ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ. ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 2015 -ലാണ് ഒഖീനാവ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അറിയിച്ചു. പുതിയ പ്ലാന്റിനൊപ്പം രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

നിലവില്‍ ഇന്ത്യയില്‍ 350 ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 2020 -ഓടെ ഇത് 450 ഡീലര്‍ഷിപ്പുകളായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. പുതിയ ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അടുത്തിടെ കമ്പനി അവതിപ്പിച്ചിരുന്നു. പ്രെയിസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇന്ത്യന്‍ വിപണിയില്‍ 71,990 രൂപയാണ് വില.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

ഒഖീനാവയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ i-പ്രെയിസിന് തൊട്ടുതാഴെയാണ് പുതിയ പ്രെയിസ് പ്രോ -യുടെ സ്ഥാനം. പ്രെയിസ് നിരയിലെ മൂന്നാമനാണ് ഒഖീനാവ പ്രെയ്സ് പ്രോ. ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

പുതുമകള്‍ നിറഞ്ഞ നിരവധി ഫീച്ചറുകളും സ്‌കൂട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. ആന്റി തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷന്‍, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട് തുടങ്ങിയ ഫീച്ചേഴ്‌സും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എക്കണോമി, സ്‌പോര്‍ട്ട്, ടര്‍ബോ എന്നീ മൂന്ന് റൈഡിങ് മോഡലുകള്‍ പ്രെയ്‌സ്‌പോയിലുണ്ട്.

Most Read: ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

1000 വാട്ട് ബ്രെഷ് ലെസ് വാട്ടര്‍പ്രൂഫ് ഡിസി മോട്ടോറും എടുത്തുമാറ്റാവുന്ന 2kW ലിഥിയം അയേണ്‍ ബാറ്ററിയുമാണ് വാഹനത്തിലുള്ളത്. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എക്കണോമി മോഡില്‍ ഒറ്റചാര്‍ജില്‍ 110 കിലോമീറ്ററും സ്‌പോര്‍ട്ടില്‍ 88 കിലോമീറ്ററും സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

Most Read: മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

എക്കണോമി മോഡില്‍ മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്ററാണ് പരമാവധി വേഗത. സ്‌പോര്‍ട്ട് മോഡില്‍ 50 മുതല്‍ 60 കിലോമീറ്ററും ടര്‍ബോ മോഡില്‍ 65 മുതല്‍ 70 കിലോമീറ്റര്‍ വേഗപരിധിയിലും സഞ്ചരിക്കാം. 150 കിലോഗ്രാമാണ് പരമാവധി ലോഡിങ് കപ്പാസിറ്റി.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

മികച്ച യാത്രാനുഭവം നല്‍കാന്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. സുരക്ഷയ്ക്കായി ഇ-എബിഎസ് (ഇലക്ട്രോണിക്കലി അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും കമ്പനി പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Okinawa Electric Scooter Production To Increase Soon. Read more in Malayalam.
Story first published: Friday, September 20, 2019, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X