ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

കഴിഞ്ഞ കുറേ മാസങ്ങളായി വാഹന വ്യവസായത്തെ മാന്ദ്യം തളർത്തിയെങ്കിലും ഉത്സവ സീസണിൽ മികച്ച വിൽപ്പനയാണ് പ്രമുഖ വാഹന നിർമ്മാതാക്കൾക്കെല്ലാം ലഭിച്ചത്. ഓസ്ട്രിയൻ ഇരുചക്ര നിർമ്മാതാക്കളായ കെടിഎമ്മിനും കഴിഞ്ഞമാസം വിൽപ്പനയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചു.

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

2019 ഒക്ടോബർ മാസത്തെ കെടിഎമ്മിന്റെ വിൽപ്പന കണക്കിലെടുക്കുമ്പോൾ 2018 ഒക്ടോബറിനെ അപേക്ഷിച്ച് 46.86 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് കഴിഞ്ഞ വർഷം ഇതേ സമയം 4,413 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചപ്പോൾ ഇത്തവണ അത് 6,481 യൂണിറ്റായി ഉയർന്നു.

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

2019 സെപ്റ്റംബറിൽ വിറ്റ 5,805 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ 11.65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കെടിഎം ഡ്യൂക്ക്, ആർസി മോഡലുകളുടെ 125 സിസി, 200 സിസി വകഭേദങ്ങളാണ് മൊത്ത വിൽപ്പനയിൽ വളരെയധികം സംഭാവന നൽകിയിരിക്കുന്നത്.

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

അതായത് 6,481 യൂണിറ്റ് വിൽപ്പനയിൽ 5,436 യൂണിറ്റും ഈ രണ്ട് മോഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കെടിഎം ബൈക്കുകളാണ് ഇവ രണ്ടും. കെടിഎം ഡ്യൂക്ക് 125 സിസി 2018 നവംബറിൽ വിപണിയിൽ എത്തിയപ്പോൾ ആർ‌സി 125 ഈ വർഷം ആദ്യം പുറത്തിറങ്ങി. കെടിഎം ഡ്യൂക്ക് 200, ആർ‌സി 200 എന്നിവയാണ് ഈ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകൾ.

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ കെടിഎം ഉൽപ്പന്നമാണ് ഡ്യൂക്ക് 200. ഇത് എല്ലാമാസവും സ്ഥിരമായ വിൽപ്പന കമ്പനിക്ക് നേടിക്കൊടുക്കുന്നുണ്ട്. എന്നിരുന്നാലും, 2018 ഒക്ടോബറിൽ വിറ്റ 3,240 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ കെടിഎം 200 (ആർ‌സി + ഡ്യൂക്ക്) വിൽ‌പന 24.94 ശതമാനം ഇടിഞ്ഞ് 2,432 യൂണിറ്റായി.

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

കെടിഎം 250 കഴിഞ്ഞ മാസം 666 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2018 ഒക്ടോബറിൽ വിറ്റ 620 യൂണിറ്റിനെ അപേക്ഷിച്ച് 7.42 ശതമാനം വർധനവ് ഈ മോഡലിന്റെ വിൽപ്പനയിലും ഉണ്ടായിട്ടുണ്ട്. 2019 സെപ്റ്റംബറിൽ വിറ്റ 623 യൂണിറ്റിനെ അപേക്ഷിച്ച് 6.90 ശതമാനം വർധനവും രേഖപ്പെടുത്തുന്നു.

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

കെടിഎം 390 വിൽപ്പന കഴിഞ്ഞ മാസത്തിൽ വെറും 361 യൂണിറ്റായി പരിമിതപ്പെട്ടു. 2018 ഒക്ടോബറിൽ വിറ്റ 553 യൂണിറ്റിനെ അപേക്ഷിച്ച് 34.72 ശതമാനം ഇടിവാണിത് സൂചിപ്പിക്കുന്നത്. 2019 സെപ്റ്റംബറിൽ വിറ്റ 398 യൂണിറ്റുകളിൽ നിന്ന് 9.30 ശതമാനം ഇടിവും ഇത് കാണിക്കുന്നു.

MOst Read: ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

ഇന്ത്യൻ വിപണിയിലെ കെടിഎമ്മിന്റെ പ്രധാന ഓഫറായ കെടിഎം 790-യുടെ വിൽപ്പനയിലും ഇടിവുണ്ടായി. 2019 സെപ്റ്റംബറിൽ 41 യൂണിറ്റായിരുന്ന വിൽപ്പന 56.10 ശതമാനം കുറഞ്ഞ് 2019 ഒക്ടോബറിൽ വെറും 18 യൂണിറ്റായി.

MOst Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

കെടിഎമ്മിന്റെ ഏറ്റവും പുതിയ മോട്ടോർസൈക്കിൾ മോഡലുകളിൽ ഒന്നായ 390 അഡ്വഞ്ചർ അടുത്തിടെ ആഗോള തലത്തിൽ അവതരിപ്പിച്ചിരുന്നു. ഡിസംബറിൽ ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ വാഹനത്തെ രാജ്യത്ത് വെളിപ്പെടുത്തും. 3.2 ലക്ഷം രൂപ മുതൽ 3.5 ലക്ഷം രൂപ വരെയാണ് പുതിയ അഡ്വഞ്ചർ മോഡിന് പ്രതീക്ഷിക്കുന്നത്.

MOst Read: 2020 ട്രയംഫ് ടൈഗർ 900 ഡിസംബർ മൂന്നിന് അവതരിപ്പിക്കും

ഒക്ടോബറിൽ ഭേദപ്പെട്ട വിൽപ്പനയുമായി കെടിഎം

ജനുവരി മുതൽ 390 അഡ്വഞ്ചറിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്ല്യു G310 GS എന്നീ അഡ്വഞ്ചർ ടൂറർ മോഡലുകളാകും വിപണിയിൽ കെടിഎം മോഡലിന് എതിരാളികളാവുക.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM sales in October 2019. Read more Malayalam
Story first published: Friday, November 22, 2019, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X