ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഇക്കഴിഞ്ഞ നാളുകളില്‍ ഒരു സ്‌കൂട്ടറിന്റെ പുറകയായിരുന്ന രാജ്യത്തെ വാഹനപ്രേമികള്‍. സ്‌കൂട്ടര്‍ പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇത് ബജാജ് നിരയില്‍ നിന്നാണെന്നുള്ള ശക്തമായ അഭ്യൂഹങ്ങളുയര്‍ന്നു. വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയ്ക്കായി ബജാജ് ആരംഭിക്കുന്ന 'അര്‍ബ്ബനൈറ്റ്' എന്ന ഉപ ബ്രാന്‍ഡ് അടുത്ത വര്‍ഷത്തോടെ തന്നെ പ്രവര്‍ത്തനമാരംഭിക്കാനിരിക്കെയാണ് പുതിയ സ്‌കൂട്ടറുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുന്നത്.

ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഏതാനും നാളുകള്‍ക്ക് മുമ്പാണ് പരീക്ഷണയോട്ടത്തിലേര്‍പ്പെട്ട ബജാജ് അര്‍ബ്ബനൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. കമ്പനിയുടെ ഐതിഹാസിക സ്‌കൂട്ടറായ ചേതക് തിരിച്ചു വരുമെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പുണ്ടായിരുന്നു.

ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഇത് സാധ്യമാവുകയാണെങ്കില്‍ അര്‍ബ്ബനൈറ്റ് ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറായിട്ടായിരിക്കും ചേതക് തിരിച്ചെത്താന്‍ സാധ്യത.

ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

റെട്രോ ഡിസൈന്‍ ശൈലിയായിരിക്കും അടുത്ത തലമുറ ചേതക് സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്‌ലാമ്പ് യൂണിറ്റുള്ളത്.

ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്‌ലാമ്പിനും എല്‍ഇഡി ലൈറ്റിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌കൂട്ടറിന്റെ പരീക്ഷണ മാതൃകകളില്‍ ഡിസ്‌ക്ക് ബ്രേക്കുള്ളതായി കാണപ്പെടുന്നു. പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലൈറ്റുകളുടെ ശൈലി. റെട്രോ അനുഭൂതി പകരുന്ന ഇന്‍ട്രമന്റ് കണ്‍സോളായിരിക്കും സ്‌കൂട്ടറിന് ലഭിക്കുക. ബ്ലൂടൂത്ത്, സ്മാര്‍ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകള്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ലഭ്യമാവാനുള്ള സാധ്യതയേറെ.

Most Read: കാറില്‍ ചാണകം മെഴുകിയ സംഭവം, കാരണം വിശദീകരിച്ച് ഉടമ - വീഡിയോ

ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ആന്റി ഡൈവ് ഫംഗ്ഷനോട് കൂടിയ സിംഗിള്‍ സൈഡഡ് ഫ്രണ്ട് സസ്‌പെന്‍ഷനാണ് സ്‌കൂട്ടറിനുള്ളതെന്നതും പ്രത്യേകം പരാമര്‍ശിക്കണം. റെട്രോ അനുഭൂതിയുണര്‍ത്തുന്ന റിയര്‍ വ്യൂ മിററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ത്രികോണാകൃതിയിലാണ്. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ സ്‌കൂട്ടറിന്റെ എക്‌സ്‌ഹോസ്റ്റ് സംവിധാനം വ്യക്തമാണെങ്കിലും അവസാന ഘട്ടത്തില്‍ ഇവയില്‍ മാറ്റം വരുത്തുമോയെന്നുള്ളത് കണ്ടറിയാം. പുതിയ ബജാജ് ചേതകിന്റെ മെക്കാനിക്കല്‍ വശങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Source: Power Drift

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
All New Bajaj Chetak Electric Scooter Spied again. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X