പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

പുതുവര്‍ഷം FZ-FI മോഡലില്‍ തുടങ്ങാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹയുടെ തീരുമാനം. ജനുവരി 21 -ന് പുതുതലമുറ യമഹ FZ16 വില്‍പ്പനയ്ക്കു വരും. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ബൈക്കിനെ അടുത്തിടെ പലതവണ ക്യാമറ പകര്‍ത്തിയിരുന്നു. നിരയില്‍ മുതിര്‍ന്ന FZ25, വരാനിരിക്കുന്ന FZ16 ബൈക്കില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

ബൈക്കിലെ ഡിസൈന്‍ ശൈലിയില്‍ ഏറിയ പങ്കും FZ25 -നെ ഓര്‍മ്മപ്പെടുത്തും. FZ25 മാതൃകയില്‍ വലിയ ഇന്ധനടാങ്കും അനുബന്ധ പാനലുകളും പുതിയ FZ16 -ന് ലഭിക്കും; എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററും FZ25 -ലേതു തന്നെ. നിലവിലെ FZS മോഡലില്‍ ഹാലോജന്‍ യൂണിറ്റാണ് ബള്‍ബ്.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

പുതിയ ബൈക്കില്‍ ബെല്ലി പാനിന്റെയും പിറകിലെ ടയര്‍ ഹഗ്ഗറിന്റെയും വലുപ്പം കുറഞ്ഞു. അതേസമയം ടെയില്‍ലൈറ്റുകളിലോ, ഇന്‍ഡിക്കേറ്ററുകളിലോ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. എഞ്ചിനിലും മാറ്റങ്ങളുണ്ടാകില്ല.

Most Read: ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

149 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പുതിയ FZ16 -ലും തുടരും. നിലവില്‍ വില്‍പ്പനയിലുള്ള FSZ, 13 bhp കരുത്തും 12.8 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. പുതിയ ബൈക്കിന്റെ കരുത്തുത്പാദനം യമഹ കൂട്ടുമെന്ന് സൂചനയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

മുന്‍തലമുറ മോഡല്‍ ഉപയോഗിച്ച സസ്‌പെന്‍ഷനും ബ്രേക്കുകളുമായിരിക്കും 2019 FZ16 പതിപ്പിനും ലഭിക്കുക. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എബിഎസ് സംവിധാനം പുത്തന്‍ ബൈക്കുകളില്‍ ഒഴിച്ചുകൂടാനാവാത്ത സുരക്ഷാ സജ്ജീകരണമാണ്. ഇക്കാരണത്താല്‍ എബിഎസ് പിന്തുണ FZ16 ഉം അവകാശപ്പെടും. അടുത്തിടെ കമ്പനി പുതുക്കിയ R15 മോഡലിന് ഇരട്ട ചാനല്‍ എബിഎസ് സംവിധാനമാണ് യമഹ നല്‍കിയത്.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

ഡാര്‍ക്ക്‌നൈറ്റ് എന്നറിയപ്പെടുന്ന പുതിയ നിറപ്പതിപ്പും യമഹ R15 എബിഎസ് മോഡലിന്റെ വിശേഷമാണ്. വിപണിയില്‍ 1.39 ലക്ഷം രൂപയാണ് R15 എബിഎസിന് വില. നിരയിലുള്ള FZS മോഡലിന് പകരക്കാരനായാകും FZ16 വില്‍പ്പനയ്ക്കു അണിനിരക്കുക. 8,000 മുതല്‍ 10,000 രൂപ വരെ മോഡലിന് കൂടുതല്‍ വില പ്രതീക്ഷിക്കാം.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

ഈ വര്‍ഷം വലിയ കുറെ പദ്ധതികളുണ്ട് യമഹയ്ക്ക്. ഇടത്തരം ബൈക്ക് ശ്രേണിയില്‍ പിടിമുറുക്കാന്‍ കഴിയാത്തതാണ് നിലവില്‍ കമ്പനിയെ അലട്ടുന്ന പ്രധാന പ്രശ്‌നം. പണ്ടത്തെ പോലെ യുവതലമുറയെ സ്വാധീനിക്കാന്‍ പുതുതലമുറ യമഹ ബൈക്കുകള്‍ക്ക് കഴിയുന്നില്ല.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

പക്ഷെ ചിത്രം മാറ്റാനുള്ള പുറപ്പാടിലാണ് കമ്പനി. പുതുതായി ചുമതലയേറ്റ യമഹ മോട്ടോര്‍ ഇന്ത്യാ ഗ്രൂപ്പ് തലവന്‍ മോട്ടുഫുമി ഷിത്താര മുന്നോട്ടുള്ള കമ്പനിയുടെ പ്രയാണം വെളിപ്പെടുത്തി കഴിഞ്ഞു. ഇനിയങ്ങോട്ട് 150 സിസിക്ക് മുകളിലുള്ള ബൈക്കുകളിലാണ് യമഹ കൂടുതല്‍ ശ്രദ്ധിക്കും.

Most Read: ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

അതായത് പ്രീമിയം ബൈക്കുകളിലേക്കാണ് കമ്പനിയുടെ നോട്ടം മുഴുവന്‍. RX, RD ബൈക്കുകളുടെ പാരമ്പര്യം പുതിയ ബൈക്കുകളിലേക്കു പകര്‍ത്താന്‍ യമഹ ഒരുങ്ങുന്നു. പ്രധാനമായും RX100 -ന്റെ രൂപഭാവത്തെ പുതിയ മോഡലുകളില്‍ പ്രതിഷ്ഠിക്കാനാണ് കമ്പനിയുടെ തീരുമാനം.

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

നിലവില്‍ 300 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെയും 125-150 സിസി സ്‌കൂട്ടറുകളുടെയും സാധ്യതകള്‍ കമ്പനി ആരായുകയാണ്. ഒപ്പം വരുംഭാവിയില്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്കുള്ള 100-110 സിസി മോഡലുകള്‍ മുഴുവന്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യാനുള്ള ആലോചനയും കമ്പനിക്കുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New Yamaha FZ16 ABS Launch Date Revealed. Read in Malayalam.
Story first published: Saturday, January 12, 2019, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X