ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

അടുത്തിടെയാണ് ബജാജ് അവരുടെ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചത്. സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയതുമുതല്‍ നിരവധി ചര്‍ച്ചകള്‍ ആരംഭിക്കുകയും സോഷ്യല്‍മീഡിയില്‍ ആരംഭിക്കുകയും ചെയ്തു. ചിലര്‍ പറഞ്ഞു പുതിയ ഇലക്ട്രിക്ക് ചേതക്കിന് പഴയ ചേതക്കുമായി നല്ല സാമ്യം ഉണ്ടെന്ന്.

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

എന്നാല്‍ നേരെ മറിച്ചും അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ചിലര്‍ പറഞ്ഞത് വെസ്പ മോഡലുകളുമായി സാമ്യം ഉണ്ടെന്നാണ്. ഇപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് ഇത്തിരി കൂടി മൂര്‍ച്ച് വെച്ചിരിക്കുകയാണ്. കാരണം എന്താന്നാല്ലേ!

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ഈ ചൂടന്‍ ചര്‍ച്ചയില്‍ രണ്ട് പ്രധാന വ്യക്തികള്‍ കൂടി എത്തിയിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ മേധാവി പ്രതാപ് ബോസാണ് ആദ്യത്തെ വ്യക്തി. അദ്ദേഹം തന്നെയാണ് ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയതും. സേഷ്യല്‍ മിഡിയിലെ രണ്ടാമത്തെ അഭിപ്രായം ആണ് അദ്ദേഹത്തിനും ഉള്ളത്. ട്വിറ്ററില്‍ ആണ് അദ്ദേഹം ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ഒക്ടോബര്‍ 16 -ന് തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറിന് വെസ്പ മോഡലുകളുമായുള്ള ഡിസൈന്‍ സാമ്യത്തെപ്പറ്റി പ്രതാപ് ബോസ് ട്വീറ്റ് ചെയ്തിരുന്നു. വെസ്പ പോലെ തന്നെ...എന്തെങ്കിലും വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള അവസരം ബജാജ് പാഴാക്കി. പിയാജിയോ ഗ്രൂപ്പ് (വെസ്പയുടെ മാതൃസ്ഥാപനം) ഇതിനെപറ്റി (ബജാജ് ചേതക്) എന്ത് പറയും എന്നത് ആകാംശാഭരിതമാണ്.

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ഇതിന് പിന്നാലെയാണ് രണ്ടാമകത്തെ ആളും ചര്‍ച്ചയുടെ ഭാഗമായത്. ബജാജ് ഓട്ടോയുടെ മാനേജിങ് ഡയറക്ടര്‍ തന്നെയാണ് ഈ ട്വിറ്റിനെതിരെ രംഗത്ത് വന്നത്. പ്രതാപ് ബോസിന്റെ ഈ അഭിപ്രായം നന്നായി തന്നെ രാജീവ് ബജാജിന്റെ ചൊടിപ്പിച്ചിരിക്കുകയാണ്.

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

കഴിഞ്ഞ ദിവസം ബജാജ് ചേതക്കിനെ പൂനെയില്‍ അവതരിപ്പിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതാപ് ബോസിന്റെ അഭിപ്രായത്തെപറ്റിയുള്ള രാജീവ് ബജാജിന്റെ പ്രതികരണം ആരാഞ്ഞു.

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ആരാണ് പ്രതാപ് ബോസ്? എനിക്ക് ആയാള്‍ ആരാണെന്നു അറിയില്ല. അദ്ദേഹം ടാറ്റാ മോട്ടോഴ്‌സിന്റെ ഡിസൈന്‍ മേധാവിയാണെന്ന് എനിക്കറിയാം. പക്ഷെ ഈ വിഷയത്തില്‍ (ചേതക്) അദ്ദേഹം എവിടെനിന്നു വരുന്നു എന്നെനിക്കറിയില്ല. ബോസിന് ചേതക്കിന്റെ ഡിസൈനിനെപ്പറ്റി അഭിപ്രായം പറയാം.

Most Read: റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

പക്ഷെ ഇതുവരെ പുറത്തിറക്കാത്തതും വില പ്രഖ്യാപിക്കാത്തതുമായ ഒരു മോഡലിന്റെ ഗുണഗണത്തെപ്പറ്റി അദ്ദേഹം അഭിപ്രായം പറയേണ്ടതില്ല. എനിക്ക് പോലും ചേതക്കിന്റെ വിലയെപ്പറ്റി അറിയില്ല എന്നായിരുന്നു രാജീവ് ബജാജിന്റെ പ്രതികരണം.

Most Read: പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ എസ്‌യുവിയായ ഹാരിയറിനെപ്പറ്റിയും രാജീവ് ബജാജ് വിമര്‍ശനമുന്നയിച്ചു. ലാന്‍ഡ്‌റോവര്‍ ബന്ധം എടുത്തുകാട്ടുന്ന ടാറ്റ ഹാരിയറിന്റെ പുതിയ ടിവി പരസ്യത്തെയാണ് ബജാജ് വിമര്‍ശിച്ചത്. ടാറ്റയ്ക്ക് തങ്ങളുടെ സ്വന്തം വാഹനത്തിന്റെ ഡിസൈനില്‍ തന്നെ വിശ്വാസം ഇല്ല.

Most Read: ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ലാന്‍ഡ് റോവറിന്റെ ബന്ധം വേണം ടാറ്റയ്ക്ക് വാഹനം വില്‍ക്കാന്‍ എന്നായിരുന്നു രാജീവ് ബജാജിന്റെ വിമര്‍ശനം. എന്തായാലും രാജീവ് ബജാജിന്റെ ഈ വിമര്‍ശനത്തിനെതിരെ പ്രതാപ് ബോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇലക്ട്രിക്ക് ചേതക്കിനെ ബജാജ് പൂനെയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ വാഹനത്തിന്റെ ബുക്കിങ് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ചോ മറ്റുവിവരങ്ങളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Rajiv Bajaj Rebukes Tata Design Head Pratap Bose's Critical Statement On New Chetak Electric. Read more in Malayalam.
Story first published: Friday, November 15, 2019, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X