Just In
- 2 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 5 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 5 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 6 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, ബ്രെഡ് ഉണ്ടൈങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്ക
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Movies തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
RV300, RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ ബുക്കിങ് അവസാനിപ്പിച്ച് റിവോള്‍ട്ട്
അടുത്തിടെയാണ് RV400, RV 300 ഇലക്ട്രിക്ക് ബൈക്കുകളെ റിവോള്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. കമ്പനി വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും ബൈക്ക് വാങ്ങുന്നതിനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരുന്നത്.
വാഹനം വിപണിയില്‍ അവതരിപ്പിച്ച് ദിവസംവരെ 2,265 ബുക്കിങുകള്‍ ലഭിച്ചതായും കമ്പനി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്കിനായുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ - ഒക്ടോബര്‍ മാസത്തേക്കുള്ള ബുക്കിങാണ് കമ്പനി അവസാനിപ്പിച്ചിരിക്കുന്നത്.
ഈ മാസങ്ങളിലേക്കുള്ള ബുക്കിങ് അധികം ആണെന്നും, അതുകൊണ്ട് ബുക്കിങ് അവസാനിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍ നവംബര്‍ - ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് വെബ്സൈറ്റില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. RV സീരിസിലെ ഈ ഇലക്ട്രിക്ക് ബൈക്കുകളോട് ഉപഭോക്താക്കള്‍ കാണിച്ച സ്നേഹത്തിന് നന്ദി പറയുന്നതായും കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ് RV300, RV400. ആദ്യം RV400 എന്ന ബൈക്ക് മാത്രം വിപണിയില്‍ എത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും RV300 എന്നൊരു മോഡലിനെക്കൂടി കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.
ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കിനുമുള്ളത്.
നേക്കഡ് സ്റ്റൈല്‍ സ്പോര്‍ട്സ് ബൈക്കിന്റെ രൂപകല്‍പ്പനയാണ് പുതിയ റിവോള്‍ട്ട് RV400 -ന് നല്‍കിയിരിക്കുന്നത്. ഹെഡ്ലൈറ്റ് ഉള്‍പ്പെടെയുള്ള ആക്സസറികള്‍ കെഡിഎം ട്യൂക്ക് മോഡലുകളെ അനുസ്മരിപ്പിക്കും. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.
Most Read:ഉദയ്പുര്‍ രാജകുമാരന് ഥാര്‍ 700 സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള് മോണോഷോക്കുമാണ് സസ്പെന്ഷന്. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Most Read:റോള്‍സ് റോയ്സിന്റെ കലിനന് ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി
3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് പുതിയ റിവോള്‍ട്ട് ആര്‍വി 400 ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm ടോര്‍ക്ക് സൃഷ്ടിക്കും.
Most Read:പുറത്തിറക്കാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്യുവികൾ
സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം.
ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും.
മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. ഹോം ചാര്‍ജിങ്, റിമൂവബിള്‍ ബാറ്ററി പാക്ക്, മൊബൈല്‍ ബാറ്ററി സ്റ്റേഷനുകള്‍, ബാറ്ററി ഹോം ഡെലിവറി എന്നിങ്ങനെ നാല് വ്യത്യസ്ത രീതികളില്‍ വാഹനം ചാര്‍ജ് ചെയ്യാം.
മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്സും RV യില്‍ കമ്പനി നല്കുന്നു. വിവിധ സവിശേഷതകള്‍ നേരിട്ട് ആക്സസ് ചെയ്യുന്നതിനായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് 4 ജി സിം കാര്‍ഡ് ഇന്സേര്ട്ട് ചെയ്തിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും. കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം.
രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്സ്ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് RV 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രൂപത്തില്‍ സമാനമാണെങ്കിലും ഇതിനെക്കാള്‍ അല്പം ചെറിയ മോഡലാണ് RV 300 ഇലക്ട്രിക്.
ആവശ്യാനുസരണം എക്സ്ഹോസ്റ്റ് ശബ്ദം ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനായി ഇന്‍ബിള്‍ഡ് സ്പീക്കറുകളുമായിട്ടാണ് റിവോള്‍ട്ട് ബൈക്കുകള്‍ എത്തുന്നത്. ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ച് തന്റെ വാഹനത്തിന്റെ ശബ്ദം നിയന്ത്രിക്കാം.
നിയോണ്‍ ബ്ലാക്ക്, സ്മോക്കി ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് RV300 ലഭ്യമാവുന്നത്. റിബല്‍ റെഡ്, കോസ്മിക്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളാവും RV400 ഉം ലഭ്യമാകും. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.
37 മാസ കാലയളവില്‍ മാസം തോറും 3,499 രൂപയ്ക്ക് RV 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയത്തിന്റെ വില. ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. തുടക്കത്തില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.
ആദ്യം, ഡല്‍ഹി, പൂനെ നഗരങ്ങളിലാണ് ബൈക്ക് വില്പനയ്ക്ക് എത്തിക്കുന്നത്. എന്നാല്‍ 3 മാസത്തിനുള്ളില്‍ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ തുടങ്ങി നഗരങ്ങളിലും ബൈക്ക് വില്പനയ്ക്ക് എത്തിക്കും. 5 വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വാറണ്ടിയോടെയാണ് പുതിയ റിവോള്‍ട്ട് ബൈക്കുകള്‍ എത്തുന്നത്.
ഓരോ 10000 കിലോമീറ്റര്‍ കൂടുമ്പോഴുമാണ് സര്‍വീസ് പിരീഡ്. ബാറ്ററിക്ക് എട്ട് വര്‍ഷം അല്ലെങ്കില്‍ ഒന്നര ലക്ഷം കിലോമീറ്ററാണ് വാറണ്ടി. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്റര്‍ വരെ ഫ്രീ മെയ്ന്റനന്‍സും കമ്പനി നല്‍കും.