ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

രാജ്യത്ത് പ്രാബല്യത്തില്‍ വന്നിരിക്കുന്ന ട്രാഫിക്ക് നിയമങ്ങളും, അവ ലംഘിച്ചാല്‍ നല്‍കേണ്ടി വരുന്ന വലിയ പിഴയിലും വളരെ അസ്വസ്ഥരാണ് ജനങ്ങള്‍. ഈ ആശങ്കള്‍ക്കും, അസ്വസ്ഥതകള്‍ക്കും ആഴം കൂട്ടി അനുദിനം പുതിയ പുതിയ ട്രാഫിക്ക് നിയമങ്ങള്‍ പുറത്തു വരികയാണ്.

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

എന്നാല്‍ ഇത്തരത്തില്‍ ജനങ്ങളെ ആകുലപ്പെടുത്തുന്ന ഒരു നിയമം കാലങ്ങള്‍ പഴക്കമുള്ളതാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്.

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പലര്‍ക്കും വിശ്വസിക്കാനാകില്ല. എന്നാല്‍ 2019 -ല്‍ നവീകരിച്ച മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെയുണ്ടായിരുന്നതാണ് ഈ നിയമമെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

നിയമ പ്രകാരം ഗിയറുള്ള ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹവായി ചപ്പലുകള്‍, സ്ലിപ്പറുകള്‍ മറ്റ് ചെരുപ്പുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ റൈഡര്‍ക്ക് പലപ്പോഴും ഗ്രിപ്പ് കിട്ടാതെ ഗിയര്‌റുകള്‍ മാറുമ്പോള്‍ കാല്‍ വഴുതി പോകാം എന്നതാണ് ഈ നിയമത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ഈ നിയമത്തിലും നമ്മെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ഇത് പാലിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും നിയമം അനുശാസിക്കുന്നു എന്നതാണ്. പിഴയടക്കാത്തപക്ഷം 15 ദിവസം ജയില്‍ വാസമാവും ശിക്ഷ.

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ഈ വിവാദപരമായേക്കാവുന്ന നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ നിലവില്‍ രാജ്യത്ത് വര്‍ദ്ധിപ്പിച്ചിരിക്കുന്ന ട്രാഫിക്ക് നിയമ ലംഘന പിഴകള്‍ക്കും മറ്റ് നിയമങ്ങള്‍ക്കും നടുവില്‍ ഇതും ചേര്‍ക്കുകയില്ല എന്ന് ഡല്‍ഹി പൊലീസ് പറയുന്നു. എന്നാല്‍ ഇതിനെതിരായും പൊലീസ് നിയമ നടപടിക്ള്‍ സ്വീകരിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

പുതുക്കിയ നിയമങ്ങള്‍ പലതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നവയാണ്. അടുത്തിടെ വാഹനത്തില്‍ ജാതി, മതം എന്നിവ വെളിപ്പെടുത്തുന്ന സ്റ്റിക്കറുകളോ, ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുന്ന തരത്തിലുള്ള ഗ്രാഫിക്‌സുകളും ഒട്ടിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമന്ന് രാജസ്ഥാന്‍ പൊലീസും അറിയിച്ചു.

Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

എന്നാല്‍ രാജ്യത്തെ വാഹന വിപണി കുത്തനെ ഇടിഞ്ഞ് തൊഴിലും, സമ്പദ്വ്യവസ്ഥയും വളരെയധികം ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്രയും കടുത്ത പിഴയും, ശിക്ഷകളും സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

സെപ്തംബര്‍ 1 -ന് നിയമ ദേതഗതി നടപ്പിലാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ബാംഗളൂര്‍, ഒഡീഷ എന്ന് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ പിഴ ഇനത്തില്‍ ലക്ഷങ്ങളും, കോടികളും ജനങ്ങളുടെ കൈയ്യില്‍ നിന്ന് ഈടാക്കി കഴിഞ്ഞു.

Most Read: കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

എന്നാല്‍ ക്രമാതീതമായി വര്‍ദ്ധിപ്പിച്ച ട്രാഫിക്ക് നിയമ ലംഘന പിഴകളോട് എതിര്‍പ്പ് പ്രതകടിപ്പിച്ച് നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇന്നും പഴയ നടപടികള്‍ തന്നെയാണ് തുടരുന്നത്.

ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

കേരളത്തിലും ഈ ഭേതഗതി വരുത്തിയ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്കു മേല്‍ ഉന്നത നിയമോപദേശം തേടാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. റോഡുകളില്‍ ജനങ്ങളുടെ ജീവന്‍ പൊലിയാതിരിക്കാന്‍ എന്ന പേരില്‍ ആവിഷ്‌കരിച്ച നിയമങ്ങള്‍ ഇന്ന് അക്ഷരാര്‍ഥത്തില്‍ ജന ജീവിതം ദുസഹമാക്കുകയാണ്.

Most Read Articles

Malayalam
English summary
Motorcycle Riders To Pay A Fine Of Rs 1,000 For Riding While Wearing Chappals, Sandals & Flip-Flops. Read more Malayalam.
Story first published: Tuesday, September 10, 2019, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X