Just In
- 1 min ago ക്രെറ്റയുടെ ആൽഫ എഡീഷൻ കണ്ടോ, ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയിലെ താരം
- 1 hr ago മാരുതി ഏരിയയിലേ ഇല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്യുവികള് രണ്ടും ടാറ്റയുടേത്
- 1 hr ago കനേഡിയൻ മല്ലൂസ്... ഈ പ്രവിശ്യയിൽ കൂടി ഇത്തരം കാറുകൾ ഓടിച്ചാൽ ചിലപ്പോൾ തടവ് വരെ കിട്ടിയേക്കാം
- 2 hrs ago ഇതോടെ ടാറ്റ, മഹീന്ദ്ര ഇവികൾ പ്രതിസന്ധിയിലാവുമോ? ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ
Don't Miss
- Sports IPL 2024: എന്തൊരു തോല്‍വി! ആര്‍സിബിയ്ക്ക് പുതിയ ഉടമകള്‍ വേണം! ബിസിസിഐയോട് മഹേഷ് ഭൂപതി
- Technology മോട്ടറോള എങ്ങനെയാ ഇത്ര സെറ്റപ്പായത്! അതിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി
- News 'സിപിഎം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിക്ക് വേണ്ടി, പക്ഷേ രക്ഷയില്ല'; ബിജെപിക്കെതിരെ മുഖ്യമന്ത്രി
- Finance കുതിപ്പിലേക്ക് തിരിച്ചെത്തി സെല്ലോ വേൾഡ് ഓഹരി, വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, നോക്കുന്നോ
- Lifestyle കൊളസ്ട്രോള്‍ കൂടിയാല്‍ പെട്ടെന്ന് തിരിച്ചറിയാം; ആരും ശ്രദ്ധിക്കാത്ത ഈ ലക്ഷണങ്ങളിലൂടെ
- Movies മിന്നല്‍ അടിച്ച് ഒരു പയ്യന് ശക്തി കിട്ടുന്നതായിരുന്നു ഐഡിയ, വില്ലനെ കിട്ടിയില്ല; സെറ്റായത് ഇങ്ങനെ; ബേസില്‍
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
ഹസ്ഖ്വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ
ഇന്ത്യ ബൈക്ക് വീക്കിൽ അരങ്ങേറ്റം കുറിച്ച ഹസ്ഖ്വര്‍ണ വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ കെടിഎം ഡീലർഷിപ്പിലൂടെ വിൽപ്പനക്കെത്തിക്കുമെന്ന് സ്ഥിരീകരിച്ച് കമ്പനി.
2020 ഫെബ്രുവരിയിൽ 125 ഓളം കെടിഎം ഡീലർഷിപ്പുകൾ കെടിഎം-ഹസ്ഖ്വര്‍ണ ഷോറൂമുകളായി പരിവർത്തനം ചെയ്യും. ഹസ്ഖ്വര്‍ണ ആദ്യമായി വിൽപ്പനയ്ക്കെത്തുന്നതും ഇവിടെയായിരിക്കും. എന്നാൽ കെടിഎം ഡീലർമാർ അവരുടെ ഷോറൂമുകൾ നവീകരിച്ചു കഴിഞ്ഞാൽ മാത്രമേ ഹസ്ഖി മോഡലുകൾ വിൽക്കാൻ അനുവദിക്കുകയുള്ളൂ.
ഹസ്ഖ്വര്‍ണ ബ്രാൻഡിംഗ് ചേർക്കുന്നത് മാറ്റിനിർത്തിയാൽ നിലവിലുള്ള കെടിഎം സർവ്വീസ് കേന്ദ്രങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയായ ഹസ്ഖ്വര്ണയിൽ നിന്നും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യത്തെ രണ്ട് മോഡലുകൾ സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 എന്നിവയാണ്.
ഈ രണ്ട് മോഡലുകളും അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു. കഫേ-റേസർ ശൈലിയിലുള്ള മോട്ടോർസൈക്കിളാണ് വിറ്റ്പിലൻ. അതേസമയം സ്വാർട്ട്പിലൻ സ്ക്രാംബ്ലർ ശ്രേണിയിൽ ഇടംപിടിക്കുന്നു.
സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 എന്നിവ കെടിഎം ഡ്യൂക്ക് 250 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ട് ഹസ്ഖി ഇരട്ടകളും കെടിഎം 250 ഡ്യൂക്കുമായി മെക്കാനിക്കൽ ഘടകങ്ങൾ പങ്കിടുന്നു.
ഒപ്പം ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്ന അതേ 248.8 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് ഇവയ്ക്ക് കരുത്ത് പകരുന്നതും.
31 bhp കരുത്തിൽ 24 Nm torque ആണ് രണ്ട് മോഡലുകളും ഉത്പാദിപ്പിക്കുന്നത്. ഭാരം 153 കിലോഗ്രാമും ആണ്. ഭാരം കുറഞ്ഞ നിർമാണത്തിൽ പവർ-ടു-വെയ്റ്റ് അനുപാതം അനുരൂപമാക്കുന്നതിനാൽ എഞ്ചിൻ പെർഫോർമെൻസ് ഹസ്ഖ്വര്‍ണ ഇരട്ടകളിൽ മികച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
Most Read: FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, റിയർ വ്യൂ മിററുകൾ, മുകളിലേക്ക് ഉയർത്തിയ എക്സ്ഹോസ്റ്റ് കുറഞ്ഞ ബോഡി വർക്ക് എന്നിവയെല്ലാം ഹസ്ഖി ഇരട്ടകളുടെ സവിശേഷതകളാണ്. മുൻ-പിൻ ലൈറ്റുകൾ എൽഇഡി യൂണിറ്റുകളാണ്. ഇത് ബൈക്കിന്റെ ആകർഷണം വർധിപ്പിക്കുക മാത്രമല്ല, മികച്ച ദൃശ്യപരതയും നൽകുന്നു.
Most Read: ബിഎസ്-VI പൾസർ മോഡലുകൾ ഉടൻ വിപണയിൽ എത്തിക്കുമെന്ന് ബജാജ്
മുന്നിൽ WP- സോഴ്സ്ഡ് 43 mm ഫോർക്കുകളും പിന്നിൽ പ്രോഗ്രസീവ് ഡാമ്പിംഗ് സിസ്റ്റവും സസ്പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. മുന്നിൽ 320 mm ഡിസ്ക്ക് പിന്നിൽ 230 mm ഡിസ്കുകൾ, ബൈബ്രെ കാലിപ്പറുകൾ, ബോഷിൽ നിന്നുള്ള നൂതന ABS സിസ്റ്റം എന്നിവ ബ്രേക്കിംഗ് വിഭാഗവും കൈകാര്യം ചെയ്യുന്നു.
Most Read: ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു
രാജ്യത്തെ ഇരുചക്ര വാഹന വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ബ്രാൻഡ് കൂടിയാണ് ഹസ്ഖ്വര്‍ണ. കെടിഎം ബൈക്കുകളുടെ മികച്ച വിജയത്തിന് ശേഷം, ഇന്ത്യൻ വിപണിയിൽ ഹസ്ഖ്വര്‍ണ ഇരട്ടകൾ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.