ഓഗസ്റ്റിൽ 49 ശതമാനം വിൽ‌പന വർദ്ധനവ് നേടി കെടിഎം

ഇന്ത്യൻ വാഹന വിപണി കടുത്ത പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും 49 ശതമാനം വിൽപ്പന വർദ്ധനവ് നേടിയിരിക്കുകയാണ് ഓസ്ട്രിയൻ വാഹന നിർമ്മാതാക്കലായ കെടിഎം. ഡ്യൂക്ക് 125, RC 125 എന്നീ മോഡലുകളുടെ മികച്ച പ്രകടനവും, വിൽപ്പനയുമാണ് നിർമ്മാതാക്കൾക്ക് ഈ നേട്ടം നേടി കൊടുത്തത്.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

കെ‌ടി‌എം ഡ്യൂക്ക്, RC 125, 200, 250, 390 എന്നിവയുടെ മൊത്തം വിൽ‌പന 2019 ഓഗസ്റ്റിൽ 5,832 യൂണിറ്റായിരുന്നു. 2018 ഓഗസ്റ്റിൽ കെ‌ടി‌എം 125 സിസി മോഡലുകളുടെ വിൽപ്പനയില്ലാതെ ഇത് 3,896 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ ജൂലൈയിൽ 5,374 യൂണിറ്റിന്റെ വിൽപ്പനയേക്കാൾ 8.52 ശതമാനം വർദ്ധനവാണ് ഓഗസ്റ്റിൽ ഉണ്ടായിട്ടുള്ളത്.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

കെടിഎം 200 മോഡലുകൾക്കൊപ്പം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കെടിഎം മോട്ടോർസൈക്കിളുകളാണ് കെടിഎം ഡ്യൂക്ക് 125, RC 125 എന്നിവ. വാഹനങ്ങളുടെ വിൽപ്പന പട്ടിക പരിശോധിച്ചാൽ ഇവ വ്യക്തമാണ്.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

2019 ഓഗസ്റ്റിൽ, 2,697 യൂണിറ്റ് വിൽ‌പനയാണ് കെടിഎം 125 മോഡലുകൾ നേടിയത്. 2019 ജൂലൈയിൽ‌ 2,786 യൂണിറ്റിനെ അപേക്ഷിച്ച് 3.19 ശതമാനം വിൽ‌പന ഇടിവ് രേഖപ്പെടുത്തിയെങ്കിലും നിർമ്മാതാക്കൾക്ക് മികച്ച പ്രകടനം ക്ഴ്ച്ച വയ്ക്കാൻ ഇവയുടെ വിൽപ്പന തന്നെയാണ് കൈതാങ്ങായത്.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

കെ‌ടി‌എം നിരയിലെ RC ബൈക്കുകളിൽ നിന്നുള്ള ചില ഘടകങ്ങളാണ് കെ‌ടി‌എം RC 125 -ൽ ഉപയോഗിക്കുന്നത്, മണിക്കൂറിൽ 115 കിലോമീറ്ററാണ് RC 125 -ന്റെ പരവാധി‌ വേഗം.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

കെടിഎം ഡ്യൂക്ക്, RC 200 മോഡലുകളുടെ വിൽപ്പനയും വിൽ‌പനയും 2000 യൂണിറ്റ് മറികടന്നു. 2019 ജൂലൈയിൽ 1,749 യൂണിറ്റ് വിൽ‌പനയെ അപേക്ഷിച്ച് ഓഗസ്റ്റിൽ 2,134 യൂണിറ്റ് വിൽപ്പന നേടി 22.01 ശതമാനം വളർച്ചയാണ് കരസ്ഥമാക്കിയത്. എന്നാൽ 2018 ഓഗസ്റ്റിൽ 2,708 വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 21.20 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

കെടിഎം 250 ന്റെ വിൽപ്പന 2019 ഓഗസ്റ്റിൽ 592 യൂണിറ്റായി ഉയർന്നു. 2018 ഓഗസ്റ്റിൽ വിറ്റ 571 യൂണിറ്റിനെ അപേക്ഷിച്ച് 3.68 ശതമാനവും, 2019 ജൂലൈയിൽ വിറ്റ 493 യൂണിറ്റുകളെ അപേക്ഷിച്ച് 20.08 ശതമാനവും വർധനയാണ് വാഹനത്തിന് ലഭിച്ചത്.

Most Read: ബജാജ് ഡൊമിനാർ 400-ന്റെ വില വീണ്ടും വർധിപ്പിച്ചു

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

കെടിഎം നിരയിലെ ഏറ്റവും ശക്തനായ ഡ്യൂക്ക് 390, RC 390 എന്നീ മോഡലുകൾക്ക് 2018 ഓഗസ്റ്റിൽ 617 യൂണിറ്റ് വിൽപ്പന ലഭിച്ച സ്ഥാനത്ത് 2019 ഓഗസ്റ്റിൽ 409 യൂണിറ്റ് വിൽ‌പനയാണ് നടന്നത്.

Most Read: ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

കഴിഞ്ഞ വർഷത്തേക്കാൾ 33.71 ശതമാനം ഇടിവാണ് വാഹനം നേരിട്ടത്. എന്നാൽ 2019 ജൂലൈയിൽ വിറ്റ 346 യൂണിറ്റുകളെ അപേക്ഷിച്ച് ബൈക്കിന്റെ വിൽപ്പന 18.21 ശതമാനം വർദ്ധിച്ചു.

Most Read: കെടിഎം ഡ്യൂക്ക് 790 സെപ്റ്റംബർ 23-ന് അവതരിപ്പിക്കും

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

'സ്കാൽപെൽ' എന്ന് വിളിപ്പേരിട്ടിരിക്കുന്ന 790 ഡ്യൂക്കിനെ സെപ്റ്റംബർ 23 ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കെടിഎം.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

ഇതിനോടകം വാഹനത്തിന്റെ ബുക്കിംഗ് എല്ലാ കമ്പനി ഷോറൂമുകളിലും ആരംഭിച്ചു കഴിഞ്ഞു. 30,000 രൂപയാണ് വാഹനത്തിന്റെ ബുക്കിങ് തുക. പുതിയ സ്ട്രീറ്റ് നേക്കഡ് ബൈക്ക് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

പൂർണ്ണമായും നോക്ക്ഡ് ഡൌൺ (CKD) യൂണിറ്റായി ഇന്ത്യയിലെത്തിക്കുന്ന ബൈക്ക് അകുർദിയിലെ ബജാജ് പ്ലാന്റിൽ അസംബിൾ ചെയ്യാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

ഏകദേശം 10.34 ലക്ഷം രൂപയാവും വാഹനത്തിന്റെ വില. 799 സിസി, LC8, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എഞ്ചിൻ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 106 bhp കരുത്തും 87 Nm torque ഉം സൃഷ്ടിക്കാനാവുന്ന എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സിലേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റിൽ 49 ശതമാന വിൽ‌പന വർദ്ധനവ് നേടി കെടിഎം

സ്‌പോർട്ട്, സ്ട്രീറ്റ്, റെയിൻ, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡുകൾ ലഭിക്കും. 2020 -ന്റെ അവസാനത്തോടെ ബിഎസ് VI കംപ്ലയിന്റ് 790 ഡ്യൂക്ക് വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM gains 49 percent increase in August 2019 sales. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X