650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ക്ക് പുതിയ 'പ്ലഗ് ആന്‍ഡ് പ്ലേ' ഇസിയുവുമായി പവര്‍ട്രോണിക്. ഇരു ബൈക്കുകളുടെ കരുത്തുത്പാദനവും പ്രകടനവും കൂട്ടാന്‍ പവര്‍ട്രോണിക് ഇസിയുവിന് കഴിയും. 22,000 രൂപയാണ് പുതിയ ഇസിയുവിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില.

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഇരു ബൈക്കുകള്‍ക്കും ഹാന്‍ഡില്‍ബാര്‍ മാപ്പ് സ്വിച്ചും കമ്പനി സമര്‍പ്പിക്കും. മാപ്പ് സ്വിച്ചുണ്ടെങ്കില്‍ ബൈക്കില്‍ വിവിധ പവര്‍ മോഡുകള്‍ തിരഞ്ഞെടുക്കാന്‍ ഉടമയ്ക്ക് അവസരമുണ്ട്. 1,300 രൂപയാണ് ഹാന്‍ഡില്‍ബാര്‍ മാപ്പ് സ്വിച്ചിന് വില.

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

648 സിസി എഞ്ചിനില്‍ മൂന്നു മുതല്‍ അഞ്ചു bhp വരെ കരുത്ത് കൂട്ടാന്‍ ഇസിയുവിന് കഴിയുമെന്നാണ് പവര്‍ട്രോണിക്കിന്റെ അവകാശവാദം. 3 Nm torque ഉം കൂടും. നിലവില്‍ 47 bhp കരുത്തും (7,250 rpm -ല്‍) 52 Nm torque -മാണ് (5,250 rpm -ല്‍) ഇരു ബൈക്കുകളിലുമുള്ള 648 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

പ്ലഗ് ആന്‍ഡ് പ്ലേ ഇസിയു ഘടിപ്പിച്ചാല്‍ ഇരു മോഡലുകളുടെയും ത്രോട്ടില്‍, എഞ്ചിന്‍ പ്രതികരണം മെച്ചപ്പെടുമെന്ന് പവര്‍ട്രോണിക് പറയുന്നു. ഇതിനായി ഇന്ധന, ഇഗ്നീഷന്‍ വിഭാഗങ്ങളില്‍ പുതിയ ഇസിയു യൂണിറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എഞ്ചിന്‍ വേഗം 12,000 rpm വരെ ഉയര്‍ത്താന്‍ പവര്‍ട്രോണിക് ആവിഷ്‌കരിച്ചിരിക്കുന്ന ഇസിയുവിന് ശേഷിയുണ്ട്.

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

റേസ് മോഡെങ്കില്‍ എഞ്ചിന്‍ വേഗം 15,000 rpm തൊടും. സങ്കീര്‍ണമായ ഉപകരണങ്ങളുടെ സഹായമില്ലാതെ ബൈക്കുകളില്‍ പുതിയ പ്ലഗ് ആന്‍ഡ് പ്ലേ ഇസിയു ഘടിപ്പിക്കാം. പ്രീ ട്യൂണ്‍ ചെയ്ത ഇരട്ട മാപ്പുകള്‍ക്കൊപ്പമാണ് ഇസിയു ഒരുങ്ങുന്നത്. ചൂടിനെയും വെള്ളത്തിനെയും പ്രതിരോധിക്കാന്‍ ഇസിയുവിലെ വയറിങിന് കഴിയും.

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

ഒരു വര്‍ഷത്തെ പരിധിയില്ലാത്ത റിപ്ലേസ്‌മെന്റ് വാറന്റിയാണ് പ്ലഗ് ആന്‍ഡ് പ്ലേ ഇസിയുവിന് പവര്‍ട്രോണിക് നല്‍കുന്നത്. ഇതേസമയം, റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക ആക്‌സസറികളുടെ പട്ടികയില്‍ പവര്‍ട്രോണിക് ഇസിയുവിന് സ്ഥാനമില്ലെന്ന് ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

പവര്‍ട്രോണിക് ഇസിയു ഘടിപ്പിച്ചാല്‍ ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി മോഡലുകളുടെ വാറന്റി നഷ്ടപ്പെടുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇസിയു വാങ്ങാന്‍ താത്പര്യമുള്ളവര്‍ സമീപത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് സെന്ററില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നത് ഉത്തമമായിരിക്കും.

650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കരുത്തുകൂട്ടാം, പവര്‍ട്രോണിക് ഇസിയു വിപണിയില്‍

ഇസിയുവിന് പുറമെ S&S ബിഗ് ബോര്‍ എഞ്ചിന്‍ കിറ്റും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ക്കായി പവര്‍ട്രോണിക് സമര്‍പ്പിക്കുന്നുണ്ട്. എഞ്ചിന്‍ കിറ്റിന്റെ പശ്ചാത്തലത്തില്‍ 865 സിസി ശേഷിയിലേക്ക് ബൈക്കുകള്‍ ഉയരും. 50,000 രൂപയാണ് S&S ബിഗ് ബോര്‍ എഞ്ചിന്‍ കിറ്റിന് വില.

Most Read Articles

Malayalam
English summary
Increase Power Values On Your Royal Enfield 650. Read in Malayalam.
Story first published: Friday, July 5, 2019, 21:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X