ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ബജാജ് V15 (150 സിസി) പിന്‍വലിക്കില്ലെന്ന് കമ്പനി. പ്രതീക്ഷിച്ച വില്‍പ്പന നടക്കുന്നില്ലെന്നും അതിനാല്‍ ബൈക്കിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതികരണവുമായി ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ രംഗത്തെത്തിയത്.

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

വിപണിയിലെ ബൈക്കിന്റെ പ്രകടനം മോശമാണ്. വളരെ കുറച്ച് ആളുകളെ മാത്രമേ ബൈക്ക് ആകര്‍ഷിക്കുന്നുള്ളു. V ശ്രേണി വികസിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും ആ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദഹം പറഞ്ഞു. പക്ഷേ ബൈക്കിനെ പിന്‍വലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

2018 ജുലൈ മാസത്തില്‍ V12 (125 സിസി) ബൈക്കിനെ കമ്പനി വിപണയില്‍ നിന്നു പിന്‍വലിച്ചിരുന്നു. വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതോടെയാണ് ബൈക്കിനെ കമ്പനി പിന്‍വലിച്ചത്. 2016 -ലാണ് V15 -നെ ബജാജ് രാജ്യത്ത് പുറത്തിറക്കുന്നത്. ഡിസൈനും, യാത്രാസുഖവും, ന്യായമായ വിലയും വിപണിയില്‍ വാഹനത്തിന് നല്ലൊരു തുടക്കം നല്‍കി.

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

2016 -ല്‍ പ്രതിമാസം 16,500 യൂണിറ്റ് വരെ വിപണിയില്‍ വില്‍പ്പന നടന്നു. എന്നാല്‍ 2017 ആയപ്പോഴേക്കും വില്‍പ്പന പ്രതിമാസം 7,300 ആയി കുറഞ്ഞു. 2018 -ല്‍ ഇത് 2,400 യൂണിറ്റിലേക്ക് ഇടിഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ V15 -ന്റെ ഒരു യൂണിറ്റുപോലും വിറ്റഴിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

V15 പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കിന് 12 bhp കരുത്തും 10.7 Nm torque ഉം പുറപ്പെടുവിക്കുന്ന 149.5 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് ബജാജ് നല്‍കിയിരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിന്.

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

ഇന്ത്യ നേവിയുടെ പടക്കപ്പലായ INS വിക്രാന്തിന്റെ ലോഹം ഉപയോഗിച്ചാണ് V15 -ന്റെ നിര്‍മ്മാണം എന്നതും വാഹനത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. എന്നാല്‍ അധിക കാലം ഈ ജനപ്രീതി മുന്നോട്ടു കൊണ്ടുപോകന്‍ ബൈക്കിനായില്ല.

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

ഈ വിജയം ആവര്‍ത്തിക്കുന്നതിനായി ബജാജ് V15 മോഡലിന്റെ V15 പവര്‍ അപ്പ് പതിപ്പിനെ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ പതിപ്പിലൂടെ ബൈക്കിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

പേര് സൂചിപ്പിച്ചതുപോലെ തന്നെ V15 പതിപ്പിനെക്കാളും അധികശേഷി V15 പവര്‍ അപ്പ് അവകാശപ്പെടും. ബോഡി ഗ്രാഫിക്സിലും ബാക്ക്റെസ്റ്റിലും കാതലായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തി. നിറവൈവിധ്യതയും പുതിയ ബൈക്കിന്റെ വിശേഷമാണ്. INS വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രത്യേക 'V' ചിഹ്നം ഇന്ധനടാങ്കില്‍ പതിഞ്ഞിട്ടുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

പുറത്തിറങ്ങി തൊട്ടടുത്ത മാസം രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള 10 ബൈക്കുകളുടെ പട്ടികയില്‍ വിക്രാന്ത് 150 സ്ഥാനം നേടിയിരുന്നു. V15 തരംഗം തീര്‍ക്കുന്നത് കണ്ട് V12 പതിപ്പിനെ ബജാജ് നിരയില്‍ അവതരിപ്പിച്ചെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റി. ശ്രണിയില്‍ ഇതേ വിലയില്‍ കൂടുതല്‍ ആകര്‍ഷകമായി ഒട്ടനവധി ബൈക്കുകള്‍ വില്‍പ്പനയ്ക്കുള്ളതാണ് കമ്പനിക്ക് തിരിച്ചടിയായത്.

Most Read: മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

നിലവില്‍ ബജാജ് ബൈക്കുകളെ ബിഎസ് VI -ലേക്ക് പരിഷ്‌കരിക്കാനൊരുങ്ങുകയാണ് കമ്പനി. 2020 ഏപ്രില്‍ ഒന്നിന് മുമ്പായി ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും കര്‍ശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കണം. അതിന്റെ ഭാഗമായി പരിഷ്‌ക്കരിച്ച ബജാജ് മോട്ടോര്‍സൈക്കിളുകള്‍ 2020 ന്റെ തുടക്കത്തില്‍ വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Not withdrawing Bajaj V15 from the market. Read more in Malayalam.
Story first published: Saturday, September 14, 2019, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X