ലാത്തി കളി റോഡിൽ വേണ്ടന്ന് പൊലീസിനോട് ഹൈക്കോടതി

ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും പിൻ യാത്രക്കാർക്കും ഹെൽമെറ്റ് കേരള ഹൈക്കോടതി നിർബന്ധമാക്കി. 2019 ഡിസംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഹൈക്കോടതി ഇവ ലംഘിക്കുന്നവരെ പിന്തുടരുന്നത് സംബന്ധിച്ച് ചില നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

ഹെൽമെറ്റ് ധരിക്കാതെ പരിശോധനയ്ക്കിടെ നിർത്താതെ വെട്ടിച്ച് വാഹനമോടിച്ചു കടന്നു കളയുന്നവരെ പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും പിൻതുടർന്ന് പിടിക്കാൻ ശ്രമിക്കുന്നത് കേരള ഹൈക്കോടതി അംഗീകരിച്ചിട്ടില്ല.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

അത്തരം വാഹനങ്ങളെ നിറുത്തുന്നതിനായി പൊലീസ് ശാരീരികമായി അവയുടെ പാതയിലേക്ക് ചാടുകയോ, പിന്നാലെ ഓടിക്കുകയോ ബൈക്കുകളിൽ ചാടി വീഴുകയോയാണ് നിലവിലുള്ള കണ്ടുവരുന്ന ഒരു പ്രവണത.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

ഇത് നിരവധി അപകടങ്ങൾക്കും പല ജീവനുകൾ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്, അതിനാൽ ട്രാഫിക് നിയമ ലംഘകരെ കണ്ടെത്തുന്നതിൽ കൂടുതൽ ആധുനിക സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകണമെന്ന് കോടതി വ്യക്തമാക്കി.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

മുംബൈയിൽ വാഹനത്തിനു മുന്നിൽ ചാടി നിർത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ അത്തരം ഒരു അപകടത്തിന്റെ ഉദാഹരണം ചുവടെ നൽകുന്നു, ഈ സംഭവത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്കും അവരെ തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസുകാരനും പരിക്കേറ്റു.

ഇത്തരം ട്രാഫിക് കുറ്റവാളികളെ പൊലീസ് ഡ്യൂട്ടിയിലോ ട്രാഫിക് കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും അംഗീകൃത ഉദ്യോഗസ്ഥരോ നിർത്തേണ്ട രീതി മോട്ടോർ വെഹിക്കിൾ (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി ആവർത്തിച്ചു.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ഡിജിറ്റൽ ക്യാമറ, ട്രാഫിക് നിരീക്ഷണ ക്യാമറ, മൊബൈൽ ഫോൺ ക്യാമറ അല്ലെങ്കിൽ കൈയിൽ പിടിച്ചിരിക്കുന്ന വീഡിയോ ക്യാമറകൾ പോലുള്ള സാങ്കേതിക ഉപകരണങ്ങളുമായി സിഗ്നൽ നൽകി പൊലീസിന് വാഹനം നിർത്താൻ കഴിയുമെന്ന് ചട്ടത്തിൽ പറയുന്നു.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

വാഹനത്തിന്റെ സർട്ടിഫിക്കേഷനും ഫിറ്റ്‌നെസും പരിശോധിക്കുന്നതിനും ഇരുചക്രവാഹനത്തിന്റെ കാര്യത്തിൽ ഓടിക്കുന്ന ആളേയും പിന്നിൽ ഇരിക്കുന്ന ആളേയും തിരിച്ചറിയാനും മറ്റേതെങ്കിലും വാഹനത്തിന്റെ ഡ്രൈവർ അല്ലെങ്കിൽ ജീവനക്കാരുടെയോ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇവ ഉപയോഗിക്കാം.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

വാഹനങ്ങളുടെ പാതയിലേക്ക്‌ ശാരീരിക തടസ്സമുണ്ടാകയോ ചാടുകയോ വാഹനങ്ങളെ പിന്തുടരുകയോ ചെയ്യരുത്. ഇത് വാഹനമോടിക്കുന്നവരെ അപകടത്തിലാക്കുക മാത്രമല്ല ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ രപോലും അപകടത്തിലാക്കുകയും ചെയ്യുന്നു.

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

മലപ്പുറത്ത് നിന്നുള്ള 18 കാരനായ ഹരജിക്കാരൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചു വരികയായിരുന്ന പ്രതിയും സുഹൃത്തും.

Most Read: കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

പൊലീസ് തടഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനായി ബൈക്ക് പൊലീസിന്റെ ഇടതു വശത്തേക്ക് കഠിനമായി വെട്ടിച്ച് എടുക്കുകയായിരുന്നു. ഈ പ്രക്രിയയിൽ, എതിർദിശയിൽ നിന്ന് വരുന്ന കാറിൽ ബൈക്ക് ഇടിച്ചു, ആഘാതം കാരണം ബൈക്കിൽ ഉണ്ടായിരുന്ന ഇരുവരും റോഡിൽ വീണു.

Most Read: ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരണമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ റോഡിന് നടുവിലേക്ക് ചാടി ഹാൻഡിൽ ബാർ പിടിച്ചില്ലെങ്കിൽ അപകടമുണ്ടാകില്ലെന്ന് ബൈക്ക് യാത്രക്കാരൻ വാദിച്ചു.

Most Read: വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

ലാത്തി കളി റോഡിൽ വേണ്ടെന്ന് പൊലീസിനോട് കോടതി

കൂടുതൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്താനും, സിഗ്നൽ നൽകുമ്പോൾ ഏതെങ്കിലും വാഹനം നിർത്താത്ത സാഹചര്യത്തിൽ ഉടമയ്ക്ക് നോട്ടീസുകളോ പിഴ ഈടാക്കുന്ന ചെലാനുകളോ അയയ്ക്കാൻ ഉപയോഗിക്കണം.

Most Read Articles

Malayalam
English summary
Police should not use sticks or jump in front of two wheelrs to stop them- High Court. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X