മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു- വില 35000 രൂപ

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് വിപണിയിൽ അവതരിപ്പിച്ച് ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ ഗ്രീൻ‌വോൾട്ട് മൊബിലിറ്റി. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗ്രീൻ‌വോൾട്ട് മൊബിലിറ്റി കഴിഞ്ഞ മൂന്ന് വർഷമായി ലളിതവും കുറഞ്ഞ ചെലവിലുള്ളതുമായ ഇലക്ട്രിക്ക് വാഹനങ്ങളിൽ പ്രവർത്തിക്കുകയാണ്.

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു- വില 35000 രൂപ

ഇതിന്റെ ഭാഗമായി കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ മാന്റിസ് ഇലക്ട്രിക്ക് ബൈക്കിന് 2018-ന്റെ മധ്യത്തിൽ ARAI ഹോമോലോഗേഷൻ സർട്ടിഫിക്കറ്റും ലഭിച്ചു. ഈ വാഹനം ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഗ്രീൻവോൾട്ട് മൊബിലിറ്റി അഹമ്മദാബാദിലെ തങ്ങളുടെ കേന്ദ്രത്തിലൂടെ മാന്റിസ് ഇലക്ട്രിക്ക് ബൈക്കിന്റെ വിൽപ്പനയും ആരംഭിച്ചു. ഇതോടൊപ്പം മറ്റ് പ്രധാന നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു-വില 35000 രൂപ

അടിസ്ഥാനപരമായി ഒരു പ്രീമിയം സൈക്കിളും മോപ്പെഡും തമ്മിലുള്ള സംയോജനമാണ് ഈ ഇലക്ട്രിക്ക് വാഹനം. ബോഡി വർക്ക് ഇല്ലാത്ത ഇവിക്ക് ഒരു സാധാരണ സൈക്കിൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ സുഖപ്രദമായ യാത്രാ സുഖവും പ്രധാനം ചെയ്യുന്നു.

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു-വില 35000 രൂപ

രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ നിർബന്ധിത ഹെൽമെറ്റ് പോലുള്ള നിയമങ്ങൾക്ക് വിധേയമാകാത്തതിനാൽ കമ്പനി മാന്റിസിനെ ‘നോ ചാലൻ' ബൈക്കായി ആണ് വിപണനം ചെയ്യുന്നത്. 25 കിലോമീറ്റർ വേഗതയിൽ ബൈക്കിൽ സഞ്ചരിക്കാനാകും.

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു-വില 35000 രൂപ

മിഡ് മൗണ്ട് ചെയ്ത 250 വാട്ട് മോട്ടോറും അതിന്റെ കൺട്രോളറും 100% സ്വന്തം ഫാക്ടറിയിൽ വികസിപ്പിച്ചതായി ഗ്രീൻവോൾട്ട് അവകാശപ്പെടുന്നു. നീക്കം ചെയ്യാവുന്ന 48v 14.5 Ah Li-ion ബാറ്ററി പായ്ക്ക് പിന്തുണയ്ക്കുന്ന മാന്റിസിന് പൂർണ്ണ ചാർജിൽ 50 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ബാറ്ററി പൂർണമായും ചാർജാകാൻ ഏകദേശം 2.5 മണിക്കൂറെടുക്കും.

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു-വില 35000 രൂപ

വാട്ടർ പ്രൂഫ് ബാറ്ററിയുള്ള മാന്റിസിന് 100 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. ഗ്രീൻവോൾട്ട് മോട്ടോറിനും കൺട്രോളറിനും ലൈഫ് ടൈം വാറന്റി വാഗ്ദാനം ചെയ്യുമ്പോൾ ബാറ്ററിക്ക് രണ്ട് വർഷത്തെ വാറണ്ടിയാണ് കമ്പനി നൽകുന്നത്.

Most Read: വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു-വില 35000 രൂപ

പ്രീമിയം സൈക്കിളുകളിൽ ലഭ്യമായ ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഒരു മിനി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ലൈറ്റ് എന്നിവ ശ്രദ്ധേയമായ മറ്റ് സവിശേഷതകളാണ്. 35,000 രൂപ വിലയുള്ള മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് നഗരവാസികൾക്ക് ആകർഷകമായ ഒരു ഓപ്ഷനായി ഉയർന്നുവരുന്നു.

Most Read: ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു-വില 35000 രൂപ

അവ താങ്ങാനാവുന്നതും ഹ്രസ്വ യാത്രകൾക്കായി വളരെയധികം സഹായകരമായ ഒന്നുമാണ്. ഈ വാഹനമോടിക്കുന്നതിന് ലൈസൻസോ, പ്രായപരിധിയോ ഇല്ല എന്നതും ശ്രദ്ധേയമാണ്.

Most Read: ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു-വില 35000 രൂപ

എല്ലാ ഇവി സ്റ്റാർട്ടപ്പുകളും പ്രീമിയം സ്കൂട്ടർ, മോട്ടോർ സൈക്കിൾ വിഭാഗങ്ങളെ ലക്ഷ്യമാക്കുമ്പോൾ ഒരു ചെറിയ വിഭാഗത്തിൽ മാത്രം സാന്നിധ്യം സ്ഥാപിക്കാനുള്ള ഗ്രീൻവോൾട്ട് മൊബിലിറ്റിയുടെ തീരുമാനം ഒരു നേട്ടമായി കണക്കാക്കാൻ സാധിക്കും. കൂടുതൽ കരുത്തുറ്റ ഇവിയുടെ അഞ്ചിൽ കൂടുതൽ പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ചതായും ഇവ 100 കിലോമീറ്റർ വേഗതയിലും 100 കിലോ മീറ്ററിലധികം ദൂരത്തിലും യാത്ര ചെയ്യാൻ സാധിക്കുമെന്നും കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Mantis electric bike launched. Read more Malayalam
Story first published: Monday, September 30, 2019, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X