ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക്

പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ്. ദില്ലി എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരം 82,253 രൂപയാണ് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിന്റെ വില. ഇന്ത്യയില്‍ ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക് കൂടിയാണ് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160.

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

ഇബോണി ബ്ലാക്ക്, സ്‌പൈസി റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് അവഞ്ചര്‍ 160 എബിഎസ് ലഭ്യമാവുന്നത്. അവഞ്ചര്‍ 160 എബിഎസിലെ 160.4 സിസി ശേഷിയുള്ള എഞ്ചിന്‍ 14.7 bhp കരുത്തും 7,000 rpm -ല്‍ 13.5 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്.

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

സുഖകരമായ നഗര യാത്ര ഉറപ്പ് വരുത്തിക്കൊണ്ടുള്ള രീതിയിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ സുരക്ഷ ചട്ടങ്ങള്‍ അനുശാസിക്കുന്ന മാതൃകയില്‍ ബൈക്കില്‍ എബിഎസ് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട് നിര്‍മ്മാതാക്കള്‍.

Most Read:ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

ശ്രേണിയില്‍ ആധിപത്യം ഉറപ്പുവരുത്താനിത് ബജാജിനെ സഹായിക്കും. 260 mm ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്കുകള്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിലെ ബ്രേക്കിംഗ് സംവിധാനം നിയന്ത്രിക്കും. ബൈക്കിലെ 177 mm ഗ്രൗണ്ട് ക്ലിയറന്‍സ് നഗര, ഹൈവേ യാത്രകള്‍ക്ക് ഒരുപോലെ സഹായകമാവുന്നതാണ്.

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

താഴ്ന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത് സീറ്റും നീളമേറിയ ഫുട്ട്‌റെസ്റ്റും പൊസിഷനും സുഖദായകമായ റൈഡിംഗ് അനുഭവം നല്‍കും. ഒറ്റ ചാനല്‍ എബിഎസ് സംവിധാനമാണ് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിലുള്ളത്.

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

റോഡ്‌സ്റ്റര്‍ ഡിസൈന്‍, എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക് അലോയ് വീലുകള്‍, റബ്ബര്‍ ആവരണമുള്ള റിയര്‍ ഗ്രാബ്, താഴ്ന്നതും നീളമേറിയതുമായ പ്രൊഫൈല്‍ എന്നിവയാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിന്റെ മറ്റ് സവിശേഷതകള്‍.

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

2005 -ലാണ് അവഞ്ചര്‍ മോഡല്‍ ബജാജ് അവതരിപ്പിച്ചത്. നഗര യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ദീര്‍ഘ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ തിരഞ്ഞെടുക്കാവുന്ന മോഡലാണിത്.

Most Read:മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

റോഡ്‌സ്റ്റര്‍, ക്രൂയിസര്‍ ഡിസൈന്‍ ശൈലികള്‍ ഇടകലര്‍ത്തിയാണ് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 150-160 സിസി ശ്രേണി ഉപഭോക്താക്കള്‍ക്കിടയില്‍ സ്‌പോര്‍ടി ക്രൂയിസര്‍ അനുഭവം പകരാന്‍ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിനാവും. ഇത് ശ്രേണിയിലെ മറ്റു ബൈക്കുകളില്‍ നിന്ന് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിനെ വേറിട്ട് നിര്‍ത്തും.

പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍

നിലിവില്‍ അവഞ്ചര്‍ വില്‍പ്പനയില്‍ ഇടിവാണ് തുടരുന്നത്. പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് എത്തുന്നതോടെ ഈ നിലയില്‍ പുരോഗതിയുണ്ടാവുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
All New Bajaj Avenger Street 160 ABS Launch Details: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X