എംവി അഗസ്റ്റ ബ്രുട്ടാലെ 800RR അമേരിക്ക എഡിഷന്‍ ഇന്ത്യയില്‍ — അഞ്ചെണ്ണം മാത്രം വില്‍പ്പനയ്ക്ക്

ലിമിറ്റഡ് എഡിഷന്‍ ബൈക്കുമായി എംവി അഗസ്റ്റ വീണ്ടും ഇന്ത്യയില്‍. എംവി അഗസ്റ്റ ബ്രുട്ടാലെ 800RR അമേരിക്ക വിപണിയില്‍ പുറത്തിറങ്ങി. 18.73 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിന് വില. കേവലം അഞ്ചു ബ്രുട്ടാലെ 800RR അമേരിക്ക യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ കമ്പനി വില്‍ക്കുകയുള്ളൂ. ലോകത്താകമാനം 200 യൂണിറ്റുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം.

എംവി അഗസ്റ്റ ബ്രുട്ടാലെ 800RR അമേരിക്ക എഡിഷന്‍ ഇന്ത്യയില്‍ — അഞ്ച് യൂണിറ്റുകള്‍ മാത്രം വില്‍പ്പനയ്ക്

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ എംവി അഗസ്റ്റ, 1973 -ല്‍ പുറത്തിറക്കിയ വിഖ്യാത S അമേരിക്ക 750 മോഡലിനെ അനുസ്മരിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ബ്രുട്ടാലെ 800 ഒരുങ്ങുന്നത്. അക്കാലത്ത് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ തുടിച്ച S അമേരിക്ക 750, 75 bhp കരുത്തു കുറിച്ചിരുന്നു.

Most Read: കാത്തിരുന്നു മടുത്തു, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

എംവി അഗസ്റ്റ ബ്രുട്ടാലെ 800RR അമേരിക്ക എഡിഷന്‍ ഇന്ത്യയില്‍ — അഞ്ച് യൂണിറ്റുകള്‍ മാത്രം വില്‍പ്പനയ്ക്

പേരു സൂചിപ്പിക്കുന്നതുപോലെ അമേരിക്കന്‍ പതാകയുടെ നിറപ്പകിട്ടുമായാണ് ഇപ്പോള്‍ ബ്രുട്ടാലെ 800RR അമേരിക്ക വിപണിയില്‍ എത്തുന്നത്. പ്രത്യേക അമേരിക്ക സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്ജ് ബൈക്കിനെ നിരയില്‍ വേറിട്ടുനിര്‍ത്തും. ചുവപ്പും നീലയും വെളുപ്പും ഇടകലര്‍ന്ന ഇന്ധനടാങ്കാണ് ഡിസൈനിൽ പെട്ടെന്ന് ശ്രദ്ധയാകർഷിക്കുക. ചാഞ്ഞുയരുന്ന സീറ്റിന് നിറം ചുവപ്പാണ്. ഇന്ധനടാങ്കില്‍ മോഡലിന്റെ പ്രൊഡക്ഷന്‍ നമ്പറും കമ്പനി പതിപ്പിച്ചിട്ടുണ്ട്.

എംവി അഗസ്റ്റ ബ്രുട്ടാലെ 800RR അമേരിക്ക എഡിഷന്‍ ഇന്ത്യയില്‍ — അഞ്ച് യൂണിറ്റുകള്‍ മാത്രം വില്‍പ്പനയ്ക്

സാധാരണ ബ്രുട്ടാലെ 800RR -ലുള്ള എഞ്ചിന്‍ തന്നെയാണ് ബ്രുട്ടാലെ 800RR അമേരിക്ക എഡിഷനിലും. ബൈക്കിലെ 798 സിസി ഇന്‍ലൈന്‍ മൂന്നു സിലിണ്ടര്‍ എഞ്ചിന്‍ 12,300 rpm -ല്‍ 138 bhp കരുത്തും 10,100 rpm -ല്‍ 86 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പര്‍ ക്ലച്ചും ബൈക്കില്‍ അതിവേഗം ഗിയര്‍മാറ്റം സാധ്യമാക്കും.

എംവി അഗസ്റ്റ ബ്രുട്ടാലെ 800RR അമേരിക്ക എഡിഷന്‍ ഇന്ത്യയില്‍ — അഞ്ച് യൂണിറ്റുകള്‍ മാത്രം വില്‍പ്പനയ്ക്

അടിതെറ്റാത്ത നിയന്ത്രണത്തിനായി എട്ടുനിലയുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ബ്രുട്ടാലെ 800RR -ലുണ്ട്. ഒപ്പം എബിഎസും. മുന്‍ ടയറില്‍ 320 mm ഇരട്ട ഡിസ്‌ക്കുകളാണ് ബ്രേക്കിങ്ങിനായി. പിന്‍ ടയറില്‍ 220 mm ഡിസ്‌ക്കാണ് വേഗം നിയന്ത്രിക്കുക. ശക്തമായ ബ്രേക്കിങ്ങില്‍ പിന്‍ വീലിന് കൂടുതല്‍ നിയന്ത്രണമേകാന്‍ റിയര്‍ ലിഫ്റ്റ് മിറ്റിഗേഷന്‍ സംവിധാനവും മോഡലില്‍ പ്രവര്‍ത്തിക്കും.

Most Read: വാങ്ങാന്‍ ആളില്ലെന്ന് കരുതി ബജാജ് ഡോമിനാര്‍ മോശം ബൈക്കല്ല: രാജീവ് ബജാജ്

എംവി അഗസ്റ്റ ബ്രുട്ടാലെ 800RR അമേരിക്ക എഡിഷന്‍ ഇന്ത്യയില്‍ — അഞ്ച് യൂണിറ്റുകള്‍ മാത്രം വില്‍പ്പനയ്ക്

സസ്‌പെന്‍ഷന് വേണ്ടി 43 mm മറോച്ചി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും സാക്ക്‌സ് മോണോഷോക്ക് പിന്നിലും ബ്രൂട്ടാലെ 800RR അമേരിക്ക എഡിഷനിലുണ്ട്. 172 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം. നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ഭാരം കുറഞ്ഞ, വേഗം കൂടിയ നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ ഒന്നാണ് എംവി അഗസ്റ്റ ബ്രുട്ടാലെ 800RR. രാജ്യത്തെ മുഴുവന്‍ മോട്ടോറോയാലെ ഡീലര്‍ഷിപ്പുകളും പുതിയ ബ്രുട്ടാലെ 800RR അമേരിക്കയുടെ ബുക്കിങ് തുടങ്ങി.

Most Read Articles

Malayalam
English summary
MV Agusta Brutale 800 RR America Launched in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X