റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് തങ്ങളുടെ ആദ്യ വാഹനം ഇന്ത്യന്‍ വിപണിയിലിറക്കാന്‍ സജ്ജമായി കഴിഞ്ഞു. 2018 ജൂണിലാണ് ആദ്യമായി നിര്‍മ്മാതാക്കള്‍ വാഹനം അവതരിപ്പിച്ചത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

വാഹനത്തിന്റെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.ആമസോണ്‍ വഴിയും വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ആദ്യമായി ഒരു ഇ-കൊമേര്‍സ് സൈറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയ ബൈക്ക് എന്ന പ്രത്യേകതയും RV400 -നുണ്ട്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

അതുകൂടാതെ ഇന്ത്യയിൽ ആര്‍ട്ടിഫിഷല്‍ ഇന്‍ലിജന്‍സ് സവിശേഷതയുമായി വരുന്ന ആദ്യ ബൈക്കും ഇതുതന്നെയാണ്. ആഗസ്റ്റ് ഏഴിന് വാഹനം പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്. വാഹനം പുറത്തിറങ്ങി അധികം താമസമില്ലാതെ ഡെലിവറികളും ആരംഭിക്കും.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

ഘട്ടം ഘട്ടമായിട്ടാവും കമ്പനി വാഹനത്തിന്റെ വില്‍പ്പന നടത്തുന്നത്. ജൂണ്‍ 25 മുതല്‍ ബുക്കിങ് ആരംഭിച്ച വാഹനം നിലവില്‍ ഡല്‍ഹിയിലും, പൂനെയിലും ലഭ്യമാണ്. അടുത്ത ഘട്ടത്തില്‍ മറ്റു നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. 1000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

ആന്‍ഡ്രോയിഡിലും ആപ്പിളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന റിവോള്‍ട്ട് ആപ്പ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴി ബൈക്കിന്റെ നിരവധി ഫീച്ചറുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

ബൈക്ക് ലൊക്കേറ്റര്‍, ആന്റി തെഫ്റ്റ് അലാറം, അതിലുപരി ബൈക്കിന്റെ ശബ്ദം ക്രമീകരിക്കാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എന്താണ് ഈ ശബ്ദം ക്രമീകരിക്കാനുള്ള സംവിധാനം? എന്താ ഇതിനിത്ര പ്രത്യേകത എന്നാണോ ചിന്തിക്കുന്നത്?

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

എഞ്ചിനില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. റൈഡറെ പലപ്പോഴും ജാഗ്രതയോടെ ഇരിക്കാന്‍ സഹായിക്കുന്നത് ഈ എഞ്ചിന്‍ ശബ്ദമാണ് എന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

ഒരു റൈഡര്‍ ഗിയറുകള്‍ മാറുമ്പോള്‍ ഉണ്ടാവുന്ന ബൈക്കിന്റെ ഇരമ്പലുകളും അത് ഉളവാക്കുന്ന ഒരു അനുഭൂതിയും പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഈയൊരു വികാരമാണ് ഇ-ബൈക്കുകളില്‍ ഇത്രകാലം ഇല്ലാതിരുന്നതും, ബൈക്ക് പ്രേമികളെ ഇവയില്‍ നിന്ന് അകറ്റിയിരുന്നതും.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

എന്നാല്‍ റിവോള്‍ട്ട് ഈ പരാതി തീര്‍ക്കുകയാണ്. വാഹനത്തില്‍ ഘടിപ്പിച്ച ഒരു എക്‌സോസ്റ്റ് നോട്ടിന്റെ സാഹായം കൊണ്ട് ഒരു സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്റെ മുതല്‍ നാല് സിലണ്ടര്‍ സ്‌പോര്‍ട്‌സ് ബൈക്ക് എഞ്ചിന്റെ ശബ്ദം വരെ ഈ ഫീച്ചറിനാല്‍ പുറപ്പെടുവിക്കാന്‍ കഴിയും.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

വാഹനത്തിലെ ആപ്പ് ഉപയോഗിച്ച് പുതിയ ബാറ്ററിക്കായുള്ള അപേക്ഷയും നല്‍കാനുള്ള സംവിധാനമുണ്ട്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 156 സാ വാഹനത്തിന് കഴിയുമെന്ന് അഞഅക സാക്ഷ്യപ്പെടുത്തുന്നു. 85 കിമീറ്റര്‍ വേഗം കമ്പനി അവകാശപ്പെടുന്നു.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7 -ന് പുറത്തിറങ്ങും

ഇവയെല്ലാം കൂടാതെ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയില്‍ ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളുമാണ് വാഹനത്തില്‍. ഡിജിറ്റല്‍ മീറ്ററാണ്. ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ RV400 നേരിട്ടുള്ള എതിരാളികള്‍ ഒന്നും തന്നെയില്ല.

Most Read Articles

Malayalam
English summary
Revolt RV 400 Launch Date Confirmed — India’s First AI-Enabled Electric Motorcycle Is Almost Here! Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X