Just In
- 23 min ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
- 33 min ago
ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്സ്വാഗൺ, ഡെലിവറി ഏപ്രിലിൽ
- 1 hr ago
ഫെബ്രുവരിയിൽ 40.7 ശതമാനം വിൽപ്പന വർധനയുമായി മഹീന്ദ്ര
- 1 hr ago
C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ
Don't Miss
- Movies
പ്രണയമെന്നും ഗ്രൂപ്പീസമെന്നും കരുതിയവര്‍ക്ക് മുന്നില്‍ വഴക്കടിച്ച് റിതുവും അഡോണിയും
- News
ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്സിന് എടുക്കണം; സൗദി അറേബ്യയുടെ പുതിയ തീരുമാനം
- Lifestyle
കേരളത്തില്‍ കോവിഡ് വാക്സിന് ലഭ്യമാകുന്ന സെന്ററുകള്‍
- Sports
IND vs ENG: റൂട്ടിന് വരെ അഞ്ച് വിക്കറ്റ്, പിന്നെ അക്ഷറിനെ എന്തിന് പുകഴ്ത്തണം? പിച്ചിനെതിരേ ഇന്‍സിയും
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ
ഇറ്റാലിയൻ പെർഫോമൻസ് മോട്ടോർസൈക്കിൾ ബ്രാൻഡായ MV അഗസ്റ്റ 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ ആഗോള വിപണിയിൽ ഉടൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.

കുറഞ്ഞ ശേഷിയുള്ള മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിലൂടെ ബ്രാൻഡ് ഇപ്പോഴും ഒരു പ്രീമിയം ചോയിസായി തുടരുമെങ്കിലും കൂടുതൽ ഉപഭോക്താകളെ ലഭ്യമാകുമെന്ന് MV അഗസ്റ്റ CEO തിമൂർ സർദാരോവ് പറഞ്ഞു.

ചെറുകിട മോട്ടോർസൈക്കിളുകൾ നിർണായക പങ്ക് വഹിക്കുന്ന വിപണികളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്തരം വിപണികൾക്കുള്ള ഉദാഹരണങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു, എന്നാൽ 350 സിസി ഉൽപ്പന്നങ്ങൾ ഇവിടെ കൊണ്ടുവരാൻ കമ്പനിക്ക് താൽപ്പര്യമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ സമയമായിട്ടില്ല.

MV അഗസ്റ്റ മോട്ടോർസൈക്കിളുകൾ നിലവിൽ മോട്ടോറൊയേൽ-കൈനറ്റിക് വഴി വിൽക്കപ്പെടുന്നു. ഒരു മൾട്ടി ബ്രാൻഡ് പ്രീമിയം മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളുടെ ഒരു ശൃംഖലയാണിത്. നോർട്ടൺ, FB മോണ്ടിയൽ, SWM, ഹ്യോസംഗ് എന്നിവയുടെ ഉൽപ്പന്നങ്ങൾ മോട്ടോറൊയേൽ-കൈനറ്റിക് കൈകാര്യം ചെയ്യുന്നു.

350 സിസി MV അഗസ്റ്റയെ സംബന്ധിച്ചിടത്തോളം, അതിന്റെ സവിശേഷതകളെക്കുറിച്ചോ ഘടനയേക്കുറിച്ചോ കൂടുതലൊന്നും അറിയില്ല. എന്നിരുന്നാലും, വലുപ്പം കണക്കിലെടുക്കുമ്പോൾ, ഒരു പാരലൽ-ട്വിൻ സജ്ജീകരണം അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും.

350 സിസി മോട്ടോർസൈക്കിളുകൾക്ക് 6,000 മുതൽ 7,000 ഡോളർ വരെ അതായത് നികുതി കണക്കാക്കാതെ 4.75 ലക്ഷം മുതൽ 5.55 ലക്ഷം രൂപ വരെ വില നിശ്ചയിക്കുമെന്നും ആർ സർദരോവ് അറിയിച്ചു.

