YouTube

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

ഓട്ടോ എക്‌സ്‌പോ 2020 ൽ പിയാജിയോ ഇന്ത്യ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇറ്റാലിയൻ നിർമ്മാതാക്കൾ നേരത്തെ അപ്രീലിയ RS 150 പ്രദർശിപ്പിച്ചിരുന്നു.

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

ഏറ്റവും പുതിയ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിലവിലുള്ള മോഡലുകൾ പരിഷ്കരിക്കുതിനാലാണ് RS 150 നിർമ്മാതാക്കൾ വിപണിയിലെത്തിക്കുന്നത് നീട്ടി വയ്ച്ചത്.

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

150 സിസി മുതൽ 250 സിസി വരെ എഞ്ചിൻ വലുപ്പമുള്ള പ്രീമിയം, മിഡ് റേഞ്ച് ബൈക്കായിരിക്കും തങ്ങൾ വിപണിയിൽ എത്തിക്കുന്നത് എന്ന് പിയാജിയോ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡീഗോ ഗ്രാഫി സ്ഥിരീകരിച്ചു.

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

നിലവിൽ വിവിധ ശ്രേണികളും വിപണിയും പഠിച്ചുകൊണ്ടിരിക്കുകയാണ്, തങ്ങൾ വിപണിയിൽ പ്രവേശിക്കുന്ന സമയത്ത് ഏറ്റവും മികച്ച ശ്രേണി ഏതാണെന്ന് കണ്ടെത്താൻ ശ്രമത്തിലാണ് നിർമ്മാതാക്കൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച അപ്രീലിയ GPR 250 യുടെ സൂചനയായും ഈ പ്രസ്താവനയെ കാണാം. 249.2 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ കരുത്ത്.

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

9,000 rpm -ൽ 26.5 bhp കരുത്തും 7,500 rpm -ൽ 22 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. അടിസ്ഥാനപരമായി ആറ് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

അപ്രീലിയ GPR 250 ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പിയാജിയോ തീരുമാനിക്കുകയാണെങ്കിൽ, ഹോണ്ട CBR250 R, സുസുക്കി ജിക്സെർ SF 250 എന്നിവയോട് ഏറ്റു മുട്ടും. ഇറ്റാലിയൻ നിർമ്മാതാവ് ബൈക്കിന് ഏകദേശം മൂന്ന് ലക്ഷം രൂപയാവും വില നൽകുന്നതെന്ന് പ്രതീക്ഷിക്കാം.

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

125 സിസി, 160 സിസി എന്നീ രണ്ട് ബിഎസ് VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളുള്ള പുതിയ ശ്രേണി സ്‌കൂട്ടറുകൾ പിയാജിയോ ഇന്ത്യ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Most Read: 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

പ്രീമിയം ഉൽ‌പ്പന്നമായി വാഗ്ദാനം ചെയ്യുന്ന വെസ്പ ശ്രേണിയിൽ നിന്ന് വ്യത്യസ്തമായി, പുതിയ സ്കൂട്ടറുകൾ‌ കൂടുതൽ‌ താങ്ങാനാകുന്ന വിലയിൽ അവതരിപ്പിക്കും. രാജ്യത്തെ പിയാജിയോയുടെ സ്കൂട്ടർ‌ നിരയിലെ വെസ്പയ്‌ക്ക് താഴെയായിരിക്കാം പുതിയ സ്കൂട്ടറുകളുടെ സ്ഥാനം.

Most Read: ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

വാഹന വ്യവസായത്തിലെ മാന്ദ്യവും, സ്കൂട്ടറുകൾക്ക് ഉയർന്ന വിലയും ആരോപിക്കപ്പെടുന്നതിനാൽ, പിയാജിയോയുടെ ഇന്ത്യയിലെ വിൽ‌പന കഴിഞ്ഞ കുറച്ച് മാസങ്ങളായി മോശമായി തന്നെ തുടരുന്നു.

Most Read: 2020 N-മാക്‌സ് 155 അവതരിപ്പിച്ച് യമഹ

ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

എന്നിരുന്നാലും, വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഈ രണ്ട് മോഡലുകൾ വിപണിയിലെത്തിക്കുന്നതിലൂടെ ഇറ്റാലിയൻ ബ്രാൻഡ് കാര്യങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Piaggio planning to launch two new models in 2020 Auto Expo. Read more Malayalam.
Story first published: Saturday, December 7, 2019, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X