ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

ഇന്ത്യ ബൈക്ക് വീക്കിൽ അരങ്ങേറ്റം കുറിച്ച ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ 250, സ്വാർട്ട്‌പിലൻ 250 മോഡലുകൾ കെടിഎം ഡീലർഷിപ്പിലൂടെ വിൽപ്പനക്കെത്തിക്കുമെന്ന് സ്ഥിരീകരിച്ച് കമ്പനി.

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

2020 ഫെബ്രുവരിയിൽ 125 ഓളം കെടിഎം ഡീലർഷിപ്പുകൾ കെടിഎം-ഹസ്ഖ്‌വര്‍ണ ഷോറൂമുകളായി പരിവർത്തനം ചെയ്യും. ഹസ്ഖ്‌വര്‍ണ ആദ്യമായി വിൽപ്പനയ്‌ക്കെത്തുന്നതും ഇവിടെയായിരിക്കും. എന്നാൽ കെ‌ടി‌എം ഡീലർ‌മാർ‌ അവരുടെ ഷോറൂമുകൾ‌ നവീകരിച്ചു കഴിഞ്ഞാൽ‌ മാത്രമേ ഹസ്ഖി മോഡലുകൾ‌ വിൽ‌ക്കാൻ അനുവദിക്കുകയുള്ളൂ.

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

ഹസ്ഖ്‌വര്‍ണ ബ്രാൻഡിംഗ് ചേർക്കുന്നത് മാറ്റിനിർത്തിയാൽ നിലവിലുള്ള കെടിഎം സർവ്വീസ് കേന്ദ്രങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയായ ഹസ്ഖ്‌വര്‍ണയിൽ നിന്നും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ രണ്ട് മോഡലുകൾ സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 എന്നിവയാണ്.

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

ഈ രണ്ട് മോഡലുകളും അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു. കഫേ-റേസർ ശൈലിയിലുള്ള മോട്ടോർസൈക്കിളാണ് വിറ്റ്‌പിലൻ. അതേസമയം സ്വാർട്ട്‌പിലൻ സ്‌ക്രാംബ്ലർ ശ്രേണിയിൽ ഇടംപിടിക്കുന്നു.

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 എന്നിവ കെടിഎം ഡ്യൂക്ക് 250 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ട് ഹസ്ഖി ഇരട്ടകളും കെടിഎം 250 ഡ്യൂക്കുമായി മെക്കാനിക്കൽ ഘടകങ്ങൾ പങ്കിടുന്നു.

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

ഒപ്പം ആറ് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്ന അതേ 248.8 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് ഇവയ്ക്ക് കരുത്ത് പകരുന്നതും.

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

31 bhp കരുത്തിൽ 24 Nm torque ആണ് രണ്ട് മോഡലുകളും ഉത്പാദിപ്പിക്കുന്നത്. ഭാരം 153 കിലോഗ്രാമും ആണ്. ഭാരം കുറഞ്ഞ നിർമാണത്തിൽ പവർ-ടു-വെയ്റ്റ് അനുപാതം അനുരൂപമാക്കുന്നതിനാൽ എഞ്ചിൻ പെർഫോർമെൻസ് ഹസ്ഖ്‌വര്‍ണ ഇരട്ടകളിൽ മികച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Most Read: FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, റിയർ വ്യൂ മിററുകൾ, മുകളിലേക്ക് ഉയർത്തിയ എക്‌സ്‌ഹോസ്റ്റ് കുറഞ്ഞ ബോഡി വർക്ക് എന്നിവയെല്ലാം ഹസ്ഖി ഇരട്ടകളുടെ സവിശേഷതകളാണ്. മുൻ-പിൻ ലൈറ്റുകൾ എൽഇഡി യൂണിറ്റുകളാണ്. ഇത് ബൈക്കിന്റെ ആകർഷണം വർധിപ്പിക്കുക മാത്രമല്ല, മികച്ച ദൃശ്യപരതയും നൽകുന്നു.

Most Read: ബിഎസ്-VI പൾസർ മോഡലുകൾ ഉടൻ വിപണയിൽ എത്തിക്കുമെന്ന് ബജാജ്

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

മുന്നിൽ WP- സോഴ്‌സ്ഡ് 43 mm ഫോർക്കുകളും പിന്നിൽ പ്രോഗ്രസീവ് ഡാമ്പിംഗ് സിസ്റ്റവും സസ്പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. മുന്നിൽ 320 mm ഡിസ്ക്ക് പിന്നിൽ 230 mm ഡിസ്കുകൾ, ബൈബ്രെ കാലിപ്പറുകൾ, ബോഷിൽ നിന്നുള്ള നൂതന ABS സിസ്റ്റം എന്നിവ ബ്രേക്കിംഗ് വിഭാഗവും കൈകാര്യം ചെയ്യുന്നു.

Most Read: ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

രാജ്യത്തെ ഇരുചക്ര വാഹന വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ബ്രാൻഡ് കൂടിയാണ് ഹസ്ഖ്‌വര്‍ണ. കെടിഎം ബൈക്കുകളുടെ മികച്ച വിജയത്തിന് ശേഷം, ഇന്ത്യൻ വിപണിയിൽ ഹസ്ഖ്‌വര്‍ണ ഇരട്ടകൾ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna bikes to be sold from KTM showrooms. Read more Malayalam
Story first published: Saturday, December 14, 2019, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X