ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർസ്. 2019 നവംബർ മുതൽ ഇന്ത്യയിൽ ബിഎസ്-VI വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇതിന് മുന്നോടിയായി, വരാനിരിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് യമഹ FZ, FZ-S മോട്ടോർസൈക്കിളുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്തുവന്നു. രണ്ട് മോട്ടോർസൈക്കിളുകളും ഒരേ 149 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകും.

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇത് ഇപ്പോൾ 7,250 rpm-ൽ 12.1 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. നിലവിലെ രണ്ട് മോട്ടോർസൈക്കിളുകളിലും വാഗ്ദാനം ചെയ്യുന്ന ബിഎസ്-IV എഞ്ചിന്റെ പവർ ഔട്ട്പുട്ടിനേക്കാൾ 1 bhp കുറവാണ് ഇത്. ഇത് സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നത് തുടരും.

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

എന്നാൽ പുറത്തു വന്ന ചിത്രങ്ങളിൽ ടോർക്ക് ഔട്ട്‌പുട്ടിനെക്കുറിച്ച് സൂചനകളൊന്നും ലഭിക്കുന്നില്ല. എന്നിരുന്നാലും ഇത് നിലവിലെ എഞ്ചിനിൽ നിന്ന് മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എഞ്ചിൻ സവിശേഷതകൾ കൂടാതെ രണ്ട് മോട്ടോർ സൈക്കിളുകളിൽ നിന്ന് മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

യമഹ FZ, FZ-S ഉം മൊത്തത്തിലുള്ള അളവുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് സ്ഥിരീകരിക്കുന്നു. ഇത് 1990 mm നീളവും 780 mm വീതിയും 1080 mm ഉയരവും വിവർത്തനം ചെയ്യുന്നു. 1330 mm വീൽബേസുമാണ് രണ്ട് മോഡലുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

നിലവിലെ മോഡലിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും രണ്ട് മോട്ടോർസൈക്കിളുകളും നിലനിർത്തും. എൽഇഡി ഹെഡ്‌ലാമ്പുകൾ, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, സിംഗിൾ പീസ് സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രോം ഹൈലൈറ്റുകളും അധിക ബോഡി പാനലുകളും യമഹ FZ-S നൽകുന്നു.

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ബിഎസ്-VI കംപ്ലയിന്റ് യമഹ FZ, FZ-S എന്നിവ നിലവിലെ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സമാന മെക്കാനിക്കലുകൾ മുന്നോട്ട് കൊണ്ടുപോകും. മുൻവശത്തുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കും ഇതിൽ ഉൾപ്പെടുന്നു.

Most Read: ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇരുവശത്തും ഡിസ്ക്ക് ബ്രേക്കുകളാണ് കൈകാര്യം ചെയ്യുന്നത്. സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബിഎസ് പിന്തുണയ്ക്കുന്നു. ബിഎസ്-VI യമഹ FZ, FZ-S എന്നിവയ്ക്ക് ഒരേ ടയർ പ്രൊഫൈലുകൾ തന്നെയാണ് ലഭിക്കുന്നത്. അതിൽ 17 ഇഞ്ച് വീലുകൾ 100/80, 140/60 യൂണിറ്റുകൾ യഥാക്രമം മുന്നിലും പിന്നിലും ലഭിക്കും.

Most Read: കെടിഎം അഡ്വഞ്ചർ 790 അടുത്ത വർഷം ഇന്ത്യയിലെത്തും

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

പുതിയ ബിഎസ്-VI കംപ്ലയിന്റ് മോട്ടോർ സൈക്കിളുകൾ 2019 അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചന. നിലവിലെ മോഡലിനെ അപേക്ഷിച്ച് നാമമാത്രമായ വില വർധനവ് ലഭിക്കും ഇവയ്ക്ക്.

Most Read: ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ബജാജ് പൾസർ 160 NS, കെടിഎം ഡ്യൂക്ക് 125, സുസുക്കി ജിക്സർ 155, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നീ മോഡലുകളുമായാണ് യമഹ FZ, FZ-S ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New BS6 Yamaha FZ and FZ-S Motorcycle Specs Leaked. Read more Malayalam
Story first published: Tuesday, October 15, 2019, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X