2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

നവംബർ അഞ്ച് മുതൽ മിലാനിൽ ആരംഭിക്കുന്ന 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ പുതിയ മോഡലുകളെ അവതരിപ്പിച്ചേക്കും. വരാനിരിക്കുന്ന മോട്ടോർ സൈക്കിൾ ഷോയിൽ മൊത്തം നാല് പുതിയ മോഡലുകളാകും കമ്പനി പ്രദർശിപ്പിക്കുക.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

1. 2020 കെടിഎം 390 അഡ്വഞ്ചർ

ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളാണ് കെടിഎം 390 അഡ്വഞ്ചർ. 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ കെടിഎം അവതരിപ്പിച്ചതിനുശേഷം ഇന്ത്യൻ ബൈക്ക് വീക്കിലും കമ്പനി വാഹനത്തെ പ്രദർശിപ്പിക്കും.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ള അഡ്വഞ്ചർ ടൂറർ ബൈക്കാണ് പുതിയ 390 അഡ്വഞ്ചർ. 373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുക. എങ്കിലും വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ കമ്പനി പരിഷ്ക്കരിക്കും.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

നവീകരിച്ച എഞ്ചിനു പുറമെ മോട്ടോർസൈക്കിളിന് മുൻവശത്ത് അപ്സൈഡ് ഡൗണ്‍ സസ്‌പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മോണോഷോക്ക് സജ്ജീകരണവും ലഭിക്കും. കൂടാതെ വീലുകൾക്ക് റിയർ ഷോഡിൽ ഓഫ്‌റോഡ് സ്പെക്ക് ടയറുകൾ ലഭിക്കും.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

കളർ ടിഎഫ്ടി സ്ക്രീൻ 390 ഡ്യൂക്കിൽ നിന്ന് മുന്നോട്ടു കൊണ്ടുപോയേക്കുമെന്നാണ് പ്രതീക്ഷ. റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്ല്യു G310 GS എന്നിവയാണ് 390 അഡ്വഞ്ചറിന്റെ വിപണി എതിരാളികൾ.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

2. 2020 കെടിഎം 790 ഡ്യൂക്ക് R

790 ഡ്യൂക്കിന്റെ കൂടുതൽ പ്രീമിയം വകഭേദത്തിന്റെ

പ്രാഥമിക പതിപ്പിനെ കമ്പനി അടുത്തിടെയാണ് വിപണിയിൽ എത്തിച്ചത്. ഈ മോഡലിന്റെ മുൻവശത്ത് ഉയർന്ന ശേഷിയുള്ള അപ്സൈഡ് ഡൗണ്‍ സസ്‌പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മോണോഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

സ്റ്റാൻഡേർഡ് 790 ഡ്യൂക്കിനേക്കാൾ കൂടുതൽ കരുത്തും torque ഔട്ട്പുട്ടും ഉത്പാദിപ്പിക്കുന്ന ബി‌എസ്- VI എഞ്ചിനാകും പുതിയ 2020 കെടിഎം 790 ഡ്യൂക്ക് R-ൽ വാഗ്ദാനം ചെയ്യുക. ഇത് 790 ഡ്യൂക്കിന്റെ പരിഷ്ക്കരിച്ച പതിപ്പാണോ അതോ പുതിയ വകഭേദമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്ത വർഷം വാഹനം ഇന്ത്യൻ വിപണിയിലെത്തും.

Most Read: മാരുതി വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

3. 2020 കെടിഎം RC390

2019 ലെ EICMA മോട്ടോർ‌സൈക്കിൾ‌ ഷോയിൽ‌ കെ‌ടി‌എം പുതിയ തലമുറ ആർ‌സി 390-യും 390 അഡ്വഞ്ചറിനൊപ്പം പ്രദർശിപ്പിക്കും. അവതരണത്തിനു മുന്നോടിയായി വാഹനത്തിന്റെ പരീക്ഷണ ഓട്ടം കമ്പനി നടത്തിയിരുന്നു.

Most Read: ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

നിലവിലെ തലമുറ ആർസി 390 ഡ്യൂക്കിൽ നിരവധി പരിഷ്ക്കരണങ്ങൾ കമ്പനി ഉൾപ്പെടുത്തിയേക്കും. എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ മാറ്റി ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും (ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റത്തിനൊപ്പം), എൽഇഡി പ്രൊജക്ടർ ലാമ്പുകളും 2020 പതിപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Most Read: പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

പുതിയ ഡിജിറ്റൽ ഡിസ്പ്ലേയ്ക്കും ഹെഡ്‌ലാമ്പിനും പുറമെ, പരിഷ്ക്കരിച്ച ബിഎസ്-VI കംപ്ലയിന്റ് സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനൊപ്പം ഫ്യുവൽ ഇഞ്ചക്ഷനും കമ്പനി അവതരിപ്പിക്കും.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

വരാനിരിക്കുന്ന ആർ‌സി 390 ന് ഒരു പ്രധാന കോസ്മെറ്റിക്ക് നവീകരണവും ലഭിക്കുമെന്നാണ് സൂചന. പഴയ ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പിന് പകരം മുൻ പ്രൊഫൈലിൽ പുതിയ സിംഗിൾ-യൂണിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം അവതരിപ്പിച്ചേക്കും. അടുത്ത വർഷം ആദ്യം കെടിഎം ഇന്ത്യയിൽ പുതിയ ആർ‌സി 390 അവതരിപ്പിക്കും.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

4. 2020 കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R

ഈ പുതിയ മൂന്ന് മോട്ടോർസൈക്കിളുകൾക്കും പുറമേ കെടിഎം അവരുടെ മുൻനിര 1290 സൂപ്പർ ഡ്യൂക്ക് R മോഡലിനെയും 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ പ്രദർശിപ്പിക്കും. ഓസ്ട്രിയൻ ഇരുചക്രവാഹന നിർമ്മാതാവ് ഇതിനകം തന്നെ ബൈക്കിന്റെ ടീസർ വീഡിയോകൾ പുറത്തിറക്കിയിട്ടുണ്ട്.

2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

വരാനിരിക്കുന്ന കെടിഎമ്മിന്റെ സ്ട്രീറ്റ്ഫൈറ്റർ അടുത്തിടെ പുറത്തിറക്കിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4-നെതിരെ നേരിട്ട് മത്സരിക്കും. 1290 സൂപ്പർ ഡ്യൂക്ക് R ഒരു പുതിയ ചേസിസും സബ് ഫ്രെയിമും എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM will introduce four new models in 2019 EICMA. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X