ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

ഡ്യൂക്ക് 125, ആർ‌സി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം ഇന്ത്യ. ഡ്യൂക്ക് 125 ക്ക് 2,248 രൂപയുടെ വില വർധനയും കെടിഎം ആർസി 125 ക്ക് 1,537 രൂപയുടെ വില വർധനവുമാണ് ഉണ്ടായിരിക്കുന്നത്.

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

കെടിഎം ഡ്യൂക്ക് 125, ആർ‌സി 125 എന്നിവയ്ക്ക് യഥാക്രമം 1.32 ലക്ഷം, 1.48 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്നാൽ രണ്ട് മോഡലുകളുടെയും വില വർധനവിന്റെ കാരണങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

രണ്ട് മോട്ടോർസൈക്കിളുകളും ഒരേ 124 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. 9,250 rpm-ൽ 14.5 bhp കരുത്തും 8,000 rpm-ൽ 12 Nm torque ഉം ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

കെടിഎം ഡ്യൂക്ക് 125, ആർ‌സി 125 എന്നീ ബൈക്കുകളിൽ നിരവധി ഫീച്ചറുകളും ഉപകരണങ്ങളും സ്റ്റൈലിംഗ് ഘടകങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് മോട്ടോർ സൈക്കിളുകൾക്കും കെടിഎമ്മിന്റെ ഡ്യൂക്ക് 200, ആർ‌സി 200 എന്നിവയെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ നവീകരിച്ച ഗ്രാഫിക്സ് മാത്രമാണ് കാഴ്ച്ചയിൽ വ്യത്യാസമായി എടുത്ത് പറയാൻ സാധിക്കുന്നത്.

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

കെടിഎം ഡ്യൂക്ക് 125, ആർസി 125 എന്നിവയിൽ വാഗ്ദാനം ചെയ്യുന്ന മെക്കാനിക്കൽ ഘടകങ്ങൾ സമാനമാണ്. മുൻവശത്ത് 43 mm അപ്സൈഡ് ഡൗണ്‍

ഫോർക്കുകളും പിന്നിൽ മോണോ ഷോക്ക് സസ്‌പെൻഷനുമാണ് രണ്ട് മോഡലിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

കൂടാതെ മുന്നിലും പിന്നിലും യഥാക്രമം 300 mm, 230 mm ഡിസ്ക്ക് ബ്രേക്കും നൽകിയിട്ടുണ്ട്. രണ്ട് മോട്ടോർ സൈക്കിളുകളിലും സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.

Most Read: റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

രണ്ട് മോട്ടോർസൈക്കിളുകളും അതിന്റെ ഉയർന്ന മോഡലുകളിൽ നിന്നുള്ള ചേസിസ്, സ്വിങ്ങാആം, മറ്റ് ഘടകങ്ങൾ എന്നിവ പങ്കിടുന്നു. ഡ്യൂക്ക് 125-ൽ നിന്നും വ്യത്യസ്തമായി ആർസി 125 ന് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, റിയർ സെറ്റ് ഫുട്പെഗുകൾ, സ്പോർട്ടി റൈഡിംഗ് പൊസിഷൻ എന്നിവയും ലഭിക്കും.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

കെടിഎം ആർ‌സി 125 ഓറഞ്ച് പെയിന്റ് സ്കീമിൽ മാത്രമാണ് വിപണിയിലെത്തുന്നത്. എന്നാൽ ഡ്യൂക്ക് 125 ഓറഞ്ച്, ബ്ലാക്ക്, വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

Most Read: പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡ്യൂക്ക് 790 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള കമ്പനി ഡീലർഷിപ്പുകളിൽ ബൈക്ക് എത്തിയിട്ടുണ്ട്. 790 മോഡലിന്റെ 100 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വിൽപ്പനക്കെത്തുക.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Increases Prices Of The Duke 125 & RC 125 Models In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X