ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

കെടിഎം ഡ്യൂക്ക് 790 -നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നുന്നെങ്കിലും, എന്ന് അവതിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. ഉത്സവ സീസണിനോട് അനുബന്ധിച്ച് വാഹനം വിപണിയില്‍ എത്തിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയും ചെയ്തു.

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡിസ്‌പ്ലേ ബൈക്കുകള്‍ ബാംഗ്ലളൂര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഡിസ്‌പ്ലേ ബൈക്കുകള്‍ കമ്പനി എത്തിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

മോഡലുകള്‍ ഇന്ത്യയിലേക്കുള്ളതെന്ന് സ്ഥിരീകരിക്കുന്ന അടയാളങ്ങള്‍ ബൈക്കില്‍ തന്നെ കാണാന്‍ സാധിക്കും. അതില്‍ ഒന്നാമത്തേത് ബൈക്കില്‍ നല്‍കിയിരിക്കുന്ന പ്രാദേശിക രജിസ്‌ട്രേഷന്‍ ലേബലാണ്.

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

രണ്ടാമത്തേത് സാരി ഗാര്‍ഡും, മുന്നമതായി എഞ്ചിന്‍ ഗാര്‍ഡും വാഹനത്തില്‍ കാണാന്‍ സാധിക്കും. വിപണി എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ കൂടിയാണ് ഡ്യൂക്ക് 790. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 790 ഡ്യൂക്കിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന്‍ ലഭിക്കുന്ന ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് പരമാവധി 102.5 bhp കരുത്തും 87 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്.

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

ക്രോമിയം മോളിബ്ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്. 43 mm WP അപ്സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്സോര്‍ബര്‍ പിന്നിലും സസ്പെന്‍ഷന്‍ നിറവേറ്റും.

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കാണ് ഒരുങ്ങുന്നത്. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ 790 ഡ്യൂക്കില്‍ തിരഞ്ഞെടുക്കാം. 169 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം. 14 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി.

Most Read:മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മോഡലിലെ മറ്റു വിശേഷങ്ങള്‍. വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും 790 ഡ്യൂക്കിന്റെ പ്രധാന സവിശേഷതകളാണ്. ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും സുരക്ഷയുടെ ഭാഗമായി 790 ഡ്യൂക്കില്‍ കെടിഎം ഒരുക്കിയിട്ടുണ്ട്.

Most Read:വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി; വീഡിയോ

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

ക്രോമിയം മോളിബ്ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്. ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്ലാമ്പുകളും ബൈക്കിലുണ്ട്. 790 ഡ്യൂക്കില്‍ സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാം. സൂപ്പര്‍മോട്ടോ മോഡും ബൈക്കിലുണ്ട്.

Most Read:ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ലിമിറ്റഡ് എഡീഷന്‍ മോഡലായ ഡ്യൂക്ക് 790 -ന് 7.5 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ 790 ഡ്യൂക്കിന്റെ വിപണിയിലെ എതിരാളികള്‍.

ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

അടുത്ത വര്‍ഷം അവസാനത്തോടെ മറ്റ് നിരവധി മോട്ടോര്‍സൈക്കിളുകളും പുറത്തിറക്കാന്‍ കെടിഎം പദ്ധതിയിടുന്നുണ്ട്. 2020 RC 390, കെടിഎം 390 അഡ്വഞ്ചര്‍, കെടിഎം 790 അഡ്വഞ്ചര്‍ എന്നിവയായിരിക്കും ആ മോഡലുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 790 reaching dealership across india display bikes. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X