ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. പ്രീമിയം 300 സിസി മുതൽ 500 സിസി വിഭാഗത്തിൽ പുതിയ മോട്ടോർസൈക്കിൾ സ്ഥാപിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതുവഴി റോയൽ എൻഫീൽഡിന്റെ വിപണി പിടിച്ചെടുക്കാനും ഹോണ്ട തയ്യാറെടുക്കുകയാണ്.

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

അടുത്ത 18 മാസത്തിനുള്ളിൽ പ്രധാന നഗരങ്ങളിലായി 22 ബിഗ് വിംഗ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ 100 ഔട്ട്‌ലെറ്റുകളുടെ ഒരു സ്വതന്ത്ര ശൃംഖല കമ്പനി ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രീമിയം ബൈക്ക് വിഭാഗത്തിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 15 അംഗ ടീമിനെയും കമ്പനി രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

ഇന്ത്യൻ വിപണിയിൽ പ്രതിവർഷം എട്ട് ലക്ഷം യൂണിറ്റ് വിൽപ്പന തുടരുന്ന മിഡ് സെഗ്മെന്റ് 300 സിസി മുതൽ 500 സിസി ശ്രേണിയിലേക്ക് പ്രവേശിക്കാൻ രാജ്യത്തെ പ്രമുഖരായ ഹോണ്ട ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. വിപണി ഓഹരിയുടെ 85% സ്വന്തമാക്കിയ റോയൽ എൻഫീൽഡാണ് നിലവിലെ മിഡ് ശ്രേണിയിലെ മുൻ നിരക്കാർ.

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

മറ്റ് നിർമ്മാതാക്കൾ മുമ്പ് ഈ ശ്രേണിയിൽ റോയൽ എൻഫീൽഡിന്റെ വിപണിയിൽ പല മോഡലുകളും പരീക്ഷിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. അതിനാൽ വ്യത്യസ്തമായ സമീപനത്തിലൂടെ റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കുകയെന്നതാണ് ഹോണ്ടയുടെ ലക്ഷ്യം.

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

വിൽപ്പന, മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, വിൽപ്പനാനന്തര പിന്തുണ എന്നിവയുള്ള പ്രകടന ബൈക്കുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

പ്രീമിയം ബൈക്ക് ബിസിനസിലേക്കുള്ള പുതിയ സമീപനം മുമ്പത്തേക്കാളും ഊർജ്ജവും പ്രതീക്ഷകളും നിറഞ്ഞതാണെന്നും ബഹുജന വിപണിയിൽ സ്വീകരിച്ചിട്ടുള്ള തന്ത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തില്ലെന്നും ഹോണ്ട മോട്ടോർസൈക്കിൾ, സ്കൂട്ടർ ഇന്ത്യ സെയിൽസ്, മാർക്കറ്റിംഗ് ശ്രീ വിപി യാദ്വീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

പുതിയ ബൈക്കുകളുടെ വിലനിർണ്ണയം കമ്പനിയിൽ നിന്ന് വരാനിരിക്കുന്ന പ്രോജക്റ്റിന് വിജയം നേടുന്നതിൽ വലിയ പങ്കുവഹിക്കും. പ്രാദേശികമായി ഒരു മോഡൽ നിർമ്മിച്ച് ഇത് ലാഭകരമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

കമ്പനിയുടെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ ഹോണ്ട ഇതിനകം തന്നെ ആറ് മോഡലുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. CB 300 R, CB 1000 R, CBR 1000 RR ഫയർ‌ബ്ലേഡ്, CBR 1000 RR ഫയർ‌ബ്ലേഡ് SP, ആഫ്രിക്ക ട്വിൻ, ഗോൾഡ് വിംഗ് GL 1800 എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

എന്നാൽ ഈ ബൈക്കുകളെല്ലാം കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍ (CKD) വഴിയോ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) വഴിയോ ആണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അതിനാൽ ഇവയുടെ വിലകൾ വളരെ ഉയർന്നതാണ്.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

എന്നിരുന്നാലും ഹോണ്ടയിൽ നിന്ന് വരാനിരിക്കുന്ന പദ്ധതികൾ പ്രകാരം ഈ സമ്പ്രദായത്തെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ഉൽപ്പന്നങ്ങൾക്ക് മാന്യമായ വില നൽകാൻ സഹായിക്കും. ഈ സമീപനത്തിലൂടെ മിഡ് സെഗ്മെന്റ് മോട്ടോർ സൈക്കിൾ വിപണിയിൽ നിന്ന് കുറഞ്ഞത് 10 ശതമാനം വിപണി വിഹിതം നേടാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Honda Will Introduce New Motorcycles In Indian Market To Rival Against Royal Enfield. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X