500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

2020 ഏപ്രിൽ ഒന്ന് മുതൽ പുതിയ ബി‌എസ്-VI മലിനീകരണ നിയമങ്ങൾ‌ പ്രാബല്യത്തിൽ‌ വരുന്നതോടെ‌ തങ്ങളുടെ 500 സിസി മോട്ടോർ‌സൈക്കിളുകളുടെ ഉത്പാദനം റോയൽ‌ എൻ‌ഫീൽ‌ഡ് നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

തണ്ടർ‌ബേർഡ്, ക്ലാസിക്ക്, ബുള്ളറ്റ് ശ്രേണികൾ‌ക്കായാണ് കമ്പനി നിലവിൽ 500 സിസി മോഡലുകൾ നിർമ്മിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി വിപണിയിലെത്തുന്ന മോഡലുകളാണ് ഇവയെല്ലാം.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

500 സിസി ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളിലേക്ക് ബിഎസ്-VI നവീകരണം നടപ്പാക്കുന്നത് ആഭ്യന്തര വിപണികൾക്ക് അപ്രാപ്യമാണെന്ന് കമ്പനി പറയുന്നു. പുതിയ മലിനാകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനുകൾ നവീകരിക്കുന്നതിനുള്ള ഉയർന്ന ചെലവാണ് ഇതിന് കാരണം. കൂടാതെ, 500 സിസി ശ്രേണിയിലെ വിൽപ്പന കണക്കുകൾ നവീകരണത്തെ ന്യായീകരിക്കുന്നതുമല്ല.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

കഴിഞ്ഞ കുറേ കാലമായി 500 സിസി ബൈക്കുകളുടെ വിൽപ്പനയിൽ കാര്യമായ ഇടിവാണ് റോയൽ എൻഫീൽഡ് നേരിടുന്നത്. ഉയർന്ന ഡിമാൻഡ് തുടരുന്ന 350 സിസി ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകൾ നവീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി സൂചിപ്പിക്കുന്നു.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

കൂടാതെ, നിലവിലുള്ള 350 സിസി, 500 സിസി ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളുടെ പുഷ്-റോഡ് ആർക്കിടെക്ചർ പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അതിനാൽ മുഴുവൻ ലൈനപ്പും ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും റോയൽ എൻഫീൽഡ് സൂചന നൽകിയിട്ടുണ്ട്.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് 350 സിസി സെഗ്‌മെന്റിനെ ഒരു പുതിയ എഞ്ചിൻ യൂണിറ്റ് ഉപയോഗിച്ച് പരിഷ്ക്കരിക്കും. അതോടെ 500 സിസി ശ്രേണി പൂർണ്ണമായും ഒഴിവാക്കും. കയറ്റുമതി വിപണികൾക്കായി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുമ്പോൾ, 500 സിസി വിഭാഗത്തിന്റെ ആഭ്യന്തര ആവശ്യങ്ങൾ 2009 ൽ 500 സിസി AVL എഞ്ചിനുകൾ പുറത്തിറക്കിയതിന് ശേഷം വർധിച്ചു.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

2013-ൽ വിറ്റ 12,216 യൂണിറ്റുകളെ അപേക്ഷിച്ച് 500 മോഡലുകളുടെ ആഭ്യന്തര വിൽപ്പന മൂന്ന് മടങ്ങ് വർധിച്ച് 2019-ൽ 36,093 യൂണിറ്റായി. 350 സിസി ശ്രേണിയിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മന്ദഗതിയിലുള്ള വളർച്ചയാണ്. 2013-ലെ 1.08 ലക്ഷം യൂണിറ്റിൽ നിന്ന് ഏഴ് മടങ്ങ് വർധിച്ച് 2019-ൽ 7.64 ലക്ഷം യൂണിറ്റായി മാറി.

Most Read: ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

350 സിസി ശ്രേണിയുടെ അതേ രൂപവും ഭാവവും മോട്ടോർസൈക്കിളിന് ഉള്ളതിനാലും ഉയർന്ന വിലയുള്ളതിനാലും കൂടാതെ ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും നേരിടുന്നതിനാൽ

റോയൽ എൻഫീൽഡ് 500 സിസി മോട്ടോർസൈക്കിളുകളുടെ ഡിമാന്റ് ഒരിക്കലും വർധിക്കുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Most Read: ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

എങ്കിലും റോയൽ എൻഫീൽഡ് ഫ്ലൈയിംഗ് ഫ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്ലാസിക് 500 പെഗാസസ് പോലുള്ള നിർദ്ദിഷ്ട മോഡലുകൾ നന്നായി വിറ്റഴിച്ചു. ഈ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളുകൾ ഒരു ഓൺലൈൻ ഫ്ലാഷ് വിൽപ്പനയിൽ മൂന്ന് മിനിറ്റിനുള്ളിൽ വിറ്റുപോയ റെക്കോർഡും കമ്പനി സൂക്ഷിക്കുന്നു. ഇവയ്ക്ക് 2.45 ലക്ഷം രൂപയായിരുന്നു ഓൺ-റോഡ് വില.

Most Read: സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

500 സിസി ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളുടെ കയറ്റുമതി വിൽപ്പന നിലവിലെ തലമുറ എഞ്ചിനുകൾ നവീകരിക്കുന്നതിനെ ന്യായീകരിക്കുന്നില്ല. 2018-19 സാമ്പത്തിക വർഷത്തിൽ 500 സിസി ശ്രേണിയുടെ 12,594 യൂണിറ്റുകൾ മാത്രമാണ് കമ്പനി കയറ്റുമതി ചെയ്തത്.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് 650 ഇരട്ടകൾ വളരെ വിജയകരമായ മോഡലുകളാണ്. പ്രധാനമായും കയറ്റുമതി വിപണികൾക്കായി രൂപകൽപ്പന ചെയ്തതാണ് ഈ ബൈക്കുകൾ. നിലവിലുള്ള 500 സിസി ഉപഭോക്താക്കൾ ഇന്റർസെപ്റ്ററിലേക്കോ കോണ്ടിനെന്റൽ ജിടിയിലേക്കോ മാറുമെന്ന് പ്രതീക്ഷയിലാണ് കമ്പനി 650 മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചത്.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

500 സിസി മോട്ടോർസൈക്കിളുകൾ നിർത്തലാക്കിയ ശേഷം ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി എന്നിവ കമ്പനിയുടെ പ്രാഥമിക കയറ്റുമതി മോഡലുകളായി മാറും. അതിനാൽ 650 ഇരട്ടകൾ ആവശ്യമായ എല്ലാ കയറ്റുമതി അളവുകളും നിറവേറ്റുമെന്ന് റോയൽ എൻഫീൽഡ് പ്രതീക്ഷിക്കുന്നു.

500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി എന്നിവയ്ക്ക് 500 മോഡലുകളേക്കാൾ 45,000 ഉയർന്ന വിലയുണ്ടെങ്കിലും വിൽപ്പനയിൽ മികച്ച കണക്കുകളാണ് ഇത് കമ്പനിക്ക് നേടിക്കൊടുക്കുന്നത്. ലോകോത്തര എഞ്ചിന് പുറമേ, 500 സിസി മോട്ടോർസൈക്കിളുകളുടെ പര്യായമായ സാങ്കേതിക പ്രശ്‌നങ്ങളും 650 ഇരട്ടകൾക്കില്ലെന്നതും ഇവയെ ജനപ്രിയമാക്കുന്നു.

Most Read Articles

Malayalam
English summary
Royal Enfield’s 500cc Range To Be Discontinued Next Year. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X