2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

2019 ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഒരു മോശം വര്‍ഷം എന്നുവേണമെങ്കില്‍ പറയാം. വിപണിയിലെ മാന്ദ്യം വലിയ രീതിയില്‍ തന്നെ വാഹന വില്‍പ്പനെയെ ബാധിച്ച്. ബൈക്കുകളുടെയും, കാറുകളുടെയും വില്‍പ്പന ഗണ്യമായി തന്നെ കുറഞ്ഞു.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

എങ്കിലും പുതിയ കുറച്ച് വാഹനങ്ങളെ വിപണി വരവേല്‍ക്കുകയും ചെയ്തു. ഇതില്‍ ഇലക്ട്രിക്ക് വാഹനങ്ങളും ഉണ്ടെന്നതായിരുന്നു പ്രധാന സവിശേഷത. 2019-ല്‍ കുറച്ച് നിര്‍മ്മാതാക്കള്‍ അവരുടെ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയില്‍ എത്തിച്ചു.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

2020 -ന്റെ തുടക്കത്തില്‍ പലരും പുതിയ വാഹനങ്ങളെയും, ഇലക്ട്രിക്ക് വാഹനങ്ങളെയും അവതരിപ്പിക്കാന്‍ ആയി ഒരുങ്ങുന്നു. 2019 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം വിപണിയില്‍ എത്തിയ കുറച്ചു ബൈക്കുകള്‍ ഏതൊക്കെയെന്നു നോക്കാം.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ഹീറോ എക്സ്പള്‍സ് 200

ഈ വര്‍ഷം മെയ് മാസത്തിലാണ് ഇന്ത്യന്‍ വിപണിയിലെക്ക് എക്‌സ്പള്‍സ് 200 എന്ന് മോഡലിനെ ഹിറോ എത്തിക്കുന്നത്. 2018 -ലെ മിലാന്‍ EICMA മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോയില്‍ ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ച ഇംപള്‍സിന് പകരക്കാരനായിട്ടാണ് എക്‌സ്പള്‍സ് എത്തുന്നത്. കാര്‍ബുറേറ്റഡ്, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ മോഡലുകളില്‍ വിപല്‍പ്പനക്കെത്തുന്ന എക്സ്പള്‍സ് 200-ന് 97,000 രൂപ മുതല്‍ 1.05 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

199.6 സിസി സിംഗിള്‍-സിലിന്‍ഡര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് എക്സ്പള്‍സ് 200-ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 18.4 bhp കരുത്തും 6,500 rpm-ല്‍ 17.1 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

റിവോള്‍ട്ട് RV400

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്തെത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കാണ് RV400. മുഴുവന്‍ തുകയും ഒന്നിച്ചു വാങ്ങതെ പ്രതിമാസം 3,999 നല്‍കി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണമായും സ്വന്തമാക്കാവുന്ന സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആണ് റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കിന്റെ പ്രധാന സവിശേഷത.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ബെനാലി ഇംപെരിയാലെ 400

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനാലി ഒകോടോബറിലാണ് ഇംപെരിയാലെ 400-യെ വില്പനക്കെത്തിച്ചത്. ഇന്ത്യയിലേക്കുള്ള തങ്ങളുടെ ആദ്യ ക്ലാസിക് റോഡ്സ്റ്റര്‍ ബൈക്കിനു 1.69 ലക്ഷം രൂപയാണ് വില. 2017 EICMA -ലാണ് ബെനലിയില്‍ നിന്നുള്ള ക്രൂയിസര്‍-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളിനെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ഈ മോഡല്‍ ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. ഒരു ക്ലാസിക് റോഡ്സ്റ്റര്‍ മോഡലിന് വേണ്ട എല്ലാ ഘടകങ്ങളും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യയുള്ള 373.5 സിസി സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ കരുത്ത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

എന്‍ജിന്‍ 5,500 rpm-ല്‍ 19 bhp കരുത്തും, 3,500 rpm-ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡ്യുവല്‍ ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌േേസാര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

സുസുക്കി ജിക്‌സര്‍ SF250

മെയ് മാസത്തിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി, ജിക്‌സര്‍ 250-യെ വിപണിയില്‍ എത്തിക്കുന്നത്. 250 സിസി നിരയിലേക്കാണ് മോഡലിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ജിക്സര്‍ 150 -യുമായി സാമ്യമുണ്ടെങ്കിലും യുവാക്കളെ ലക്ഷ്യമിട്ട് കൂടുതല്‍ സ്പോര്‍ട്ടി രൂപഘടനയിലാണ് ബൈക്കിന്റെ നിര്‍മ്മാണം. 9,000 rpm-ല്‍ 26.5 bhp കരുത്തും 7,500 rpm-ല്‍ 22.6 Nm torque ഉം നിര്‍മിക്കുന്ന 249 സിസി, സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

