കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ നിരയിലേക്ക് അടുത്ത മാസം ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിക്കും.

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ഡിസംബറിൽ ഗോവയിൽ വെച്ചുനടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 390 അഡ്വഞ്ചർ അവതരിപ്പിക്കുന്നതിനു പുറമേ, കെടിഎം 2020-2021 ലെ മുഴുവൻ ലൈനപ്പും പ്രദർശിപ്പിക്കും. നിലവിലെ മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പും ബിഎസ്-VI-കംപ്ലയിന്റ് മോഡലുകളും ഇതിൽ ഉൾപ്പെടും.

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

കെടിഎം 250 ഡ്യൂക്ക്, 390 ഡ്യൂക്ക്, ആർ‌സി 390 എന്നിവയാകും കമ്പനിയുടെ നിരയിലെ ആദ്യത്തെ ബിഎസ്-VI മോഡലുകൾ. ഇവയുടെ ഡെലിവറികൾ ഡിസംബർ 20 മുതൽ ആരംഭിക്കുമെന്ന സൂചനകളും കെടിഎമ്മിൽ നിന്നും ലഭിച്ചിട്ടുണ്ട്.

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിക്കുന്നതിനാൽ ഈ ബൈക്കുകൾക്ക് 15,000 രൂപയോളം കൂടുതലായിരിക്കുമെന്നാണ് സൂചന. അതേസമയം, കെടിഎമ്മിന്റെ ജനപ്രിയ മോഡലായ ഡ്യൂക്ക് 125, 200 എന്നിവ അടുത്ത വർഷം ജനുവരിയിൽ ബിഎസ്-VI കംപ്ലയിന്റായി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ഏകദേശം 8,000 രൂപ മുതൽ 10,000 രൂപ വരെ വില വർധനവാണ് ഈ മോഡലുകൾക്ക് പ്രതീക്ഷിക്കുന്നത്. 200 ഡ്യൂക്കിനായുള്ള ഡെലിവറികൾ അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

‌ഇന്ത്യയിലെ കെടിഎമ്മിന്റെ ബി‌എസ്-VI മോഡലുകളുടെ പവർഔട്ട്പുട്ടിൽ വ്യത്യാസം വന്നേക്കാം. പരിഷ്ക്കരിച്ച മോഡലുകളുടെ പവർ കണക്കുകൾ കുറയുമെങ്കിലും കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന.

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് കെടിഎം 390 അഡ്വഞ്ചർ. ഈ മാസം ആദ്യം ഇറ്റലിയിലെ മിലാനിൽ നടന്ന 2019 EICMA മോട്ടോർ സൈക്കിൾ ഷോയിലാണ് വാഹനം അരങ്ങേറ്റം കുറിച്ചത്.

Most Read: ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

390 ഡ്യൂക്കിന്റെ അതേ 373 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ അഡ്വഞ്ചർ ടൂററിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റ് അതേ 42 bhp, 37 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. ഏറ്റവും പുതിയ യൂറോ 5 (ബി‌എസ്- VI) ചട്ടങ്ങൾക്ക് അനുസൃതമായി ആണ് 390 അഡ്വഞ്ചറിലെ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്.

Most Read: CF മോട്ടോ ആദ്യത്തെ ഡീലർഷിപ്പ് താനെയിൽ ആരംഭിച്ചു

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

അടുത്ത വർഷം ഇന്ത്യയിൽ ആരംഭിക്കുന്നതിനുമുമ്പ് 790 അഡ്വഞ്ചർ ഇന്ത്യ ബൈക്ക് വീക്കിൽ പ്രദർശിപ്പിച്ചേക്കാമെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഗോവയിൽ നടക്കുന്ന മോട്ടോർ സൈക്കിൾ ഇവന്റിൽ 390 അധിഷ്ഠിത ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 401, വിറ്റ്‌പിലൻ 401 എന്നിവയും അവതരിപ്പിച്ചേക്കും.

Most Read: അൾട്രാവയലറ്റ് F77; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണ് ഹസ്ഖ്‌വര്‍ണ. ഹസ്‌ക്കികളെന്നാണ് ഈ രണ്ട് ബൈക്കുകള്ളും പൊതുവെ അറിയപ്പെടുന്നത്. കെടിഎം-ബജാജ് കൂട്ടുകെട്ടു മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ഹസ്‌ക്കി ബൈക്കുകള്‍ കെടിഎം അവതരിപ്പിക്കാനൊരുങ്ങുന്നത്.

കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ഇതോടൊപ്പം ഓസ്ട്രിയൻ നിർമ്മാതാക്കളുടെ എൻട്രി ലെവൽ അഡ്വഞ്ചർ ടൂററായ 250 മോഡലിനെയും അടുത്തമാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM India Confirms Launch Of BS-VI Compliant Models From Next Month. Read more Malayalam
Story first published: Tuesday, November 26, 2019, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X