Just In
- 9 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 10 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 10 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉപഭോക്താക്കള്‍ക്ക് ഒറ്റ തവണ അടവ് സൗകര്യവുമായി റിവോള്‍ട്ട്
2019 ഓഗസ്റ്റ് മാസത്തിലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ ഇലക്ട്രിക്ക് ബൈക്കുകളെ വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തിയതുമുതല്‍ ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അടുത്തിടെ ബൈക്കിന്റെ ബുക്കിങ് പോലും കമ്പനി നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ പിന്നീട് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ബൈക്കുകളെ ഏറ്റെടുത്ത് ഉപഭോക്താക്കള്‍ക്ക് കമ്പനി നന്ദി പറയുകയും ചെയ്തു. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് അവതരിപ്പിച്ചത്.
ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി വിപണിയെ പരിചയപ്പെടുത്തിയത്. 37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്. 3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം.
മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിന്റെ വില. റിവോള്‍ട്ടിന്റെ നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. തുടക്കത്തില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ തുകയും ഒന്നിച്ച് ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും വാങ്ങിയുള്ള വിപണനവും കമ്പനി ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ചാണ് മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങിയുള്ള വിപണനവും കമ്പനി ആരംഭിക്കുന്നത്.
ഈ നിരയിലെ രണ്ട് ബൈക്കുകള്‍ മാത്രമാണ് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. നിരയിലെ ചെറിയ മോഡലായ RV300 -ഉം, പ്രീമിയം ബൈക്കായ RV400 -ഉം. RV300 -ന് 84,999 രൂപയും RV400 പ്രീമിയം മോഡലിന് 98,999 രൂപയുമാണ് വില.
മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കിയാണ് ബൈക്ക് സ്വന്തമാക്കുന്നതെങ്കില്‍ ഉപഭോക്താവ് രജിസ്ട്രേഷന് തുകയും, ഇന്‍ഷുറന്‍സ് തുകയും, മൂന്ന് വര്‍ഷത്തേക്കുള്ള 4G കണക്ടിവിറ്റിയുടെ ചാര്‍ജ്ജുകളും, മറ്റ് തുകയും വേറെ നല്‍കണമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ മാസ തവണയായി എടുക്കുന്നവര്‍ക്ക് മാസം നല്കുന്നതില് നിന്നു തന്നെയാണ് ഇതിനായുള്ള തുക കമ്പനി ഈടാക്കിയിരുന്നത്.
Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉപഭോക്താവ് മാസം തോറുമുള്ള തുക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഗവണ്മെന്റ് ചട്ടങ്ങള്‍ പ്രകാരം ബൈക്ക് പിടിച്ചെടുക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്‍സ്റ്റാള്‍മെന്റ് അടക്കാന്‍ പരാജയപ്പെടുന്ന ഉപഭോക്താവിന് ആ മാസം തന്നെ സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം ആദ്യ നോട്ടീസ് അയ്ക്കും.
Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍
ഇതിന് ശേഷം രണ്ടാമത് ഒരു നോട്ടീസ് കൂടി കമ്പനി നല്‍കും. ബൈക്ക് പിടിച്ചെടുക്കുന്നതിന് മുമ്പ് ഉപഭോക്താവിനെ വിളിച്ച് കമ്പനി സംസാരിക്കുമെന്നും റിവോള്‍ട്ട് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.
Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?
അതേസമയം ഒരു ഉപഭോക്താവിന് മാസം തോറുമുള്ള പണം മുന്നോട്ട് അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറാന് സാധിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഡല്‍ഹി, പൂനെ നഗരങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ലഭ്യമാകുന്നത്.
അധികം വൈകാതെ ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ് RV300, RV400.
90 ശതമാനം ഉപഭോക്താക്കളും RV400 പ്രീമിയം മോഡലാണ് തിരഞ്ഞെടുക്കുന്നത്. ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്.
ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള് മോണോഷോക്കുമാണ് സസ്പെന്ഷന്. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.
അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.
2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും.
മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.