ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ഹീറോ ഹോണ്ട ഒന്നിച്ച് ഉണ്ടായിരുന്ന കാലത്ത്, വിഎഫ്ആറിന്റെ ചുവടു പിടിച്ച് ഇറക്കിയ കരിസ്മ എക്കാലത്തെയും മികച്ച സൂപ്പര്‍ ബൈക്ക് തന്നയായിരുന്നു. ബൈക്കുകളുടെ സങ്കല്‍പം തന്നെ മാറ്റിമറിച്ച മോഡല്‍ കൂടുയായിരുന്നു കരിസ്മ.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

എന്നാല്‍ ഇപ്പോഴിതാ വിപണിയില്‍ ബൈക്കിന് ആവശ്യക്കാര്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ബൈക്കിന്റെ ഒരു യൂണിറ്റ് പോലും നിരത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബൈക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കമ്പനി നല്‍കിയിട്ടില്ല. വിപണിയിലേക്ക് നിരവധി പുതിയ മോഡലുകള്‍ എത്തിയതോടെയാണ് കരിസ്മയുടെ വില്‍പ്പന കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. മത്സരം കടുത്തതിനെ തുടര്‍ന്ന് ZMR എന്ന പേരില്‍ കരിസ്മയെ വീണ്ടും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

മൂന്നാം തവണയും കരിസ്മ വിപണിയില്‍ പരാജയമായി മാറുകയായിരുന്നു. മോശം വില്‍പ്പന മൂലം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കരിസ്മ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2003 -ല്‍ പുറത്തിറങ്ങിയ കാലത്ത് വിപണിയില്‍ മികച്ച പ്രതികരണം ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഹീറോ നിരയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ മോഡലാണ് കരിസ്മ.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

എന്‍ട്രി ലെവല്‍ പെര്‍ഫോമെന്‍സ് ശ്രേണിയില്‍ കൂടുതല്‍ മികച്ച മോഡലുകളിറക്കി വിപണി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കരിസ്മയെ പിന്‍വലിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനപ്രിയ മോഡല്‍ സിബിസീക്ക് പകരക്കാരനായെത്തിയ കരിസ്മയാണ് 200-250 സിസി വിഭാഗത്തില്‍ ഹീറോയുടെ ഏക സാന്നിധ്യം.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

മുഖ്യ എതിരാളി ബജാജ് ഈ ശ്രേണിയില്‍ ശക്തി ആര്‍ജിക്കുന്ന വേളയിലാണ് പുതുനിര മോഡലുകളെ ഇറക്കി കരിസ്മയെ പിന്‍വലിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചെറിയ മാറ്റങ്ങളോടെ 2007 -ല്‍ കരിസ്മ R പതിപ്പും 2009 -ല്‍ കരിസ്മ ZMR പതിപ്പും കമ്പനി മുഖം മിനുക്കി അവതരിപ്പിച്ചിരുന്നു.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

തുടര്‍ന്നും രൂപത്തില്‍ മാറ്റംവരുത്തി ഒന്നിലേറെ തവണ കരിസ്മ നിരത്തിലെത്തിയെങ്കിലും കാര്യമായ ചലനം വിപണിയില്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. കരിസ്മ പിന്നോട്ട് പോയെങ്കിലും പ്രീമിയം ശ്രേണിയില്‍ നിന്ന് ഹീറോ പിന്നോട്ട് പോയില്ല.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

2019 മെയ് മാസത്തിലാണ് എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200 T, എക്‌സ്ട്രിം 200S മോഡലുകളെ അവതരിപ്പിച്ചത്. നിലവില്‍ ബിഎസ് VI - എഞ്ചിന്‍ നിലവാരത്തിലുള്ള ബൈക്കുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. ഇതിനകം തന്നെ തങ്ങളുടെ ബിഎസ് VI കംപ്ലയിന്റ് സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Most Read: 150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ വാഹനത്തെ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിലെ ആദ്യത്തെ ബിഎസ് VI കംപ്ലയിന്റ് കമ്മ്യൂട്ടര്‍ വാഹനമാണിത്. ഈ വര്‍ഷം ജൂണ്‍ 10-ന് ഹീറോ മോട്ടോകോര്‍പ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയില്‍ (ICAT) നിന്ന് സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 -ന് ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു.

Most Read: 10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ഇതോടെ ബിഎസ്-VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളായി ഹീറോ മോട്ടോകോര്‍പ് മാറി. ഇലക്ട്രിക്ക് നിരയിലേക്കും അടുത്തിടെ പുതിയ സ്‌കൂട്ടറുകളെ കമ്പനി അവതരിപ്പിച്ചിരുന്നു.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

എന്നാല്‍ വിപണിയിലെ മാന്ദ്യം വാഹന നിര്‍മ്മാതാക്കളെയെല്ലാം ഒരു പോലെയാണ് ബാധിച്ചിരിക്കുന്നത്. വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും പ്രത്യേക ആനുകൂല്യങ്ങളും നല്‍കിയാണ് വാഹനങ്ങളുടെ വില്‍പ്പന.

ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

വരാനിരിക്കുന്ന ഉത്സവ നാളുകളില്‍ വില്‍പ്പന ഉയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി. സെപ്തംബര്‍ മാസത്തില്‍ തെരഞ്ഞെടുത്ത് ചില മോഡലുകളില്‍ കമ്പനി നിരവധി ഓഫറുകള്‍ നല്‍കിയിരുന്നു. ഇത് ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
Hero Karizma Sales Register 0 Units In Six Months: Will It Be Discontinued?. Read more in Malayalam.
Story first published: Saturday, October 12, 2019, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X