തോറ്റുകൊടുക്കാന്‍ തയ്യാറല്ല, പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

ഒരുകാലത്ത് യുവാക്കളുടെ ലഹരിയായിരുന്നു ഹീറോ കരിസ്മ. ഇന്ത്യയില്‍ പ്രാരംഭ സ്‌പോര്‍ട് ബൈക്ക് സെഗ്മന്റിന് തുടക്കമിട്ട കരിസ്മ നീണ്ടകാലം അരങ്ങുവാണു. എന്നാല്‍ കൂടുതല്‍ മോഡലുകള്‍ ഈ നിരയില്‍ കടന്നുവന്നതോടെ കരിസ്മയുടെ നിറംമങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യതലമുറയുടെ പ്രതാപത്തില്‍ ഊറ്റംകൊണ്ട് കരിസ്മ ZMR അവതരിച്ചെങ്കിലും മോഡല്‍ സമ്പൂര്‍ണ പരാജയമായി മാറി.

പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

പക്ഷെ തോറ്റുകൊടുക്കാന്‍ കമ്പനി തയ്യാറല്ല. കരിസ്മയിലേറ്റ പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് ഹീറോ മോട്ടോകോര്‍പ്പ് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. പൂര്‍ണ്ണ ഫെയറിങ്ങോടുള്ള ഹീറോ എക്‌സ്ട്രീം 200R -ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

ബജാജ് പള്‍സര്‍ RS200 വാഴുന്ന പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ നിറഞ്ഞുനില്‍ക്കാനുള്ള കമ്പനിയുടെ മുന്നൊരുക്കങ്ങള്‍ ക്യാമറ കൈയ്യോടെ പിടികൂടി. ബൈക്ക് ഏറെക്കുറെ ഉത്പാദനസജ്ജമാണ്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നില്‍ ഇരട്ട ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ ഫെയറിങ്, കറുപ്പഴകുള്ള എഞ്ചിന്‍ എന്നിങ്ങനെ ധാരാളം വിശേഷങ്ങള്‍ മോഡലിലുണ്ട്.

പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

ഒരുപക്ഷെ പുതുതലമുറ കരിസ്മയായാകും ബൈക്ക് വിപണിയിലെത്തുക. എക്‌സ്ട്രീം 200R -നെ അടിസ്ഥാനപ്പെടുത്തി പുതിയ 200 സിസി മോഡലിന്റെ നിര്‍മ്മാണത്തില്‍ കമ്പനി മുഴുകിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ബൈക്കിനെ ആരാധകര്‍ കാണുന്നത്.

Most Read: സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെ ചില്ലില്‍ — വീഡിയോ

പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

മുമ്പ് കമ്പനി അവതരിപ്പിച്ച HX250R കോണ്‍സെപ്റ്റിന്റെ സ്വാധീനം പുതിയ മോഡലിന്റെ ഡിസൈനില്‍ ദൃശ്യമാണ്. ആകാരത്തില്‍ അക്രമണോത്സുക ശൈലി നിറഞ്ഞുനില്‍പ്പുണ്ട്. ഫെയറിങ്ങ് ഘടനയുടെ ഭാഗമായി ഉയര്‍ന്ന വൈസര്‍ ബൈക്കില്‍ ഒരുങ്ങുന്നു. ക്രാങ്ക്‌കേസും ഇന്ധനടാങ്കുമൊഴികെ മറ്റെല്ലാം സൈഡ് പാനലുകള്‍ മറച്ചുപിടിക്കും.

പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

ലളിതമായ ഡിസൈന്‍ ശൈലിയാണ് ഇന്ധനടാങ്കിനെന്ന് പ്രത്യേകം പരാമര്‍ശിക്കണം. എക്‌സ്‌ഹോസ്റ്റ് പുകക്കുഴലിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമല്ല. എന്നാല്‍ സൈലന്‍സര്‍ കാനിസ്റ്റര്‍ എക്‌സ്ട്രീം 200R -ല്‍ നിന്നും വേറിട്ടുനില്‍ക്കും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാം ബൈക്കില്‍ ഒരുങ്ങുന്നുണ്ട്.

പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

ഷാസി, എഞ്ചിന്‍, സസ്‌പെന്‍ഷന്‍, വീലുകള്‍, ബ്രേക്കിങ് സംവിധാനം മുതലായ ഘടകങ്ങള്‍ മുഴുവന്‍ എക്‌സ്ട്രീം 200R -ല്‍ നിന്നാകും മോഡല്‍ പങ്കിടുക. എക്‌സ്ട്രീമില്‍ തുടിക്കുന്ന 199.6 സിസി നാലു സ്‌ട്രോക്ക് എഞ്ചിന് 18 bhp കരുത്തും 17 Nm torque ഉം പരമാവധി സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. ഇതേ എഞ്ചിന്‍ യൂണിറ്റ് 'പുതുതലമുറ കരിസ്മയില്‍' ഇടംകണ്ടെത്തുമെങ്കില്‍ ട്യൂണിങ് നില വ്യത്യസ്തമായിരിക്കും.

പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

താഴ്ന്ന, ഇടത്തരം ആര്‍പിഎമ്മുകളില്‍ മികവുറ്റ ടോര്‍ഖ് ലഭ്യമാകും വിധമാകും എഞ്ചിന്റെ പ്രകടനം. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് പുതിയ ബൈക്കില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന് വേണ്ടി; പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകള്‍ ഈ കര്‍ത്തവ്യം നിര്‍വഹിക്കും.

Most Read: ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

പുതിയ ബൈക്കുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും ഹീറോയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. നിലവില്‍ പുതിയ എക്‌സ്പള്‍സ് 200, 200T മോഡലുകളെ വിപണിയില്‍ പുറത്തിറക്കാനുള്ള തിരക്കിലാണ് കമ്പനി.

Source: Creepy Pie

Most Read Articles

Malayalam
English summary
New Gen Hero Karizma Spotted. Read in Malayalam.
Story first published: Tuesday, April 9, 2019, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X