പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎമ്മിന് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ശക്തമായ സാന്നിധ്യമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ മുൻനിര മോഡലായ 790 ഡ്യൂക്ക് വിപണിയിലെത്തി ചുരുങ്ങിയ ദിവസത്തിനുള്ളിൽ വാഹനത്തിന്റെ 41 യൂണിറ്റുകളാണ് കെടിഎം വിറ്റഴിച്ചത്.

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

സെപ്റ്റംബർ 23-ന് വിപണിയിലെത്തിയ ഡ്യൂക്ക് 790-ക്ക് 8.64 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇപ്പോൾ ബിഎസ്-IV കംപ്ലയിന്റിലാണ് മോഡൽ വിപണിയിലെത്തുന്നത്. എന്നാൽ മോഡലിന്റെ 100 യൂണിറ്റുകൾ മാത്രമാണ് CKD റൂട്ട് വഴി രാജ്യത്ത് എത്തുന്നത്.

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

മിഡിൽവെയ്റ്റ് സ്പോർട്ട് നേക്കഡ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ നിരവധി മോഡലുകൾ മറ്റ് കമ്പനികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ കെടിഎം ഡ്യൂക്ക് 790-ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

799 സിസി പാരലൽ-ഇരട്ട എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 105 bhp കരുത്തിൽ 86 Nm torque ഉത്പാദിപ്പിക്കും. മുന്നിൽ 43 mm ക്രമീകരിക്കാനാകാത്ത അപ്-സൈഡ് ഡൗണ്‍ ഫോർക്കും പിന്നിൽ പ്രീ-ലോഡ് മോണോഷോക്ക് എന്നിവയുമാണ് ബൈക്കിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

ഒരു ഫുൾ-ടിഎഫ്ടി ഡിസ്പ്ലേ, സെഗ്‌മെന്റിലെ ഏറ്റവും സമഗ്രമായ ഇലക്ട്രോണിക്ക് സുരക്ഷാ പാക്കേജ് എന്നിവ കെടിഎം ഡ്യൂക്ക് 790-യിൽ ഉൾപ്പെടുന്നു. ഇതിൽ ബോഷ് കോർണറിംഗ് എബിഎസ്, സൂപ്പർമോട്ടോ മോഡ്, ആംഗിൾ-സെൻസിംഗ് ട്രാക്ഷൻ കൺട്രോൾ, ലോഞ്ച് കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, നാല് റൈഡിംഗ് മോഡുകൾ എന്നിവയും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

169 കിലോഗ്രാം ഭാരം വരുന്ന സ്‌പോർട്ട് സ്ട്രീറ്റ് മോട്ടോർസൈക്കിൾ അതിന്റെ ക്ലാസിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കുകളിൽ ഒന്നാണ്.

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

വിപണിയിലെ എതിരാളികളായ സുസുക്കി GSX-S750 (7.46 ലക്ഷം രൂപ), കവാസാക്കി Z900 (7.70 ലക്ഷം രൂപ) എന്നിവയേക്കാൾ വിലയേറിയതാണ് കെടിഎം 790 ഡ്യൂക്ക്. മുംബൈ, ഡൽഹി, ബെംഗളൂരു, പൂനെ, കൊൽക്കത്ത, ഹൈദരാബാദ്, സൂററ്റ്, ഗുവാഹത്തി, ചെന്നൈ എന്നീ ഒമ്പത് നഗരങ്ങളിൽ മാത്രമാണ് 790 ഡ്യൂക്ക് ഇപ്പോൾ ലഭ്യമാകുന്നത്. 2020 ഏപ്രിലിൽ മോട്ടോർ സൈക്കിൾ രാജ്യത്തെ മുപ്പതിലധികം നഗരങ്ങളിലേക്ക് പ്രവേശിക്കും.

Most Read: ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

790 ഡ്യൂക്ക്, വരാനിരിക്കുന്ന 390 അഡ്വഞ്ചർ തുടങ്ങിയ പ്രീമിയം മോഡലുകളെ ഉൾക്കൊള്ളുന്നതിനായി ഇന്ത്യയിലെ ഷോറൂമുകൾ നവീകരിക്കാനുള്ള പദ്ധതിയും കെടിഎം ആരംഭിച്ചിട്ടുണ്ട്. വലുതും കൂടുതൽ പ്രീമിയവും ലഭിക്കുന്നതിനായി ഷോറൂമുകൾ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ മികച്ച ഉപഭോക്തൃ അനുഭവവും ഇതിലൂടെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

അതേസമയം, കെടിഎമ്മിന്റെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളിൽ 49 ശതമാനം ഓഹരി ഉള്ള ബജാജ് ഓട്ടോ, കെടിഎമ്മിന്റെ ഇന്ത്യൻ ഉൽ‌പന്ന ശ്രേണിയെ കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നു.

Most Read: ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

അതിന്റെ ഭാഗമായി അടുത്ത വർഷം പുതിയ അഞ്ച് മോഡലുകളെക്കൂടി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കെടിഎമ്മിന്റെ പദ്ധതി. ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 401, ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ, പുതു തലമുറ കെടിഎം ആർസി 390, ഫെയ്‌സ്‌ലിഫ്റ്റ് ഡ്യൂക്ക് 390, 200 എന്നിവയാണ് പുതിയ മോഡലുകൾ. കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണ് ഹസ്ഖ്‌വര്‍ണ.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM sells 41 units of 790 Duke within 10 days. Read more Malayalam
Story first published: Wednesday, October 16, 2019, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X