പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

ടിവിഎസ് മോട്ടോർ അവരുടെ ജനപ്രിയ സ്കൂട്ടറായ ജുപ്പിറ്റർ ഗ്രാൻഡെയുടെ പരിഷ്ക്കരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി സവിശേഷതകളുള്ള പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയ്ക്ക് 59,990 രൂപയാണ് എക്‌സ്‌ഷോറൂം വില.

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 6,900 രൂപ കൂടുതലാണ് പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയ്ക്ക്. ടിവിഎസിന്റെ ജനപ്രിയ 125 സിസി സ്കൂട്ടറായ എൻ‌ടോർക്ക് 125 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘സ്മാർട്ട് എക്സ് കണക്റ്റ്' ടെക്നോളജി എന്ന ഫീച്ചർ ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

പുതിയ സ്മാർട്ട് എക്സ് കണക്റ്റ് ഫീച്ചർ റൈഡറിന്റെ IOS അല്ലെങ്കിൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുമായി ബന്ധിപ്പിക്കുന്നു. ഇത് മറ്റ് അധിക പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. കോളിംഗ്, മെസേജിംഗ്, അമിത വേഗത, യാത്ര വിശദാംശങ്ങൾ എന്നിവയ്‌ക്കായുള്ള അലേർട്ടുകളും ഇതിൽ ഉൾപ്പെടുന്നു.

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

ഒരു ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ റീഡിംഗുകൾ, ഇന്ധന നിലകൾ, മറ്റ് ടെൽ‌ടെയിൽ ലൈറ്റുകൾ എന്നിവയും ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ലഭ്യമാണ്. ക്രോം ബെസലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഡ്യുവൽ-കളർ 3D ലോഗോയും പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെയിലെ മറ്റ് സവിശേഷതകളാണ്.

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

പുതിയ മോഡൽ ഇപ്പോൾ എക്സ്ക്ലൂസീവ് ‘ടെക് ബ്ലൂ' പെയിന്റ് സ്കീമിൽ ലഭ്യമാണ്. ക്രോംമിൽ അലങ്കരിച്ച ബോഡി പാനലുകളും റിയർ വ്യൂ മിററുകളും, മെറൂൺ നിറമുള്ള ക്രോസ്-സ്റ്റിച്ചിഡ് സീറ്റുകൾ, ബീജ് ഇൻസൈഡുകൾ, മെഷീൻ ചെയ്ത ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയും സ്കൂട്ടറിന്റെ മേന്മകളാണ്.

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇപ്പോൾ ഒരൊറ്റ വേരിയന്ലാണ് വിപണിയിലെത്തുന്നത്. ഒറ്റ ഡിസ്ക് ബ്രേക്കാണ് സ്കൂട്ടറിൽ അവതരിപ്പിക്കുന്നത്. പുതിയ ജുപ്പിറ്റർ ഗ്രാൻഡെ സ്കൂട്ടറിന് 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്.

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

ഇത് 8 bhp കരുത്തിൽ 8.4 Nm torque ഉത്പാദിപ്പിക്കുന്നു. മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോർബറുകളുമായാണ് സ്‌കൂട്ടർ വരുന്നത്.

Most Read: ജെമോപായ് ആസ്ട്രിഡ് ഇലക്ട്രിക്ക് സ്കൂട്ടർ അവതരിപ്പിച്ചു; വില 79,999 രൂപ മുതൽ

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. ഇത് സ്റ്റാൻഡേർഡായി കോംബി-ബ്രേക്കിംഗ് സിസ്റ്റം (CBS) പിന്തുണയ്ക്കുന്നു. 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

ടിവിഎസ് ജുപ്പിറ്റർ മോഡൽ നാല് വ്യത്യസ്ത വകഭേദങ്ങളിൽ ലഭ്യമാണ്. ഇതിൽ സ്റ്റാൻഡേർഡ്, ZX, ZX ഡിസ്ക്, ക്ലാസിക് എന്നിവ ഉൾപ്പെടുന്നു. ടിവിഎസ് ജുപ്പിറ്റർ ലൈനപ്പിലെ താഴ്ന്ന മോഡലുകൾ 52,945 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ഗ്രാൻഡെ ഏറ്റവും ഉയർന്ന പതിപ്പാണ്.

Most Read: 2019 ലെ മികച്ച ഏഴ് 150 സിസി ബൈക്കുകൾ

പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

ഹോണ്ട ആക്ടിവ 5G, ഹീറോ പ്ലെഷർ 110, യമഹ ഫാസിനോ എന്നിവയാണ് പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ മോഡലിന്റെ വിപണിയിലെ എതിരാളികൾ. ഈ മോഡലിനെ വിപണിയിൽ നിന്ന് പിൻവലിച്ചതായി പറയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ പരിഷ്ക്കരിച്ച ഫീച്ചറുകൾ, ഉപകരണങ്ങൾ, സവിശേഷതകൾ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
New TVS Jupiter Grande Launched In India. Read more Malayalam
Story first published: Friday, September 13, 2019, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X