ചില ഡീലർമാർ ഇതിനകം 30,000 രൂപയുടെ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെടിഎം ഡ്യൂക്ക് 790 നിരവധി ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ, ഫീച്ചറുകൾ, ഉപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

ലീൻ ആംഗിൾ സെൻസിറ്റിവിറ്റി, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, സ്റ്റെബിലിറ്റി കൺട്രോൾ, പ്രത്യേക ട്രാക്ക് മോഡ്, ക്ലച്ച്‌ലെസ്സ് അപ്‌ഷിഫ്റ്റുകൾക്കും ഡൗണ്‍ ‌ഷിഫ്റ്റുകൾക്കുമായി ഒരു ക്വിക്ക് ഷിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ബൈക്കിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

മെക്കാനിക്കലുകളുടെ കാര്യത്തിൽ, കെടിഎം 790 ഡ്യൂക്കിൽ 799 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 9000 rpm-ൽ 104 bhp കരുത്തും 8000 rpm-ൽ 87 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

സ്റ്റാൻഡേർഡായി ടു-വേ ക്വിക്ക്-ഷിഫ്റ്റർ, സ്ലിപ്പർ ക്ലച്ച് എന്നിവയും ട്രാൻസ്മിഷനിൽ വരും. സ്പോർട്സ്, സ്ട്രീറ്റ്, റെയിൻ, ട്രാക്ക് എന്നീ നാല് ഡ്രൈവ് മോഡുകളും ഡ്യൂക്ക് 790 വാഗ്ദാനം ചെയ്യും. കെടിഎം ഡ്യൂക്ക് 790 യിൽ ഒരു സ്റ്റീൽ ഫ്രെയിം ചേസിസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

മുൻഭാഗത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കും പിന്നിൽ ക്രമീകരിക്കാവുന്ന WP മോണോ ഷോക്കുമാണ് ബൈക്കിൽ കെടിഎം നൽകുന്നത്. കൂടാതെ മുന്നിൽ ഡ്യുവൽ 300 mm ഡിസ്ക്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക്ക് ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് പിന്തുണയ്ക്കുന്നു.

Most Read: നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

കെടിഎം ഡ്യൂക്ക് 790 ഒരു CKD (കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍)യൂണിറ്റായി ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യും. പുതിയ കെടിഎം ഡ്യൂക്ക് 790 ക്ക് എട്ട് ലക്ഷം മുതൽ ഒമ്പത് ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23 ന് അവതരിപ്പിക്കും

കെടിഎം അഡ്വഞ്ചർ 390 മോഡലിന് ഒപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് പുതിയ കെടിഎം ഡ്യൂക്ക് 790. കവാസാക്കി Z900, സുസുക്കി GSX-S7500, ഡ്യുക്കാട്ടി മോൺസ്റ്റർ 797, യമഹ MT-09 എന്നിവയാണ് ഡ്യൂക്ക് 790 യുടെ ഇന്ത്യൻ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 790 Launch Date Confirmed For India. Read More Malayalam
Story first published: Tuesday, September 17, 2019, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X