2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രമുഖ നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. മിക്കവരും മോഡലുകളെ അവതരിപ്പിച്ച് തുടങ്ങുകയും ചെയ്തു.

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ മഹീന്ദ്രയും ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇലക്ട്രിക്ക് കാറുകളെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തിയത് മഹീന്ദ്രയാണ്. എന്നാല്‍, ഇരുചക്ര വാഹനങ്ങളില്‍ ഈ പരീക്ഷണത്തിന് മഹീന്ദ്ര മുതിര്‍ന്നിരുന്നില്ല.

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്രയുടെ ഗസ്‌റ്റോയെ അടിസ്ഥാനമാക്കിയാകും ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. മഹീന്ദ്ര നിരയില്‍ നിന്നും വിപണിയില്‍ എത്തിയ മികച്ച സ്‌കൂട്ടറായിരുന്നു ഗസ്‌റ്റോ.

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

110 സിസി, 125 സിസി ശ്രേണിയില്‍ എത്തിയ സ്‌കൂട്ടറിനെ ക്മ്പനി പിന്‍വലിക്കുകയും ചെയ്തിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അരങ്ങേറിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 80,000 രൂപ വരെ സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

ബാറ്ററി സംബന്ധിച്ചോ സ്‌കൂട്ടര്‍ സംബന്ധിച്ചോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും ഒറ്റ ചാര്‍ജില്‍ ഏകദേശം 80 കിലോമീറ്റര്‍ വരെ സ്‌കൂട്ടര്‍ സഞ്ചരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 55-60 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം.

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മഹീന്ദ്രയും ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാണത്തിലേക്ക് ചുവടുവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 7 -ന് നടന്ന 73 -ാംമത് വാര്‍ഷിക യോഗത്തിനിടെയാണ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി തുടങ്ങി. ഭാവിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നല്ലൊരു സ്പെയ്സ് കണ്ടെത്താന്‍ സാധിച്ചേക്കും. വിപണിയില്‍ മേല്‍കൈ നേടാന്‍ ഞങ്ങള്‍ക്കും കുറച്ച് പ്ലാനുകള്‍ ഉണ്ട്, ഉടന്‍ തന്നെ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഇരുചക്രവാഹനങ്ങളെയും നിരത്തിലെത്തിക്കുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Most Read: 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

അധികം വൈകാതെ തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യഹമയും, സുസുക്കിയും വ്യക്തമാക്കി കഴിഞ്ഞു.

Most Read: 250 സിസി ഹിമാലയനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

അതേസമയം ഈ വര്‍ഷം തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ മഹീന്ദ്ര അവതരിപ്പിച്ച 125 സിസി പൂഷോ പള്‍ഷന്‍ മാക്‌സി-സ്‌കൂട്ടര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തിയേക്കും. ആഭ്യന്തര വിപണിയില്‍ സുസുക്കി ബര്‍ഗ്മാന്‍ 125-ന് എതിരാളിയായാകും ഈ മാക്‌സി-സ്‌കൂട്ടര്‍ സ്ഥാനംപിടിക്കുക.

Most Read: സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2020-ന്റെ തുടക്കത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്ന മഹീന്ദ്ര

ഇന്ത്യയുടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ മാക്‌സി-സ്‌കൂട്ടര്‍ പൂഷോ മോട്ടോര്‍സൈക്കിള്‍സിന്റെ 100 ശതമാനം ഓഹരിയും ഏറ്റെടുത്തതായി അടുത്തിടെ അറിയിച്ചിരുന്നു. മഹീന്ദ്രയുടെ പിത്താംപൂര്‍ പ്ലാന്റില്‍ സ്‌കൂട്ടര്‍ നിര്‍മ്മിച്ച് ആഭ്യന്തര വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Most Read Articles

Malayalam
English summary
Mahindra To Unveil All-Electric Scooter Before Delhi Auto Expo 2020. Read more in Malayalam.
Story first published: Monday, December 30, 2019, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X