അഡ്വഞ്ചർ, ക്രൂയിസർ, നേക്കഡ് സ്പോർട്സ് എന്നിങ്ങനെ ഒന്നിലധികം പതിപ്പുകളിൽ മോട്ടോർസൈക്കിളുകൾ ലഭ്യമാകുമെന്ന അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. വൻതോതിലുള്ള വിൽപ്പനയേക്കാൾ ദൈനംദിന ഉപയോഗക്ഷമതയിലേക്കാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

MV അഗസ്റ്റ മോഡലുകൾ എല്ലായ്പ്പോഴും പ്രകടനത്തേക്കാളും ഹീാൻഡിലംഗിനേക്കാളും വാഹനങ്ങളുടെ പ്രത്യേക നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ വാഹനങ്ങളുടെ ദൈനംദിന ഉപയോഗത്തിന് ഊന്നൽ കൊടുക്കുന്നത് ആശ്ചര്യകരമല്ല. ബ്രാൻഡ് ലക്ഷ്യമിടുന്നത് വിശ്വസ്തരായ ഉപഭോക്താക്കളെയാണ്.

ഏകദേശം അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയുടെ ഉൽപാദന ശേഷി പ്രതിവർഷം 25,000 മോട്ടോർസൈക്കിളുകളായി വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും 350 സിസി MV അഗസ്റ്റ മോഡലുകൾ ഒരു ചോയ്‌സായി തുടരും.

ബൈക്കുകൾ പുറത്തിറങ്ങുന്ന സമയപരിധി ഇതുവരെ ലഭ്യമല്ല, എന്നിരുന്നാലും EICMA 2020 ൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Most Read: ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

നിലവിൽ MV അഗസ്റ്റ മോട്ടോറൊയേൽ ഷോറൂമുകളിലൂടെ രാജ്യത്ത് 10 മോട്ടോർസൈക്കിളുകൾ വിൽക്കുന്നു: ബ്രൂട്ടേൽ 800, F3 800, ഡ്രാഗ്സ്റ്റർ 800 RR, ബ്രൂട്ടേൽ 800 RR, ടൂറിസ്മോ വെലോസ് 800, ബ്രൂട്ടേൽ 1090, ബ്രൂട്ടേൽ 1090 RR, F4, F4 RR, F4 RC. ഏറ്റവും ഉയർന്ന പതിപ്പ് F4 RC -ക്ക് വിലകൾ 15.6 ലക്ഷം രൂപയിൽ ആരംഭിച്ച് 50 ലക്ഷം രൂപ കടക്കുന്നു.
Most Read: ഹസ്ഖ്‌വര്‍ണ ബൈക്കുകൾ ഇന്ത്യൻ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ഒരു MV അഗസ്റ്റ ഉൽപ്പന്നത്തെ സ്വന്തമാക്കുന്നതിനേക്കാൾ മികച്ചതും താങ്ങാനാവുന്നതുമായ ബദലുകളുണ്ടെന്നും ഒരു പരിധിവരെ വാദിക്കാം. എന്നിരുന്നാലും, ഇറ്റാലിയൻ മോട്ടോർസൈക്കിൾ രൂപകൽപ്പനയും കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രത്യേകതയും എതിരാളികളെ കുഴയ്ക്കുന്നു.
Most Read: റോയൽ എൻഫീൽഡ് ബോബർ 838; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

വരാനിരിക്കുന്ന 350 സിസി MV അഗസ്റ്റ മോട്ടോർസൈക്കിളുകൾ തീർച്ചയായും വിശാലമായ വിപണിയിലേക്കുള്ള വാതിലുകൾ തുറക്കും, മാത്രമല്ല ഇന്ത്യയിൽ വന്നാൽ 10 ലക്ഷം രൂപയിൽ താഴെയുള്ള ശ്രേണിയിൽ മത്സരം കൂടുതൽ മുറുകും.