13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

ഏതൊരു വാഹന പ്രേമിയെയും ആവേശം കൊള്ളിക്കുന്ന ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. ഇവ ക്രൂയിസര്‍ അല്ലെങ്കില്‍ ബോബര്‍ മാതൃകയില്‍ മോഡിഫൈ ചെയ്തതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കുറഞ്ഞ rpm -ല്‍ കൂടുതല്‍ ടോര്‍ഖ് സൃഷ്ടിക്കാനുള്ള എഞ്ചിന്‍ ശേഷി, ഉയര്‍ന്ന ശബ്ദമുള്ള എക്‌സോസ്റ്റ് സംവിധാനം തുടങ്ങിയവയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ മോഡിഫൈ ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പലരും മുടക്കുന്നത്. മോഡിഫൈ ചെയ്‌തൊരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്ന വീഡിയോയിലുള്ളത്.

13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

ഏകദേശം 13.5 ലക്ഷം രൂപയോളമാണ് മോഡിഫിക്കേഷന്‍ ചെലവുകളെന്നാണ് കണക്ക്. ഇക്കാലത്ത് സ്വന്തം ബൈക്കിനായി എത്ര രൂപ വേണമെങ്കിലും ചെലവിടാന്‍ ആളുകള്‍ തയ്യാറാണ്.

Most Read:മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

എന്നാല്‍, ഭീമമായ തുക നല്‍കി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ മോഡിഫൈ ചെയ്യണോ അതോ ആ തുകയ്‌ക്കൊരു സ്‌പോര്‍ട്‌സ് ബൈക്ക് വാങ്ങണോ എന്നതാണ് പലരെയും കുഴയ്ക്കുന്ന ചോദ്യം.

13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

ഇവിടെ വീഡിയോ ദൃശ്യങ്ങളിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് മോഡിഫൈ ചെയ്തിരിക്കുന്നത് വര്‍ദെന്‍ചി മോട്ടോര്‍സൈക്കിള്‍സാണ്. ബോളിവുഡ് താരങ്ങളായ ജാക്കി ഷെറോഫിനും അക്ഷയ് കുമാറിനും ഉള്‍പ്പടെ നിരവധി സെലിബ്രറ്റികള്‍ക്കാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ബൈക്കുകള്‍ മോഡിഫൈ ചെയ്ത് നല്‍കിയിരിക്കുന്നത്.

13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുള്ള 350 സിസി എഞ്ചിന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് വീഡിയോയിലുള്ളത്. ബെല്‍റ്റ്, ചെയിന്‍ ഡ്രൈവ് സംവിധാനങ്ങള്‍ ഡ്രൈവ്‌ട്രെയിനിന്റെ ഭാഗമായ ബൈക്കാണിത്.

13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

ക്രൂയിസര്‍ ശൈലിയിലുള്ള ഹാന്‍ഡില്‍ബാറും ആകര്‍ഷണീയമായ ഹെഡ്‌ലാമ്പും ബൈക്കിന് ദൃശ്യചാരുതയേകുന്നു. ബ്ലാക്ക് നിറത്തിലുള്ള വീലുകളും കാഴ്ചക്കാരുടെ മനം കവരുന്നതില്‍ പുറകിലല്ല.

Most Read:ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

റൈഡര്‍ക്ക് കൂടുതല്‍ സുഖകരമായി ഡ്രൈവ് ചെയ്യാന്‍ സഹായകമായ രീതിയില്‍ ബൈക്കിലെ സീറ്റ് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ബ്ലാക്കും വൈറ്റും ഇടകലര്‍ന്നതാണ് ബൈക്കിന്റെ നിറം. നീളമേറിയ ഫ്രെയിം ബൈക്കിന് ക്രൂയിസര്‍ അനുഭൂതി പകരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

പുറകിലെ ഭീമാകാരമായ ടയറും നീണ്ട ഷാസിയും ബൈക്കിന് നിരത്തില്‍ വ്യത്യസ്തയും കാഴ്ചക്കാരുടെ മനം കവരുന്നതില്‍ മുന്‍തൂക്കവും നല്‍കുന്നു. എങ്കിലും 13 ലക്ഷം രൂപയുടെ മോഡിഫിക്കേഷന്‍ അല്‍പ്പം ആഢംബരമായിപ്പോയില്ലേ എന്ന് വാദിക്കുന്നവരും ഏറെ.

Source: Ayush Verma

Most Read Articles

Malayalam
English summary
The Royal Enfield bike modified costs around 13 lakh rupees: read in malayalam
Story first published: Monday, March 18, 2019, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X