കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു. 8.63 ലക്ഷം രൂപയാണ് പുതിയ ഡ്യൂക്ക് 790 യുടെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ശക്തമായ മോട്ടോർസൈക്കിളാണിത്.

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

കെടിഎമ്മിന്റെ ഇന്ത്യയിലെ തെരഞ്ഞെടുത്ത 10 നഗരങ്ങളിൽ മാത്രമാകും വാഹനം ലഭ്യമാവുക. എന്നാൽ 2020 ഏപ്രിൽ മുതൽ 30 നഗരങ്ങളിലേക്ക് ബൈക്കിന്റെ വിൽപ്പന കമ്പനി വ്യാപിപ്പിക്കും. ഡ്യൂക്ക് 790 യുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ വിതരണം ഉടൻ തുടങ്ങുമെന്നും കെടിഎം അറിയിച്ചു.

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

മിഡിൽ വെയ്റ്റ്, സ്പോർട്ട് നേക്കഡ് വിഭാഗത്തിലെത്തുന്ന കെടിഎം ഡ്യൂക്ക് 790 2017 മിലാൻ ഓട്ടോഷോയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. 2017 ൽ പ്രദർശിപ്പിച്ചെങ്കിലും ബൈക്കിനെ വിപണിയിൽ അവതരിപ്പിക്കാൻ ഓട്ടോമോട്ടീവ് റിസർച്ച് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ (ARAI) നിന്ന് അനുമതി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു കമ്പനി. വാഹനത്തെ അവതരിപ്പിക്കാൻ വളരെയധികം കാലതാമസം എടുത്തതിന്റെ പ്രധാന കാരണമായിരുന്നു ഇത്.

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

ബിഎസ്-IV കംപ്ലയിന്റ് 799 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 790-ക്ക് കരുത്തേകുന്നത്. ഇത് 9,000 rpm-ൽ 104 bhp കരുത്തും 8,000 rpm-ൽ 87 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 189 കിലോഗ്രാം ഭാരമുള്ള ഡ്യൂക്ക് 790 ഒരു ടണ്ണിന് 612 bhp എന്ന പവർ ടു വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നു.

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

സ്റ്റാൻഡേർഡായി ടു-വേ ക്വിക്ക്-ഷിഫ്റ്റർ, സ്ലിപ്പർ ക്ലച്ച് എന്നിവയും ട്രാൻസ്മിഷനിൽ വരും. കെടിഎം ഡ്യൂക്ക് 790 യിൽ ഒരു സ്റ്റീൽ ഫ്രെയിം ചേസിസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

സ്പോർട്സ്, സ്ട്രീറ്റ്, റെയിൻ, ട്രാക്ക് എന്നീ നാല് ഡ്രൈവ് മോഡുകളും ഡ്യൂക്ക് 790 വാഗ്ദാനം ചെയ്യും. ലീൻ ആംഗിൾ സെൻസിറ്റിവിറ്റി, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, സ്റ്റെബിലിറ്റി കൺട്രോൾ, പ്രത്യേക ട്രാക്ക് മോഡ്, ക്ലച്ച്‌ലെസ്സ് അപ്‌ഷിഫ്റ്റുകൾക്കും ഡൗണ്‍ ‌ഷിഫ്റ്റുകൾക്കുമായി ഒരു ക്വിക്ക് ഷിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവ ബൈക്കിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

പൂർണ്ണ ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ചുറ്റും എൽഇഡി ലൈറ്റിംഗ്, ലോഞ്ച് കൺട്രോൾ, വീലി കൺട്രോൾ എന്നിവയും കെടിഎം ഡ്യൂക്ക് 790 ലെ മറ്റ് സവിശേഷതകളാണ്.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

മുൻഭാഗത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കും പിന്നിൽ ക്രമീകരിക്കാവുന്ന WP മോണോ ഷോക്കുമാണ് ബൈക്കിൽ കെടിഎം നൽകുന്നത്. കൂടാതെ മുന്നിൽ ഡ്യുവൽ 300 mm ഡിസ്ക്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക്ക് ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് പിന്തുണയ്ക്കുന്നു.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

മാക്‌സിസ് സൂപ്പർമാക്‌സ് എസ്ടി ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർ സൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെടിഎം ഡ്യൂക്ക് 790 ഒരു കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍ യൂണിറ്റായി (CKD) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ബജാജിന്റെ പ്ലാന്റിൽ ഒത്തുചേരുകയും ചെയ്യുന്നു.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

കെടിഎം ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിപ്പിച്ചു- വില 8.63 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ സുസുക്കി GSX-S750, ഡ്യുക്കാട്ടി മോൺസ്റ്റർ 797, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, യമഹ MT-09, കവാസാക്കി Z900 എന്നിവയ്ക്ക് പുതിയ മോഡൽ 790 എതിരാളികളാകും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 790 Launched in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X