ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

ജാവ മോട്ടോർ സൈക്കിളുകൾക്കായി രണ്ട് പുതിയ എക്സ്ഹോസ്റ്റുകൾ അവതരിപ്പിച്ച് റെഡ് റൂസ്റ്റർ പെർഫോമൻസ്. 304 ഗ്രേഡ് സ്റ്റെയിൻ‌ലെസ് സ്റ്റീലിൽ നിന്നാണ് പെർഫോമൻസ് എക്‌സ്‌ഹോസ്റ്റുകൾ നിർമ്മിച്ചിരിക്കുന്നത്. റോയൽ‌ എൻ‌ഫീൽ‌ഡ്, കെ‌ടി‌എം എന്നിവയ്‌ക്കായും കമ്പനി നിർമ്മിക്കുന്നു.

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

റോയൽ എൻഫീൽഡിന്റെ ക്ലാസിക്ക്, തണ്ടർബേർഡ്, ഹിമാലയൻ, കോണ്ടിനെന്റൽ ജിടി 535, 650 മോഡലുകൾ, കെടിഎം മോട്ടോർസൈക്കിളുകൾ എന്നിവയ്ക്കായി എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളും എയർ ഫിൽട്ടറുകളും നിർമ്മിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയാണ് റെഡ് റൂസ്റ്റർ പെർഫോമൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്.

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

ഫോർ വീലറുകൾക്കായി എയർ ഫിൽട്ടറുകളും പെർഫോമൻസ് സസ്‌പെൻഷൻ സംവിധാനങ്ങളും കമ്പനി നിർമ്മിക്കുന്നു.

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

ജാവ മോട്ടോർ സൈക്കിളുകളുടെ പെർഫോമൻസിൽ 20 ശതമാനത്തോളം വർധനവ് ഉണ്ടാകാൻ പുതിയ എക്സ്ഹോസ്റ്റുകൾ സഹായിക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ എക്സ്ഹോസ്റ്റുകളെക്കുറിച്ച് വിദഗ്ദരുമായി സംസാരിച്ചപ്പോൾ വാഹനത്തിന്റെ കരുത്തിന് നേരിയ വർധനവ് മാത്രമാണ് ലഭിക്കുന്നതെന്ന് വ്യക്തമായി.

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

റെഡ് റൂസ്റ്റർ പെർഫോമൻസ് നിർമ്മിച്ച എക്‌സ്‌ഹോസ്റ്റുകൾ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. ആദ്യത്തേത് 16,490 രൂപ വില വരുന്ന സെലസ്റ്റ എക്‌സ്‌ഹോസ്റ്റാണ്. സെലസ്റ്റ ഒരു സ്ലീക്കർ എക്‌സ്‌ഹോസ്റ്റാണ്. ഇത് മോട്ടോർ സൈക്കിളിന്റെ 27 bhp-യെ 27.7 bhp ആയി വർധിപ്പിക്കുന്നു. വെറും 0.7 bhp യുടെ കരുത്ത് മാത്രമാണ് ഇത് ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്നത്.

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

293 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ജാവ സ്റ്റാൻഡേർഡിലും ജാവ 42-ലും പ്രവർത്തിക്കുന്നത്. ഇത് 27 bhp പവറും 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

റെഡ് റൂസ്റ്റർ പെർഫോമൻസ് എക്‌സ്‌ഹോസ്റ്റുകൾ ഘടിപ്പിക്കുന്നതു വഴി മോട്ടോർസൈക്കിളിന്റെ പെർഫോമൻസിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജാവ 42 മോഡലിന് 1.63 ലക്ഷം രൂപയും ജാവ സ്റ്റാൻഡേർഡിന് 1.64 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

ജാവയുടെ മൂന്നാമത്തെ മോഡലായ പെരക് ബോബർ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Most Read: ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

ഇത് 334 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിൽ വാഗ്ദാനം ചെയ്യുക. DOHC ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും പുതിയ ബൈക്കിനുണ്ട്. 30 bhp കരുത്തും 31 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റിന് സാധിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

2018 നവംബറിലാണ് ക്ലാസ്സിക്ക് ലെജന്‍ഡ്‌സ് ജാവ ബ്രാന്‍ഡിനെ തിരികെ നിരത്തുകളില്‍ എത്തിച്ചത്. എങ്കിലും രണ്ട് മോഡലുകൾക്കുമായുള്ള കാത്തിരിപ്പ് കാലാവധി പല ഉപഭോക്താക്കളെയും മടുപ്പിക്കുന്ന ഒന്നാണ്. എങ്കിലും പുറത്തിറങ്ങിയ നാള്‍ മുതല്‍ വളരെയധികം ജനപ്രീതി നേടാൻ കമ്പനിയെ രണ്ട് മോട്ടോർസൈക്കിളുകളും സഹായിച്ചു.

Most Read Articles

Malayalam
English summary
Red Rooster Launches Aftermarket Exhausts For Jawa Motorcycles. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X