യമഹ MT-15

മെയ് മാസത്തിലാണ് ജാപ്പനീസ് ബൈക്ക് നിമ്മാതാക്കളായ യമഹ തങ്ങളുടെ ഫുള്‍ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കായ YZF R15 -ന്റെ നേക്കഡ് വകഭേദം MT-15 -യെ വിപണിയിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

എന്നാല്‍ ബിഎസ് VI പതിപ്പിന്റെ വിലയോ, എഞ്ചിന്‍ സവിശേഷതകളേ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2020 ഫെബ്രുവരി മാസം വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 1.36 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

19.3 bhp കരുത്തും 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന 155 സിസി, ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍-ഇന്‍ജെക്ടഡ് എന്‍ജിനാണ് MT-15 -യുടെ കരുത്ത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

കെടിഎം RC 125

ഡ്യൂക്ക് 125-ന്റെ വിജയത്തെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണിലാണ് ഫുള്‍ ഫെയേഡ് വകഭേദം RC 125 -നെ കമ്പനി വിപണിയിലെത്തിച്ചത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

1.47 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. ഓറഞ്ച്/ബ്ലാക്ക്, വൈറ്റ്/ഓറഞ്ച് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

14.5 bhp കരുത്തും 12 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124.7 സിസി സിംഗിള്‍-സിലിന്‍ഡര്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന്റെ കരുത്ത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ബജാജ് പള്‍സര്‍ 125

പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ പള്‍സര്‍ 125 -നെ ഈ വര്‍ഷമാണ് ബജാജ് വിപണിയില്‍ എത്തിക്കുന്നത്. 66,618 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. ഇതുവരെ ഏകദേശം 53,000 യൂണിറ്റുകളുടെ വില്‍പ്പന നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 12 bhp കരുത്തും 11 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 170 mm ഡ്രം ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

കെടിഎം 790 ഡ്യൂക്ക്

കെടിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ബൈക്ക് 790 ഡ്യൂക്ക് സെപ്റ്റംബറിലാണ് വില്‍പണിയിലെത്തിയത്. 8.64 ലക്ഷം രൂപയാണ് 790 ഡ്യൂക്കിന് ഇന്ത്യയില്‍ വില. പരിമിത വാഹനങ്ങള്‍ മാത്രമേ ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളു.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

എന്നാല്‍ 2020 -ഓടെ കൂടുതല്‍ വാഹനങ്ങളെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 799 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് 790 ഡ്യൂക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 103 bhp കരുത്തും 86 Nm torque ഉം സൃഷ്ടിക്കും.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 43 mm അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌കും പിന്നില്‍ 240 mm ഡിസ്‌ക്ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ട്രയംഫ് റോക്കറ്റ് 3R

ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കിന് മുന്നോടിയായാണ് ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് റോക്കറ്റ് 3R -യെ വിപണിയില്‍ എത്തിച്ചത്. 18 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്‌ഷോറൂം വില.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

6,000 rpm-ല്‍ 167 bhp കരുത്തും 4,000 rpm-ല്‍ 221 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2,500 സിസി ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ട്രയംഫ് റോക്കറ്റ് 3R -ന്റെ കരുത്ത്. ഡ്യുക്കാട്ടി ഡയാവല്‍ 1260, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോബ് എന്നിവയാണ് പുതിയ ബൈക്കിന്റെ വിപണിയിലെ എതിരാളികള്‍.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ബിഎംഡബ്ല്യു S1000RR

ജൂണ്‍ ജര്‍മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് S 1000 RR -നെ ഇന്ത്യയില്‍ വില്പനക്കെത്തിച്ചത്. 18.5 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ഹീറോ മയെസ്ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ്

മെയ് മാസത്തിലാണ് മയെസ്ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് മോഡലുകളെ ഹീറോ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. യുവ ഉപഭോക്താക്കളെയാണ് സ്പോര്‍ടി ഭാവമുള്ള മയെസ്ട്രോ എഡ്ജിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

സ്‌കൂട്ടറിലുള്ള 124.6 സിസി ഒറ്റ സിലിണ്ടര്‍ എനര്‍ജി ബൂസ്റ്റ് എഞ്ചിന് 8.70 bhp കരുത്തും 10.2 Nm torque ഉം സൃഷ്ടിക്കാനാവും. 55 കിലോമീറ്ററാണ് മയെസ്ട്രോ എഡ്ജ് 125 -ന് ഹീറോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സ്‌കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

സ്ത്രീകള്‍ക്കായി കമ്പനി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്‌കൂട്ടറാണ് പ്ലെഷര്‍ പ്ലസ്. 47,300 രൂപ വിലയുള്ള 110 സിസി പ്ലെഷര്‍ പ്ലസ് സ്‌കൂട്ടര്‍, ഏഴു നിറങ്ങളില്‍ ലഭ്യമാണ്. 110 സിസി എഞ്ചിന്‍ 8.1 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കും.

Most Read Articles

Malayalam
English summary
Mass Market Two-Wheeler Launches Of 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X