രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

രൂപമാറ്റം വരുത്തിയ ബുള്ളറ്റ് ബൈക്കുകള്‍ എന്നും ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഘന ഗാംഭീര്യമുള്ള ശബ്ദത്തിനുടമയാണ് ബുള്ളറ്റ്. ഇതിലെ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ രൂപമാറ്റം വരുത്തിയാല്‍ പിന്നെ പറയുകയും വേണ്ടല്ലോ. എന്നാല്‍, ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്.

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

ബൈക്ക് എക്‌സ്‌ഹോസ്റ്റില്‍ മോഡിഫിക്കേഷന്‍ നടത്തിയവര്‍ക്ക് പിഴ വിധിക്കുകയും ഈ റൈഡര്‍മാരുടെ വിവരങ്ങള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) മുമ്പാകെ സമര്‍പ്പിക്കുകയുമാണ് ഹൈദരാബാദ് പൊലീസിപ്പോള്‍ ചെയ്യുന്നത്.

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

ശേഷം ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് തെലുങ്കാനയിലെ രാമഗുണ്ഡം, ഹൈദാരാബാദ് പൊലീസ് അധികാരികള്‍ അറിയിക്കുന്നത്.

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

രൂപമാറ്റം വരുത്തിയ എക്‌സ്‌ഹോസ്റ്റ് സംവിധാനമുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കെതിരെയുള്ള നടപടികള്‍ തുടരുകയാണെന്നും ഇവര്‍ അറിയിച്ചു. അടുത്തിടെ രാമഗുണ്ഡം പരിധിയില്‍ ബുള്ളറ്റ് ബൈക്കുകളിലെ രൂപമാറ്റം വരുത്തിയ എക്‌സ്‌ഹോസ്റ്റ് സംവിധാനം (സൈലന്‍സര്‍) പൊലീസ് അഴിച്ചു മാറ്റിയത് വിവാദമായിരുന്നു.

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

'രൂപമാറ്റം വരുത്തിയ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങള്‍ വലിയ രീതിയിലുള്ള ശബ്ദ മലിനീകരണമാണ് ഉണ്ടാക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ്, യമഹ ബൈക്കുകളിലെ രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍ ഒരുപാട് ശബ്ദം സൃഷ്ടിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നു.

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

ഇത്തരക്കാരെ ഞങ്ങള്‍ പിടികൂടുകയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ശേഷം മോട്ടോര്‍ ബൈക്ക് മെക്കാനിക്കിന്റെ സഹായത്തോടെ ഈ സൈലന്‍സറുകള്‍ അഴിച്ചു മാറ്റി. ശബ്ദ മലിനീകരണം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

Most Read: ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 - വീഡിയോ

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

ഇത്തരക്കാരെ പിടികൂടുന്നതിനായി പ്രത്യേക ഡ്രൈവുകള്‍ ഞങ്ങള്‍ നടത്താറുണ്ട്.' രാമഗുണ്ഡം ട്രാഫിക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രമേഷ് ബാബു പറഞ്ഞു.

Most Read: ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

ഇതു സംബന്ധിച്ച് ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കായി കൗണ്‍സിലിങ് നടത്തി വരികയാണ് ട്രാഫിക്ക് പൊലീസ്. ബൈക്കുകളിലെ സൈലന്‍സറുകള്‍ അഴിച്ചു മാറ്റാന്‍ പൊലീസിന് അധികാരമില്ലെന്നും രൂപമാറ്റം വരുത്തിയ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദ മലിനീകരണത്തിന്റെ തോത് (ഡെസിബല്‍) അളക്കാനുള്ള ഭാഗം മാത്രമായിരുന്ന ആ നടപടിയെന്നും മറ്റൊരു ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Most Read: ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

പരിശോധനയില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ 1,000 രൂപ പിഴ വിധിച്ചിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈലന്‍സറുകളില്‍ രൂപമാറ്റം നടത്തുന്നത് തടയാനായി വാഹന നിര്‍മ്മാതാക്കള്‍, വാഹന ഘടകങ്ങളുടെ ഡീലര്‍മാര്‍, മെക്കാനിക്കുകള്‍, മറ്റു സേവനദാതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതിയിലാണ് ഹൈദരാബാദ് പൊലീസ്.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Source:ET Auto

Most Read Articles

Malayalam
English summary
Police Caught And Removed Modified Exhaust System In Royal Enfield Bullet Bikes: Read In Malayalam
Story first published: Saturday, May 18, 2019, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X