പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ. ടൗണ്‍മാസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സൈക്കിളിന് വിപണിയില്‍ 30,999 രൂപയാണ് വില.

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

അടുത്തിടെ ഹീറോ സൈക്കിള്‍സ് പുതിയ ലെക്ട്രോ EHX20 എന്ന ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹീറോയുടെ യൂറോപ്പിലെ ഇലക്ട്രിക്ക് സൈക്കിള്‍ ബ്രാന്‍ഡാണ് ലെക്ട്രോ.

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെയാണ് പുതിയ ഇലക്ട്രിക്ക് സൈക്കിളിനെ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. വില കുറവുണ്ടെങ്കിലും നിരവധി ഫീച്ചറുകള്‍ ഇലക്ട്രിക്ക് സൈക്കിളില്‍ ലഭ്യമാണ്.

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, മുന്നിലെ സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. ദൈനംദിന ആവശ്യത്തിനായി ഒരു ത്രോട്ടിലും അതിനൊപ്പം പെഡലും സൈക്കിളില്‍ ലഭ്യമാണ്/

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഒറ്റച്ചാര്‍ജില്‍ 30-40 കിലോമീറ്റര്‍ യാത്രയാണ് ലെക്ട്രോ വാഗ്ദാനം ചെയ്യുന്നത്. കേവലം മൂന്ന് മണിക്കൂര്‍ കൊണ്ട് സൈക്കിളിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അടുത്തിടെയാണ് ഹീറോ സൈക്കിള്‍സ് പുതിയ ലെക്ട്രോ EHX20 എന്ന ഇലക്ട്രിക്ക് സൈക്കിളിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഏകദേശം 1.35 ലക്ഷം രൂപയാണ് പുതിയതായി പുറത്തിറക്കിയ ഈ ഇലക്ട്രിക്ക് സൈക്കിളിന്റെ വില. ജപ്പാനില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇലക്ട്രിക്ക് മോട്ടോര്‍ ആണ് ലെക്ട്രോ EHX20 -യുടെ സവിശേഷത.

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഓഫ്-റോഡ് കൈകാര്യം ചെയ്യാന്‍ ലെക്ട്രോ EHX20 ന് കഴിവുണ്ട്. മറ്റ് ഇലക്ട്രിക് ബൈക്കുകളില്‍ ഫീച്ചര്‍ ചെയ്യുന്ന ഹബ് മോട്ടോറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെഡലുകള്‍ക്കിടയില്‍ നേരിട്ട് സ്ഥാപിച്ചിരിക്കുന്ന സെന്റര്‍ മൗണ്ട് ചെയ്ത മോട്ടോര്‍ EHX20 -നെ വ്യത്യസ്തമാക്കുന്നു.

Most Read: ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ചാര്‍ജ് തീര്‍ന്നു കഴിഞ്ഞാല്‍ മറ്റൊരു ബാറ്ററിയ്ക്കായി മാറ്റാന്‍ കഴിയുന്ന 10.9 എഎച്ച് ബാറ്ററിയാണ് ഇലക്ട്രിക്ക് സൈക്കിളിനുള്ളത്. എളുപ്പമുള്ള ബാറ്ററി സ്വാപ്പ് പ്രോസസ്സിനായി 2 കിലോഗ്രാം ഭാരം മാത്രമുള്ള ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

Most Read: വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഒരൊറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡ്രൈവിംഗ് ശ്രേണി ലെക്ട്രോ EHX20 വാഗ്ദാനം ചെയ്യുന്നു. സൈക്കിള്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ 3.5 മുതല്‍ 4 മണിക്കൂര്‍ വരെ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നു കഴിഞ്ഞാല്‍ പെഡല്‍ അസിസ്റ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രിയം ഏറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. മിക്ക നിര്‍മ്മാതാക്കളും അവരുടെ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിച്ചു തുടങ്ങുകയും ചെയ്തു. 2020 -ഓടെ നിരവധി ഇലക്ട്രിക്ക് മോഡലുകള്‍ വിപണിയില്‍ എത്തുകയും ചെയ്യും.

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഇലക്ട്രിക്ക് വാഹനങ്ങളുടെ നിരയില്‍ ഇന്ത്യയില്‍ ഏറ്റവും പുതിയതായി അവതരിച്ചത് ബജാജിന്റെ ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറാണ്. ഒരുകാലത്ത് ബാജജിന്റെ സ്‌കൂട്ടര്‍ നിരയില്‍ വാഹനപ്രേമികള്‍ ഏറ്റെടുത്തൊരു സ്‌കൂട്ടറായിരുന്നു ചേതക്. ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Lectro Townmaster Electric Bicycle Launched In India: Priced At Rs 30,999. Read more in Malayalam.
Story first published: Thursday, October 17, 2019, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X