EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA 2019 മോട്ടോർ സൈക്കിൾ ഷോയിൽ ലാംബ്രെട്ട G325 സ്കൂട്ടർ അവതരിപ്പിച്ചു. ഐതിഹാസിക സ്കൂട്ടർ നിർമ്മാതാക്കളായ ലാംബ്രെട്ടയുടെ തിരിച്ചുവരവിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

2020-ലെ ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിലും ജി-സ്‌പെഷ്യൽ ഇലക്ട്രിക്ക് സ്‌കൂട്ടറും വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഇന്ത്യയിലേക്കെത്താൽ മാതൃ കമ്പനിയായ ഇന്നസെന്റിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്കൂട്ടർ നിർമ്മാതാക്കളിൽ ഒരാളാണ് ലാംബ്രെട്ട. 80-കളിൽ ആളുകൾക്കിടയിൽ അത്രമാത്രം സ്വാധീനം ചെലുത്താൻ ബ്രാൻഡിന് സാധിച്ചിരുന്നു. ഇന്നും വിപണിയിൽ മൂല്യമേറി വരുന്ന സ്കൂട്ടറുകളിലൊന്നാണ് ഇത്.

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

നിർഭാഗ്യവശാൽ തൊണ്ണൂറുകളുടെ മധ്യത്തോടെ ഈ മോഡലുകൾക്കായുള്ള ഡിമാൻഡ് കുറയുകയും ഒടുവിൽ 1997-ൽ ഉത്പാദനം നിലക്കുകയും ചെയ്തു. 2018-ലാണ് ലാംബ്രെട്ടയുടെ മാതൃ കമ്പനിയായ ഇന്നസെന്റി ബ്രാൻഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

ഇപ്പോൾ 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ കമ്പനി അതിന്റെ പ്രധാന കൺസെപ്റ്റ് മോഡലിനെ പ്രദർശിപ്പിച്ചു. G325 എന്നറിയപ്പെടുന്ന ഈ സ്കൂട്ടർ ഐതിഹാസിക മോഡലിന് സമാനമായ ഡിസൈൻ ലൈനുകളാണ് അവതരിപ്പിക്കുന്നത്.

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

ലോഗോയുടെ ആകൃതിയിലുള്ള അതേ മനോഹരമായ റെട്രോ ഹെഡ്‌ലാമ്പ് രൂപകൽപ്പനയും ഇതിലുണ്ട്. എന്നാൽ ഹെഡ്‌ലാമ്പ് ഒരു എൽഇഡി യൂണിറ്റാണ്. അതോടൊപ്പം എൽഇഡി ഡിആർഎല്ലുകളും കമ്പനി വാഹനത്തിൽ അവതരിപ്പിക്കുന്നു. കൺസെപ്റ്റിലെ ഇൻഡിക്കേറ്റർ ലൈറ്റുകളും ടെയിൽ ലൈറ്റുകളും എൽഇഡി യൂണിറ്റിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

പുറംഭാഗത്ത് ക്ലാസിക് റെട്രോ രൂപകൽപ്പനയും സവിശേഷതകളുള്ള സൈഡ് പാനലുകൾ നൽകിയിരിക്കുന്നു. 325 സിസി, ഫോർ-സ്ട്രോക്ക് എഞ്ചിനാണ് ലാംബ്രട്ട G325-ന് കരുത്തേകുന്നത്. ഇതിന്റെ പവർ കണക്കുകൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ എഞ്ചിന്റെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കും.

Most Read: ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

ഇന്ത്യയിലേക്ക് എത്തുന്ന ഇലക്ട്രിക്ക് സ്കൂട്ടറായ ജി-സ്പെഷ്യലിന്റെ അവതരണവും ലാംബ്രെട്ട പ്രഖ്യാപിച്ചു. എന്നാൽ ഇലക്ട്രിക്ക് മോട്ടോറിന്റെ ഔട്ട്‌പുട്ടിനെക്കുറിച്ചോ ബാറ്ററി ശേഷിയെക്കുറിച്ചോ പരിധിയെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങളൊന്നുമില്ല.

Most Read: ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

ഒരു പ്രീമിയം വിഭാഗത്തിൽ സ്ഥാപിക്കുന്നതിനാൽ, ശ്രേണിയും പ്രകടനവും പ്രീമിയമായി തുടരുമെന്ന് പ്രതീക്ഷിക്കാം. ഇലക്ട്രിക്ക് വാഹനങ്ങൾ, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ലാംബ്രെറ്റ 2019 EICMA-യിൽ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

അതോടൊപ്പം മുംബൈയിലോ പരിസരത്തോ ഒരു അസംബ്ലി പ്ലാന്റ് കൂടി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. പ്ലാന്റ് ഇന്ത്യൻ വിപണിയിൽ 'ഒറിജിനൽ ലാംബ്രെറ്റ ഉൽപ്പന്നങ്ങൾ' നൽകുമെന്നും അയൽ രാജ്യങ്ങൾക്കും ആഫ്രിക്കയ്ക്കും വേണ്ട ഉത്‌പാദന കേന്ദ്രമായി ഇത് പ്രവർത്തിച്ചേക്കുമെന്നും സൂചനയുണ്ട്.

Most Read Articles

Malayalam
English summary
Lambretta G-325 Unveiled in EICMA 2019. Read more Malayalam
Story first published: Saturday, November 9, 2019, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X