ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപവിഭാഗമായ ക്ലാസ്സിക്ക് ലെജന്‍ഡ്‌സാണ് വീണ്ടും ജാവ മോട്ടോര്‍സൈക്കിള്‍സിനെ നിരത്തിലെത്തിച്ചത്. പുരുദ്ധാരണം പ്രാപിച്ച് വിപണിയിലെത്തിയ ജാവയ്ക്ക് വലിയ വരവേല്‍പ്പാണ് ഇന്ത്യ ജനത നല്‍കിയത്.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ജാവ, ജാവ 42 എന്നിങ്ങനെ രണ്ട് മോഡലുകളേയാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചത്. യഥാക്രമം 1.64 ലക്ഷം രൂപയും, 1.55 ലക്ഷം രൂപയുമാണ് വാഹനങ്ങളുടെ എക്‌സ്-ഷോറൂം വില.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ഇവ കൂടാതെ പെരക്ക് എന്ന ബോബര്‍ സ്‌റ്റൈലില്‍ വരുന്ന മറ്റൊരു മോഡലിനേയും കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ മോഡല്‍ ഇതുവരേയും കമ്പനി പുറത്തിറക്കിയിട്ടില്ല. 1.89 ലക്ഷം രൂപയാവും പെരക്കിന്റെ വില.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

2018 നവംബറില്‍ പുറത്തിറക്കിയ വാഹനങ്ങള്‍ക്ക് 2019 സെപ്തംബര്‍ വരെയുള്ള ബുക്കിങ്ങുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

എന്നാല്‍ വാഹനങ്ങളുടെ ഡെലിവറി 2019 മാര്‍ച്ചില്‍ മാത്രമാണ് ആരംഭിച്ചത്. വളരെ വൈകിയാണ് ഉപഭോക്താക്കള്‍ക്ക് വാഹനം ലഭിക്കുന്നത്. ഇത്രയധികം കാലതാമസമെടുക്കുന്നതിനാല്‍ തങ്ങള്‍ ബുക്ക് ചെയ്തത് ഒരു ബൈക്കാണോ അതോ വിമാനമാണോ എന്ന് വരെയാണ് പല ഉപഭോക്താക്കളും ചിന്തിച്ചു പോവുന്നത്.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

പുറത്തിറങ്ങിയ നാള്‍ മുതല്‍ വൈകിയ ഡെലിവറികളും, ഉപഭോക്താക്കളുടെ പരാതികളുമെല്ലാമായിട്ട് ജാവ വാര്‍ത്തകളിലെ നിറ സാനിധ്യമായി. 8-10 മാസം വരെയുള്ള കാത്തിരിപ്പ് കാലം നിരവധി പേര്‍ ബുക്കിങ് വേണ്ട എന്ന് വച്ച് മറ്റു വാഹനങ്ങളിലേക്ക് തിരിയാന്‍ വരെ സാഹചര്യമുണ്ടാക്കി.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ജാവയുടെ മധ്യപ്രദേശിലെ പിതാംപൂരിലുള്ള നിര്‍മ്മാണശാലയില്‍ ബൈക്കുകളുടെ ഉത്പാദനം കൂട്ടാനും, രാജ്യമെങ്ങും ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കമ്പനി CEO അറിയിച്ചു.

Most Read: കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ഡെലിവറികള്‍ വൈകുന്നതില്‍ ഉപഭോക്താക്കള്‍ അസ്വസ്ഥരായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഡെലിവറി ലഭിച്ച വാഹനങ്ങളിലും കാണപ്പെട്ട പോരായ്മകള്‍ ജനത്തെ കൂടുതല്‍ കോപാകുലരാക്കുകയാണ്.

Most Read: യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

വാഹനത്തിന്റെ ഗുണമേന്മ തന്നെയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ബൈക്കിന്റെ മെറ്റല്‍ ഘടകങ്ങളില്‍ വളരെ പെട്ടെന്ന് തുരുമ്പടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ചൂണ്ടി കാണിക്കുന്നത്. നിലവാരം കുറഞ്ഞ ഘടകങ്ങളാണ് വാഹനത്തില്‍ വരുന്നത് എന്ന് ആക്ഷേപം ഉയരുകയാണ്.

Most Read: FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ആഗസ്റ്റ് 2 -ന് ജാവയുടെ ഡെലിവറി ലഭിച്ച ശൈലേഷ് സുവര്‍ണ്ണ എന്ന ഉപഭോക്താവാണ് തന്റെ ദുരനുഭവം പുറംലോകത്തോട് പങ്കുവയ്ച്ചത്. ഡെലിവറി ലഭിച്ചിട്ട് കഷ്ടി 20 ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ബൈക്കിന്റെ പല ഘടകങ്ങളും തുരുമ്പടിക്കുന്ന അവസ്ഥയാണ്.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ഹാന്‍ഡില്‍ ബാര്‍ നട്ട് മുതല്‍ സൈലന്‍സര്‍ വരെ തുരുമ്പ് പിടിച്ചിരിക്കുന്നതായി ഇതില്‍ നിന്ന് വ്യക്തമായി കാണാം.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ജാവയുടെ സ്പീഡോമീറ്ററിനുള്ളില്‍ പോലും വെള്ളം കെട്ടി കിടക്കുന്നത് കാണാം. പുതുപുത്തന്‍ ബൈക്ക് മേടിക്കുന്ന ഒരാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാവുമിത്, അതും മികച്ച ഗുണ നിലവാരം ഉറപ്പ് നല്‍കുന്ന ജാവയില്‍ നിന്ന്.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ബൈക്ക് വാങ്ങിക്കഴിഞ്ഞ ഇനി ഒന്നും തന്നെ പറയാനില്ല. അതിനാല്‍ വാഹനത്തിന്റെ ഉടമ കമ്പനി ഡീലര്‍ഷിപ്പിനെ ഇത് സംബന്ധിച്ച് സമീപിച്ചു. ബൈക്ക് റീപെയിന്റ് ചെയ്ത് നല്‍കാമെന്നും, അധികമായി തുരുമ്പടിച്ച ഭാഗങ്ങളും, ഘടകങ്ങളും മാറ്റി നല്‍കാമെന്നും ഡീലര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വളരെ ശ്രദ്ധാലുക്കളാണ് ജാവ ഡീലറുമാരും, കമ്പനിയും. ഈ മാസം തന്നെ ഹാന്‍ഡിലിങ് ചാര്‍ജിന്റെ പേരില്‍ അനധികൃതമായി ഉപഭോക്താവില്‍ നിന്ന് 9000 രൂപ അധികം ഡീലര്‍ വാങ്ങിയതായി പരാതി ഉയര്‍ന്നിരുന്നു. കമ്പനി CEO തന്നെ നേരിട്ട് ഇടപെട്ടാണ് വിഷയം പരിഹരിച്ചത്.

Most Read Articles

Malayalam
English summary
New Jawa motorcycle has got rust problem within 20 days. Read more Malayalam.
Story first published: Wednesday, August 21, 2019, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X