2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ അടുത്ത തലമുറ ബിഎസ്-VI സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ചില മോഡലുകളുടെ നവീകരിച്ച പതിപ്പുകൾ കമ്പനി പരീക്ഷണം നടത്തി വരികയാണ്.

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

അതിനാൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരാനിരിക്കുന്ന 2020 ഏപ്രിൽ ഒന്നിനു മുന്നോടിയായി തങ്ങളുടെ ശ്രേണിയിലെ പരിഷ്ക്കരിച്ച മോട്ടോർസൈക്കിളുകളെല്ലാം റോയൽ എൻഫീൽഡ് വിപണിയിൽ എത്തിക്കുമെന്ന് ഉറപ്പാണ്.

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

എന്നിരുന്നാലും, കമ്പനിയുടെ പുതിയ സിംഗിൾ സിലിണ്ടർ പ്ലാറ്റ്ഫോം ഈ സമയ പരിധിക്കുള്ളിൽ വിപണിയിൽ എത്തില്ലെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി നിലവിലുള്ള 350 സിസി മോഡലുകളെല്ലാം പരിഷ്ക്കരിക്കും.

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡിന്റെ അടുത്ത തലമുറ മോട്ടോർസൈക്കിളുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രമേ തയ്യാറാകൂ എന്നാണ് ഇതിനർത്ഥം. യഥാർത്ഥത്തിൽ റോയൽ എൻഫീൽഡ് അവരുടെ 350 സിസി ശ്രേണി ഫ്യുവൽ ഇഞ്ചക്ഷൻ ഉപയോഗിച്ച് പരിഷ്ക്കരിക്കേണ്ടതുണ്ട്. ഇത് വില വർധനവിന് കാരണമാകും.

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

നിലവിലെ 350 സിസി മോട്ടോർസൈക്കിളിന് 1.2 ലക്ഷം മുതൽ 1.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ബുള്ളറ്റ്, ക്ലാസിക്ക്, തണ്ടർബേർഡ്, ട്രയൽസ്, തണ്ടർബേഡ് X തുടങ്ങിയ മോഡലുകളാണ് റോയൽ എൻഫീൽഡിന്റെ 350 സിസി ശ്രേണിയിൽ നിലവിലുള്ള ഓഫറുകൾ.

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

അടുത്ത തലമുറ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ മെച്ചപ്പെട്ട റൈഡിംഗ് അനുഭവം, വ്യത്യസ്ത ചേസിസ് ഡിസൈൻ, മികച്ച സാങ്കേതികവിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്നു. റോയൽ എൻ‌ഫീൽഡ് ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ പുഷ്-റോഡ് സംവിധാനം നിർത്തലാക്കാനും കമ്പനി പദ്ധതിയിടുന്നു.

Most Read: ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

ഇതോടൊപ്പം ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക്ക് നിർമ്മാതാക്കളായ റോയൽ എൻഫീൽഡും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. ഇതിനെ സംബന്ധിച്ച സ്ഥിരീകരണം കമ്പനി CEO വിനോദ് ദസാരി നൽകി.

Most Read: ഹസ്ഖ്‌വര്‍ണ ബൈക്കുകൾ ഇന്ത്യൻ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

ഇലക്ട്രിക്ക് മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം ആരംഭിച്ചതായാണ് വിനോദ് ദസാരി വെളിപ്പെടുത്തിയത്. ഈ വർഷം കമ്പനിയുടെ വിൽപ്പന അളവ് കുറവാണെങ്കിലും വരും വർഷങ്ങളിൽ പുതിയ ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ മൂലധനം കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും, ഇലക്ട്രിക്ക് ബൈക്കുകൾ ഉൾപ്പെടുന്ന പുതിയ ഉൽപ്പന്നങ്ങളുടെ വികസനത്തിനായി ഈ തുക ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Most Read: നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിൽ വ്യക്തമായ മേൽകൈയുള്ള എൻഫീൽഡ് ബ്രാൻഡിന്റെ ഇലക്ട്രിക്കിലേക്കുള്ള ചുവടുവെയ്പ്പ് ശ്രദ്ധേയമാണ്. ഇവി മോഡലിനെ ഉടൻ വിപണിയിൽ എത്തിക്കില്ലെങ്കിലും 2022-ഓടെ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Royal Enfield 350 cc Line Up To Get BS6 Compliant Engines Before 2020 April. Read more Malayalam
Story first published: Wednesday, December 4, 2019, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X